Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

NILAMBUR BY-ELECTION| 'നിലമ്പൂരില്‍ പരാജയം മുന്നില്‍ക്കണ്ട് മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ അധികാര ദുര്‍വിനിയോഗം തുടരുന്നു'-ആര്യാടന്‍ ഷൗക്കത്ത്

NILAMBUR BY-ELECTION| 'നിലമ്പൂരില്‍ പരാജയം മുന്നില്‍ക്കണ്ട് മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ അധികാര ദുര്‍വിനിയോഗം തുടരുന്നു'-ആര്യാടന്‍ ഷൗക്കത്ത്
നിലമ്പൂരില്‍ പരാജയം മുന്നില്‍ക്കണ്ട് മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ പ്രലോഭനങ്ങളും വാഗ്ദാനങ്ങളുമായി അധികാര ദുര്‍വിനിയോഗം തുടരുന്നുവെന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥി ആര്യാടന്‍ ഷൗക്കത്ത്. വന്യജീവി ആക്രമണങ്ങള്‍ക്കെതിരെ പ്രതിഷേധിച്ചതിന് രണ്ട് കേസുള്ള ആളാണ് താന്‍. കേന്ദ്ര നിയമങ്ങള്‍ മുന്‍പും ഉണ്ടായിരുന്നു. ആ നിയമങ്ങള്‍ ഉള്ള സമയത്ത് തന്നെയാണ് യുഡിഎഫ് ഫലപ്രദമായി നേരിട്ടത്. മത്സരം എല്‍ഡിഎഫും യുഡിഎഫും തമ്മില്‍ മാത്രം. അതിനിടയില്‍ ചില സ്വതന്ത്ര സ്ഥാനാര്‍ത്ഥികള്‍ മത്സരിക്കുന്നു, അത്രയേ ഉള്ളൂവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കലാശക്കൊട്ടിന് ഒരു ദിനം ബാക്കിനില്‍ക്കെ നിലമ്പൂരില്‍ രാഷ്ട്രീയ അങ്കം മുറുകുന്നു. പരസ്യപ്രചരണം അവസാനിക്കുവാന്‍ ഒരു ദിവസം മാത്രം ബാക്കി നില്‍ക്കെ വര്‍ധിത ആവേശത്തോടെ തികഞ്ഞ ആത്മവിശ്വാസത്തിലാണ് യുഡിഎഫ് ക്യാമ്പ്. എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലും കെപിസിസി അധ്യക്ഷനും പ്രതിപക്ഷ നേതാവും പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളും ഉള്‍പ്പെടെയുള്ള മുന്‍നിര യുഡിഎഫ് നേതാക്കള്‍ ഇന്ന് മണ്ഡലത്തില്‍ പ്രചരണം നടത്തും. പ്രിയങ്ക ഗാന്ധിയുടെ പര്യടനം പകര്‍ന്നു നല്‍കിയ വര്‍ദ്ധിത ആവേശത്തോടെയാണ് പ്രവര്‍ത്തകരും നേതാക്കളും ലാസ്റ്റ് ലാപ്പില്‍ പൂര്‍ണ്ണ സജ്ജമായിരിക്കുന്നത്. യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ആര്യാടന്‍ ഷൗക്കത്തിന്റെ നിലമ്പൂര്‍ നഗരസഭ മേഖലയിലെ പര്യടനം പി.വി നഗറില്‍ - പി.എം.എ സലാം ഉദ്ഘാടനം ചെയ്യും.

Related articles

See all
Popular News

മിഷൻ ചക്കക്കൊമ്പൻ: ചിന്നക്കനാലിലെ ആറ് വാർഡുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി, ഗതാ...

Popular News

സംസ്ഥാനത്ത് ക്ഷേമപെൻഷൻ വിതരണം നാളെ മുതൽ; 1,088.3 കോടി രൂപ അനുവദിച്ച് സർക്കാർ

Popular News

'ജനങ്ങൾക്ക് സ്വന്തം പോലീസ് സ്റ്റേഷൻ എന്ന തോന്നലുണ്ടാകണം, നീതിയും പരിഹാരവും ഉറപ്പാക്കുന്ന ജ...

Popular News

ഭാരമില്ലാതെ പഠിക്കാം; അടുത്ത വർഷം മുതൽ എൽ.പി. ക്ലാസുകളിൽ സ്കൂൾ ബാഗ് പരിഷ്കരണം നടപ്പാക്കും

Save your stories

Sign in