Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

മുഖ്യമന്ത്രിയുടെ പശുക്കള്‍ ഇനി 43 ലക്ഷത്തിന്‍റെ പുതിയ തൊഴുത്തില്‍; 6 പശുക്കളെ ഇങ്ങോട്ടേക്ക് മാറ്റി

മുഖ്യമന്ത്രിയുടെ പശുക്കള്‍ ഇനി 43 ലക്ഷത്തിന്‍റെ പുതിയ തൊഴുത്തില്‍; 6 പശുക്കളെ ഇങ്ങോട്ടേക്ക് മാറ്റി
  തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍റെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിൽ 43 ലക്ഷത്തോളം മുടക്കി നിർമ്മിച്ച പുതിയ തൊഴുത്തിലേക്ക് 6 പശുക്കളെ മാറ്റി. 42.90 ലക്ഷം രൂപ ചെലവിട്ട് നിർമിച്ച തൊഴുത്തി‍ന്‍റെ നിർമ്മാണം പൂർത്തിയായതോടെയാണ് 6 പശുക്കളെ ഇവിടേ‍ക്ക് മാറ്റിയത്. 2 പശുക്കളും 4 കന്നുകുട്ടികളും പഴയ തൊഴുത്തില്‍ തുടരും. കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടെയാണ് ക്ലിഫ് ഹൗസിൽ തൊഴുത്തിനും ചുറ്റുമതില്‍ നിർമ്മാണത്തിനുമായി 42.90 ലക്ഷം രൂപ അനുവദിച്ചത്. ഓടു മേഞ്ഞതാണ് പുതിയ തൊഴുത്ത്. ജീവനക്കാരുടെ ക്വാർട്ടേഴ്സിനായി ഒരു നില കൂടി പണിയാനും ആലോചനയുണ്ട്. 8 പശുക്കളും 4 കന്നുക്കുട്ടി‍കളുമാണ് ക്ലിഫ്ഹൗ‍സിലുള്ളത്. ഇതില്‍ ആറ് പശുക്കളെയാണ് പുതിയ തൊഴുത്തിലേക്ക് മാറ്റിയത്. 6 പശുക്കളെ പാർപ്പിക്കാവുന്ന 800 ചതുരശ്ര അടി വിസ്തീർണ്ണമുള്ള തൊഴുത്തില്‍ നാല് ഫാനുകള്‍ സ്ഥാപിച്ചിട്ടുണ്ട്. തൊഴു‍ത്തിനോട് ചേർന്ന് കാലിത്തീറ്റയും മറ്റും സൂക്ഷിക്കാൻ മുറിയും തൊഴിലാളികൾക്കായി വിശ്രമമുറിയും നിർമ്മിച്ചിട്ടുണ്ട്. പൊതുമരാമത്ത് വകുപ്പ് കെട്ടിട വിഭാഗം 2 മാസം കൊണ്ടാണ് തൊഴു‍ത്തിന്‍റെ നിർമ്മാണം പൂർത്തിയാക്കിയത്. ആകെ രണ്ട് നിലയുള്ള ക്ലിഫ് ഹൗസില്‍ ലിഫ്റ്റ് സ്ഥാപിക്കുന്നതിനായി 25.50 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. ഇതിന്‍റ നിർമാണപ്രവർത്തനങ്ങളും ആരംഭിച്ചുകഴിഞ്ഞു. ക്ലിഫ് ഹൗസിലെ നീന്തല്‍ക്കുളത്തിന്‍റെ അറ്റകുറ്റപ്പണികള്‍ക്കായി 31.92 ലക്ഷം രൂപ അനുവദിച്ചതിന്‍റെ കണക്കുകളും പുറത്തുവന്നിരുന്നു. സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് ആവർത്തിക്കുമ്പോഴും ധൂർത്തും ആഡംബരവും തുടരുന്ന സർക്കാരിനെതിരെ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്.

Related articles

See all
Popular News

"ഊരിയ വാൾ ഉറയിലിടണം"; ടി.ഐ. മധുസൂദനന്റെ പ്രസംഗത്തിനെതിരെ ആഞ്ഞടിച്ച് രമേശ് ചെന്നിത്തല

Popular News

ചിന്നക്കനാലിലെ നിയന്ത്രണങ്ങൾ പിൻവലിച്ചു; ചക്കക്കൊമ്പൻ ദൗത്യം താൽക്കാലികമായി നിർത്തിവെച്ചതോ...

Popular News

അട്ടപ്പാടി–മണ്ണാർക്കാട് പട്ടികജാതി ഫണ്ട് തട്ടിപ്പ്: അഞ്ച് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ; വിജിലൻസ...

Popular News

ഇന്നും രക്ഷയില്ല; ചക്കക്കൊമ്പൻ ദൗത്യം താൽക്കാലികമായി അവസാനിപ്പിച്ചുവെന്ന് CCF

Save your stories

Sign in