Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

എസ്എസ്എല്‍സി ഫലം വന്നു ; 99.47% വിജയം

എസ്എസ്എല്‍സി ഫലം വന്നു ; 99.47% വിജയം
ഈ വർഷത്തെ എസ്.എസ്.എൽ.സി. പരീക്ഷ ഫലം പ്രസിദ്ധീകരിച്ചു. 99. 47 ശതമാനമാണ് എസ്എസ്എല്‍സി പരീക്ഷയിലെ ഇത്തവണത്തെ വിജയശതമാനം. 4,21,887 വിദ്യാര്‍ഥികള്‍ പരീക്ഷയെഴുതിയതില്‍ 4,19,651 വിദ്യാര്‍ഥികള്‍ വിജയിച്ചു വിദ്യാഭ്യാസ മന്ത്രി വി.ശിവൻ കുട്ടിയാണ് ഫലപ്രഖ്യാപനം നടത്തിയത്. വൈകുന്നേരം മൂന്നു മണിമുതല്‍ ഫലം വൈബ് സൈറ്റില്‍ ലഭ്യമാകും. ഇത്തവണ വിജയശതമാനം ഉയർന്നു. 1,21,318 പേർ എല്ലാം വിഷയത്തിലും എ പ്ലസ് നേടി കഴിഞ്ഞ വർഷം 41,906 പേര്‍ക്ക് മാത്രമാണ് എല്ലാ വിഷയത്തിലും എ പ്ലസ് നേടാനായത്. ഏറ്റവും കൂടുതൽ വിജയം നേടിയ റവന്യൂ ജില്ല കണ്ണൂർ (99.85%). വിജയശതമാനം ഏറ്റവും കുറഞ്ഞ റവന്യൂ ജില്ല വയനാടു (98.13) മാണ്.ഏറ്റവും കൂടുതൽ വിജയം നേടിയ വിദ്യാഭ്യാസ ജില്ല പാലയും ( 99.97 ) കുറഞ്ഞത് വയനാട് (98.13) വിദ്യാഭ്യാസ ജില്ലയുമാണ്. കഴിഞ്ഞ തവണ 98.82 ശതമാനം ആയിരുന്നു വിജയ ശതമാനം. പ്രത്യേക സാഹചര്യത്തിൽ കുട്ടികൾക്ക് എളുപ്പമുണ്ടാക്കുന്ന രീതിയാണ് ഇത്തവണ പരീക്ഷ നടത്തിപ്പിൽ അവലംബിച്ചിരുന്നത്. 40 മുതൽ 60 ശതമാനം വരെ ഫോക്കസ് ഏരിയ നൽകി. ചോദ്യങ്ങളിൽ പകുതിയെണ്ണത്തിന് മാത്രം ഉത്തരം എഴുതിയാൽ മതിയായിരുന്നു. ഉത്തരങ്ങളിൽ മികച്ചവയ്ക്ക് മാർക്ക് നൽകുമെന്ന വ്യവസ്ഥയും മൂല്യനിർണയത്തിൽ പാലിച്ചു. ഐ.ടി പ്രായോഗിക പരീക്ഷ ഒഴിവാക്കിയാണ് പരീക്ഷകൾ പൂർത്തീകരിച്ചത്. പാഠ്യേതര പ്രവർത്തനങ്ങൾ നാമമാത്രമായതിനാൽ ഇത്തവണ ഗ്രേസ് മാർക്ക് നൽകിയിട്ടില്ല.  

Related articles

See all
Popular News

ധനരാജ് കേസിൽ അപ്പീൽ വേണം, ഷുക്കൂർ വധക്കേസിൽ വേണ്ടെന്ന നിലപാട് എന്ത് നീതിബോധത്തിന്റെ അടിസ്ഥ...

Popular News

'വീണാ ജോർജ് ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചു, ആറൻമുളയുടെ ആസ്തി വികസന ഫണ്ട് പൂർണ്ണമായും നഷ്ടപ്പെ...

Popular News

മിഷൻ ചക്കക്കൊമ്പൻ: ചിന്നക്കനാലിലെ ആറ് വാർഡുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി, ഗതാ...

Popular News

പാലക്കാട് സ്കൂളിൽ വെടിവെപ്പ്; ഒമ്പതാം ക്ലാസ് വിദ്യാർത്ഥിക്ക് സഹപാഠിയുടെ വെടിയേറ്റു, അന്വേഷ...

Save your stories

Sign in