Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

ഉന്നത വിദ്യാഭ്യാസരംഗം പ്രതിസന്ധിയിൽ : വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും സർവകലാശാലകളിലുള്ള വിശ്വാസം നഷ്ടപ്പെട്ടു : പ്രതിപക്ഷ നേതാവ്

ഉന്നത വിദ്യാഭ്യാസരംഗം പ്രതിസന്ധിയിൽ : വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും സർവകലാശാലകളിലുള്ള വിശ്വാസം നഷ്ടപ്പെട്ടു : പ്രതിപക്ഷ നേതാവ്
തിരുവനന്തപുരം: കേരളത്തിലെ ഉന്നതവിദ്യാഭ്യാസരംഗത്ത് പ്രതിസന്ധി രൂക്ഷമാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും സർവകലാശാലകളിലുള്ള വിശ്വാസം നഷ്ടപ്പെട്ടു.ഇടതുവൽക്കരണവും ബന്ധുനിയമനങ്ങളും സർവകലാശാലകളെ തകർക്കുന്നു. പൊതുസമൂഹത്തിൽ അവമതിപ്പുണ്ടാക്കുന്ന പ്രവൃത്തികളിൽ നിന്നും സി പി എം പിന്തിരിയണമെന്ന് സതീശൻ ആവശ്യപ്പെട്ടു. സർവകലാശാല ജീവനക്കാരുടെ പെൻഷൻ ബാധ്യതയിൽ നിന്നും പിന്തിരിയാനുള്ള ഉത്തരവ് പിൻവലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കേരള യൂണിവേഴ്സിറ്റി സ്റ്റാഫ്‌ യൂണിയന്‍റെ സുവർണ ജൂബിലി ആഘോഷം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. വിദ്യാഭ്യാസസമ്മേളനം എം വിൻസെന്‍റ് എംഎൽഎ യും യാത്രയയപ്പ് സമ്മേളനം സി ആർ മഹേഷ്‌ എം എൽ എ യും ഉദ്ഘാടനം ചെയ്തു. സിൻഡിക്കേറ്റ് അംഗം ഡോ ആർ അരുൺകുമാർ, ഡോ അച്യുത് ശങ്കർ, ജ്യോതികുമാർചാമക്കാല, ഡോ. താജുദ്ദീൻ,എഫ്. യു ഇ ഒ പ്രസിഡന്റ്‌ കെ പ്രവീൺ കുമാർ, എസ് ജയറാം, ബി ശ്രീധരൻ നായർ, യൂണിയൻ പ്രസിഡന്റ്‌ സി കെ സുരേഷ്‌കുമാർ, ജനറൽ സെക്രട്ടറി ഒ.റ്റി പ്രകാശ് എന്നിവർ പ്രസംഗിച്ചു.

Related articles

See all
Popular News

സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴ തുടരും; ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Popular News

സംസ്ഥാന വ്യാപകമായി ഇന്ന് ഭരണഘടനാ സംരക്ഷണ ദിനം ആചരിക്കാന്‍ കോണ്‍ഗ്രസ്; സംസ്ഥാനതല ഉദ്ഘാടനം മ...

Popular News

'കണക്ക് പറയേണ്ടത് പാര്‍ട്ടി പറഞ്ഞ് തന്നെ തീര്‍ക്കും'; ധനരാജ് വധക്കേസ് വിധിക്ക് പിന്നാലെ കോ...

Popular News

'ചക്കക്കൊമ്പന്‍' ദൗത്യം ഇന്നും തുടരും; ചിന്നക്കനാല്‍ മേഖലയില്‍ നിരോധനാജ്ഞ

Save your stories

Sign in