Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

നാളെ SSLC പരീക്ഷാ ഫലം പ്രഖ്യാപിക്കും; ഏതൊക്കെ വെബ്‌സൈറ്റിലൂടെ ഫലം അറിയാം?

നാളെ SSLC പരീക്ഷാ ഫലം പ്രഖ്യാപിക്കും; ഏതൊക്കെ വെബ്‌സൈറ്റിലൂടെ ഫലം അറിയാം?
ഈ വര്‍ഷത്തെ എസ്എസ്എല്‍സി പരീക്ഷ ഫലം വെള്ളിയാഴ്ച (മെയ് 9) വൈകിട്ട് മൂന്ന് മണിക്ക് പ്രഖ്യാപിക്കും. വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയാകും നാളെ ഫല പ്രഖ്യാപനം നടത്തുന്നത്. ഇതോടൊപ്പം തന്നെ ടിഎച്ച്എസ്എല്‍സി, ടിഎച്ച്എസ്എല്‍സി (ഹിയറിംഗ് ഇംപേര്‍ഡ്), എസ്എസ്എല്‍സി (ഹിയറിംഗ് ഇംപേര്‍ഡ്), എഎച്ച്എസ്എല്‍സി എന്നീ പരീക്ഷകളുടെ ഫലവും പ്രഖ്യാപിക്കും. മന്ത്രിയുടെ നാളത്തെ വാര്‍ത്താ സമ്മേളനത്തിന് പിന്നാലെ ഔദ്യോഗിക സൈറ്റുകളില്‍ എസ്എസ്എല്‍സി ഫലം ലഭ്യമാകും. ഫലപ്രഖ്യാപനത്തിന് ശേഷം വൈകിട്ട് നാല് മണി മുതല്‍ എസ്എസ്എല്‍സി പരീക്ഷാഫലം ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ മൊബൈല്‍ ആപ്പില്‍ ലഭ്യമാകും. ഒപ്പം താഴെപ്പറയുന്ന വെബ് സൈറ്റുകളിലും ലഭിക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചു. 2964 സെന്ററുക ളിലായി പരീക്ഷ എഴുതിയ 4,26,697 വിദ്യാര്‍ത്ഥികളാണ് നാളെ റിസള്‍ട്ടിനായി കാത്തിരിക്കുന്നത്. ലഭ്യമാകുന്ന വെബ്‌സൈറ്റുകള്‍ ചുവടെ ചേര്‍ക്കുന്നു: 1. https://pareekshabhavan.kerala.gov.in 2. https://kbpe.kerala.gov.in 3. https://results.digilocker.kerala.gov.in 4. https://ssloexam.kerala.gov.in 5. https://prd.kerala.gov.in 6. https://results.kerala.gov.in 7. https://examresults.kerala.gov.in 8. https://results.kite.kerala.gov.in

Related articles

See all
Popular News

മിഷൻ ചക്കക്കൊമ്പൻ: ചിന്നക്കനാലിലെ ആറ് വാർഡുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി, ഗതാ...

Popular News

സംസ്ഥാനത്ത് ക്ഷേമപെൻഷൻ വിതരണം നാളെ മുതൽ; 1,088.3 കോടി രൂപ അനുവദിച്ച് സർക്കാർ

Popular News

'ജനങ്ങൾക്ക് സ്വന്തം പോലീസ് സ്റ്റേഷൻ എന്ന തോന്നലുണ്ടാകണം, നീതിയും പരിഹാരവും ഉറപ്പാക്കുന്ന ജ...

Popular News

ഭാരമില്ലാതെ പഠിക്കാം; അടുത്ത വർഷം മുതൽ എൽ.പി. ക്ലാസുകളിൽ സ്കൂൾ ബാഗ് പരിഷ്കരണം നടപ്പാക്കും

Save your stories

Sign in