Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

India

തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പ് : ഡിഎംകെയുമായുള്ള സീറ്റ് വിഭജന ചർച്ചകള്‍ക്ക് ഉമ്മന്‍ ചാണ്ടിയെ ചുമതലപ്പെടുത്തി

തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പ് : ഡിഎംകെയുമായുള്ള സീറ്റ് വിഭജന ചർച്ചകള്‍ക്ക് ഉമ്മന്‍ ചാണ്ടിയെ ചുമതലപ്പെടുത്തി
  ന്യൂഡൽഹി : കേരളത്തിന് പിന്നാലെ തമിഴ്‌നാട്ടിലും ഉമ്മന്‍ ചാണ്ടിക്ക് നിർണായക ചുമതല നൽകി എ.ഐ.സി.സി. തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ ഡി.എം.കെയുമായുളള സീറ്റ് വിഭജന ചർച്ചകൾക്ക് ഉമ്മൻ ചാണ്ടിയെയും രണ്‍ദീപ് സിംഗ് സുർജെവാലയെയും എ.ഐ.സി.സി നേതൃത്വം ചുമതലപ്പെടുത്തി. ചർച്ചകള്‍ക്കായി ഇരുവരും ചെന്നൈയിലെത്തി. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്-ഡിഎംകെ സഖ്യം നേട്ടമുണ്ടാക്കിയിരുന്നു. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിലും ഇത് ഫലപ്രദമായി തുടരുകയാണ് ലക്ഷ്യം. പുതുച്ചേരിയിൽ സഖ്യം തുടരാനുള്ള സാധ്യതയും തേടും. ഡി.എം.കെയുമായുളള ചർച്ചയ്‌ക്ക് മുമ്പ് ഉമ്മൻ ചാണ്ടിയും സുർജേവാലയും ഉൾപ്പെടെയുളളവർ ഉന്നതതല യോഗത്തിൽ പങ്കെടുത്ത് മണ്ഡലങ്ങൾ സംബന്ധിച്ച് ചർച്ച നടത്തും.

Related articles

See all
Popular News

ഈ വർഷത്തെ ഏറ്റവും വലിയ സൂപ്പർമൂൺ നാളെ; 'ബീവര്‍ മൂണ്‍' എന്ന പേരിന് പിന്നിലെ കാരണമറിയാം

Popular News

ഗ്രാമീണ രാജസ്ഥാൻ പിടിച്ചെടുത്ത് കോൺഗ്രസ്; ബിജെപിയുടെ കണക്കുകൂട്ടലുകൾ തെറ്റി; ഗെഹ്‌ലോട്ട്-പ...

Popular News

'നിതീഷ് സേതു' പാലത്തിന്റെ പേരിൽ വിവാദം: മോദി ഉദ്ഘാടനം ചെയ്തതിന് പിന്നാലെ RJD പ്രതിഷേധം; ND...

Popular News

അയോധ്യ സംഭാവന കൊള്ള: അന്വേഷണം എട്ട് ജീവനക്കാരില്‍ ഒതുക്കിയതിനെ ചോദ്യം ചെയ്ത് കോണ്‍ഗ്രസ്; സ...

Save your stories

Sign in