Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

ഇംഎംസിസിയുടെ വിശദാംശങ്ങള്‍ സംസ്ഥാനത്തെ അറിയിച്ചിരുന്നു ; ആഴക്കടലില്‍ വീണ്ടും കുടുങ്ങി സർക്കാർ

ഇംഎംസിസിയുടെ വിശദാംശങ്ങള്‍ സംസ്ഥാനത്തെ അറിയിച്ചിരുന്നു ; ആഴക്കടലില്‍ വീണ്ടും കുടുങ്ങി സർക്കാർ
ന്യൂഡല്‍ഹി : ആഴക്കടൽ മത്സ്യബന്ധനക്കരാർ വിവാദത്തിൽ സംസ്ഥാന സംസ്ഥാന സർക്കാരിന്‍റെ വാദം വീണ്ടും പൊളിയുന്നു. ഇഎംസിസിയുടെ വിശദാംശങ്ങൾ കേരളത്തെ അറിയിച്ചിരുന്നതായി കേന്ദ്രം വ്യക്തമാക്കി. മൂന്നുതവണ വിവരങ്ങൾ കൈമാറിയെന്ന് എൻ.കെ പ്രേമചന്ദ്രന്‍റെ ചോദ്യത്തിന് വിദേശകാര്യമന്ത്രാലയം മറുപടി നൽകി. ഇതോടെ കമ്പനിയുമായി ബന്ധപ്പെട്ട വിവരങ്ങൾ കേന്ദ്രം കൈമാറിയില്ല എന്ന സംസ്ഥാന സർക്കാരിന്‍റെ വാദം പൊളിഞ്ഞു. അമേരിക്കൻ കമ്പനി ഇഎംസിസിയുടെ വിശദാംശങ്ങൾ കേന്ദ്രം സംസ്ഥാനത്തെ അറിയിച്ചിരുന്നില്ല എന്നാണ് മന്ത്രിമാർ ഉൾപ്പെടെ പ്രസ്താവനകളിൽ പറഞ്ഞത്. എന്നാൽ മൂന്നുവട്ടം കമ്പനിയുമായി ബന്ധപ്പെട്ട വിവരങ്ങൾ സംസ്ഥാനത്തിന് കേന്ദ്രം കൈമാറിയിരുന്നു. 2019 ഒക്ടോബർ 21, ഒക്ടോബർ 25, നവംബർ 6 എന്നി തീയതികളിലാണ് കേന്ദ്രം വിവരങ്ങൾ കൈമാറിയത്. ന്യൂയോർക്കിലെ ഇന്ത്യൻ കോൺസുലേറ്റ് ജനറൽ വഴി ശേഖരിച്ച വിവരങ്ങളാണ് കൈമാറിയത്. കമ്പനിയുടെ വിലാസം സ്ഥിരീകരിക്കാൻ കഴിഞ്ഞില്ല എന്നും കൃത്യമായ ഓഫീസ് കമ്പനിക്ക് ഇല്ല എന്നും കൈമാറിയ വിവരങ്ങൾക്ക് ഒപ്പം ഉണ്ടായിരുന്നു. എന്നിട്ടും ധാരണാപത്രവുമായി സംസ്ഥാന സർക്കാർ മുന്നോട്ടുപോവുകയാണ് ചെയ്തത്. കമ്പനിയുടെ വിശദാംശങ്ങൾ തേടി സംസ്ഥാന സർക്കാരിന് വേണ്ടി ഫിഷറീസ് പ്രിൻസിപ്പൽ സെക്രട്ടറി ജ്യോതിലാലാണ് വിദേശകാര്യ മന്ത്രാലയത്തെ സമീപിച്ചത്. എൻ.കെ പ്രേമചന്ദ്രന്‍ എം.പിയുടെ ചോദ്യത്തിന് വിദേശ കാര്യ സഹമന്ത്രി വി മുരളീധരനാണ് ഇക്കാര്യങ്ങൾ ലോക്സഭയെ അറിയിച്ചത്.

Related articles

See all
Popular News

"ഊരിയ വാൾ ഉറയിലിടണം"; ടി.ഐ. മധുസൂദനന്റെ പ്രസംഗത്തിനെതിരെ ആഞ്ഞടിച്ച് രമേശ് ചെന്നിത്തല

Popular News

ചിന്നക്കനാലിലെ നിയന്ത്രണങ്ങൾ പിൻവലിച്ചു; ചക്കക്കൊമ്പൻ ദൗത്യം താൽക്കാലികമായി നിർത്തിവെച്ചതോ...

Popular News

അട്ടപ്പാടി–മണ്ണാർക്കാട് പട്ടികജാതി ഫണ്ട് തട്ടിപ്പ്: അഞ്ച് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ; വിജിലൻസ...

Popular News

ഇന്നും രക്ഷയില്ല; ചക്കക്കൊമ്പൻ ദൗത്യം താൽക്കാലികമായി അവസാനിപ്പിച്ചുവെന്ന് CCF

Save your stories

Sign in