Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

സംസ്ഥാനത്ത് ഇന്നു മുതൽ അഞ്ച് ദിവസം കടുത്ത നിയന്ത്രണം

സംസ്ഥാനത്ത് ഇന്നു മുതൽ അഞ്ച് ദിവസം കടുത്ത നിയന്ത്രണം
സംസ്ഥാനത്ത് ഇന്ന് മുതൽ ബുധനാഴ്ച വരെ ലോക്ഡൗൺ നിയന്ത്രണങ്ങൾ കടുപ്പിക്കും. അവശ്യ സേവനങ്ങൾക്ക് മാത്രമാകും അനുമതി. ടെസ്റ്റ് പോസിറ്റിവിറ്റി കുറയാത്തതാണ് നിയന്ത്രണങ്ങൾ വീണ്ടും കർശനമാക്കാൻ കാരണം. കൊവിഡിന്‍റെ രണ്ടാം തരംഗത്തിൽ ലോക്ഡൗൺ ഏർപ്പെടുത്തിയിട്ടും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിൽ കാര്യമായ കുറവ് രേഖപ്പെടുത്താത്തത് ആശങ്കയുണ്ടാക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് നിയന്ത്രണങ്ങൾ കർശനമാക്കി രോഗികളുടെ എണ്ണം കുറക്കാൻ സർക്കാർ തീരുമാനിച്ചത്. ലോക്ഡൗണിൽ ഇളവുകൾ നൽകിയ സ്ഥാപനങ്ങളൊന്നും ഇന്ന് മുതൽ പ്രവർത്തിക്കില്ല. അവശ്യ സേവനങ്ങൾക്ക് മാത്രമാണ് അനുമതി ഉള്ളത്. അവശ്യ വസ്തുക്കൾ വിൽക്കുന്ന കടകൾ രാവിലെ ഒൻപത് മുതൽ രാത്രി ഏഴര വരെ തുറന്ന് പ്രവർത്തിക്കാം. അത്യാവശ്യ കാര്യങ്ങൾക്ക് മാത്രമേ അന്തർ ജില്ലാ യാത്രകൾ അനുവദിക്കൂ. റെയിൽ-വ്യോമ മാർഗം വരുന്ന യാത്രക്കാർ ടിക്കറ്റ് കയ്യിൽ കരുതണം. ഇതര സംസ്ഥാനത്ത് നിന്നും കേരളത്തിലെത്തുന്നവർ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കണം. നിരത്തിൽ വാഹനങ്ങളുടെ എണ്ണം കൂടിയ സാഹചര്യത്തിൽ പൊലീസ് പരിശോധനയും കൂടുതൽ കടുപ്പിക്കും. സത്യവാങ്മൂലം കയ്യിൽ കരുതാതെ പുറത്തിറങ്ങുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കാനാണ് നിർദേശം. റബ്ബർ മരങ്ങൾ മുറിക്കുന്നതിനും പുതിയ തൈകൾ നട്ടുപിടിപ്പിക്കുന്നതിനും അനുമതി നൽകിയിട്ടുണ്ട്.  

Related articles

See all
Popular News

ധനരാജ് കേസിൽ അപ്പീൽ വേണം, ഷുക്കൂർ വധക്കേസിൽ വേണ്ടെന്ന നിലപാട് എന്ത് നീതിബോധത്തിന്റെ അടിസ്ഥ...

Popular News

'വീണാ ജോർജ് ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചു, ആറൻമുളയുടെ ആസ്തി വികസന ഫണ്ട് പൂർണ്ണമായും നഷ്ടപ്പെ...

Popular News

മിഷൻ ചക്കക്കൊമ്പൻ: ചിന്നക്കനാലിലെ ആറ് വാർഡുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി, ഗതാ...

Popular News

പാലക്കാട് സ്കൂളിൽ വെടിവെപ്പ്; ഒമ്പതാം ക്ലാസ് വിദ്യാർത്ഥിക്ക് സഹപാഠിയുടെ വെടിയേറ്റു, അന്വേഷ...

Save your stories

Sign in