Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

'ഭരണപക്ഷത്തെപ്പോലെ തന്നെ പ്രതിപക്ഷവും ഇന്ത്യയെയാണ് പ്രതിനിധീകരിക്കുന്നത്': വിദേശ പ്രതിനിധികളെ കാണാന്‍ അനുവദിക്കുന്നില്ല: കേന്ദ്ര സര്‍ക്കാരിന് രൂക്ഷ വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി

'ഭരണപക്ഷത്തെപ്പോലെ തന്നെ പ്രതിപക്ഷവും ഇന്ത്യയെയാണ് പ്രതിനിധീകരിക്കുന്നത്': വിദേശ പ്രതിനിധികളെ കാണാന്‍ അനുവദിക്കുന്നില്ല: കേന്ദ്ര സര്‍ക്കാരിന് രൂക്ഷ വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി
ന്യൂഡല്‍ഹി: റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്റെ ഇന്ത്യന്‍ സന്ദര്‍ശനത്തിനിടെ കേന്ദ്രസര്‍ക്കാരിനെതിരെ ഗുരുതര ആരോപണവുമായി ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. വിദേശത്തുനിന്ന് എത്തുന്ന ഭരണാധികാരികളും പ്രതിനിധികളും താനുമായി കൂടിക്കാഴ്ച നടത്തരുതെന്ന് കേന്ദ്രസര്‍ക്കാര്‍ നിര്‍ബന്ധം പിടിക്കുന്നതായി അദ്ദേഹം ആരോപിച്ചു. വിദേശത്തുനിന്ന് എത്തുന്ന അതിഥികള്‍ പ്രതിപക്ഷ നേതാവുമായി കൂടിക്കാഴ്ച നടത്തരുതെന്ന് സര്‍ക്കാര്‍ അവര്‍ക്ക് നിര്‍ദ്ദേശം നല്‍കുന്നുണ്ടെന്നും, താനുമായുള്ള കൂടിക്കാഴ്ചകള്‍ ഒഴിവാക്കാന്‍ കേന്ദ്രം ആഗ്രഹിക്കുന്നുണ്ടെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. മുന്‍കാലങ്ങളില്‍ വിദേശത്തുനിന്ന് വരുന്ന പ്രതിനിധികള്‍ പ്രതിപക്ഷ നേതാവുമായി കൂടിക്കാഴ്ച നടത്തുന്നത് പതിവായിരുന്നുവെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. 'ഭരണപക്ഷത്തെപ്പോലെ തന്നെ പ്രതിപക്ഷവും ഇന്ത്യയെയാണ് പ്രതിനിധീകരിക്കുന്നത്. എന്നാല്‍ ഇപ്പോള്‍ താനുമായി കൂടിക്കാഴ്ച നടത്തരുതെന്ന് സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കുന്നു. ഇതാണ് ഇപ്പോഴത്തെ കേന്ദ്ര സര്‍ക്കാര്‍ നയം,' രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി. ജനാധിപത്യ സംവിധാനത്തില്‍ വിദേശ നയതന്ത്രജ്ഞര്‍ ഭരണപക്ഷത്തോടൊപ്പം പ്രതിപക്ഷവുമായും സംവദിക്കുന്ന കീഴ്വഴക്കം ലംഘിക്കപ്പെടുകയാണെന്നാണ് രാഹുല്‍ ഗാന്ധിയുടെ വിമര്‍ശനം ചൂണ്ടിക്കാട്ടുന്നത്.

Related articles

See all
Popular News

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യം ഭയന്ന് മോദി സര്‍ക്കാര്‍ പാർലമെന്റിൽ നിന്ന് ഒളിച്ചോടുന്നു;...

Popular News

'രാവണനെ മഹത്വവത്കരിക്കുന്നു, ഇതിഹാസത്തെ വളച്ചൊടിക്കുന്നു'; സിനിമയുടെ പ്രദർശനം നിർത്തിവെക്ക...

Popular News

ആഗോള തലത്തിൽ അമേരിക്കയുടെ നേതൃത്വത്തിന് മങ്ങലേൽക്കുന്നോ? ;രാഹുൽ ഗാന്ധിയുടെ ആശങ്ക ശരിവെച്ച്...

Popular News

വിലക്കയറ്റത്തിനും തൊഴിലില്ലായ്മയ്ക്കും ജനം നല്‍കിയ മറുപടി; രാജസ്ഥാൻ തദ്ദേശ തിരഞ്ഞെടുപ്പിലെ...

Save your stories

Sign in