Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

ബ്രാൻഡ് ന്യൂ ഡേ'ക്ക് പിന്നാലെ പുതിയ കുതിപ്പ്; 'സ്‌പൈഡർമാൻ 5' സ്ഥിരീകരിച്ച് മാർവൽ സ്റ്റുഡിയോസ്

ബ്രാൻഡ് ന്യൂ ഡേ'ക്ക് പിന്നാലെ പുതിയ കുതിപ്പ്; 'സ്‌പൈഡർമാൻ 5' സ്ഥിരീകരിച്ച് മാർവൽ സ്റ്റുഡിയോസ്

ആരാധകർ ഏറെ കാത്തിരിക്കുന്ന 'സ്‌പൈഡർമാൻ 5' എത്തുമെന്ന സൂചന നൽകി മാർവൽ സ്റ്റുഡിയോസ്. 'സ്‌പൈഡർമാൻ: ബ്രാൻഡ് ന്യൂ ഡേ'യുടെ തുടർച്ചയായി അഞ്ചാം ഭാഗത്തിനുള്ള പദ്ധതികൾ തയ്യാറാണെന്ന് മാർവൽ സ്റ്റുഡിയോസ് പ്രസിഡന്റ് കെവിൻ ഫൈഗി വ്യക്തമാക്കി.

'ബ്രാൻഡ് ന്യൂ ഡേ'യുടെ തുടർച്ചയെക്കുറിച്ച് വെറൈറ്റിക്ക് നൽകിയ അഭിമുഖത്തിലാണ് കെവിൻ ഫൈഗി ഇക്കാര്യം വ്യക്തമാക്കിയത്. അടുത്ത ഭാഗങ്ങൾക്കായുള്ള ആസൂത്രണം എപ്പോഴും തങ്ങളുടെ ഭാഗത്തുണ്ടെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, 'സ്‌പൈഡർമാൻ: ബ്രാൻഡ് ന്യൂ ഡേ' സംവിധാനം ചെയ്യുന്ന ഡെസ്റ്റിൻ ഡാനിയൽ ക്രെട്ടൺ തന്നെ അഞ്ചാം ഭാഗവും ഒരുക്കുമെന്ന പ്രതീക്ഷ നിർമാതാവ് ആമി പാസ്‌കൽ പങ്കുവച്ചു. ഫ്രാഞ്ചൈസിയിലേക്കുള്ള ക്രെട്ടന്റെ തിരിച്ചുവരവിനെക്കുറിച്ചുള്ള ചോദ്യത്തിന്, കാര്യങ്ങൾ ആസൂത്രണം ചെയ്തതുപോലെ മുന്നോട്ടുപോയാൽ അടുത്ത ചിത്രവും അദ്ദേഹം തന്നെ സംവിധാനം ചെയ്യുമെന്നാണ് പ്രതീക്ഷയെന്ന് ആമി പാസ്‌കൽ വ്യക്തമാക്കി.

ടോം ഹോളണ്ട് നായകനായ സ്‌പൈഡർമാൻ ചിത്രങ്ങൾക്ക് ലോകമെമ്പാടും വലിയ സ്വീകാര്യതയാണ് ലഭിച്ചത്. പുതിയ ചിത്രമായ 'സ്‌പൈഡർമാൻ: ബ്രാൻഡ് ന്യൂ ഡേ'യുടെ വിജയം പിന്നാലെയാണ് ഫ്രാഞ്ചൈസിയുടെ അടുത്ത ഭാഗത്തെക്കുറിച്ചുള്ള ചർച്ചകൾ സജീവമായത്.

മാർവൽ സിനിമാറ്റിക് യൂണിവേഴ്സിലെ ഏറ്റവും ജനപ്രിയ കഥാപാത്രങ്ങളിലൊന്നായ സ്‌പൈഡർമാന്റെ അഞ്ചാം ചിത്രത്തിനായി ആരാധകർ ഇതിനോടകം തന്നെ ആവേശത്തിലാണ്.

Related articles

See all
Popular News

'ഒരിടവേളയ്ക്ക് ശേഷം ഇന്നലെ ഒരു സിനിമ ഒറ്റയിരുപ്പിൽ കണ്ടു, മനസിൻ കയറിയ ഒരാൾ ഗ്ലിക്സനാണ്'; '...

Popular News

അഭ്യൂഹങ്ങൾക്ക് വിരാമം; അനിരുദ്ധ് രവിചന്ദറും കാവ്യാ മാരനും വിവാഹിതരാകുന്നു, സ്ഥിരീകരിച്ച് ത...

Popular News

ആദ്യ ദിനം 1600 ഹൗസ്ഫുൾ ഷോകൾ; ബോക്സ് ഓഫീസിൽ തരംഗമായി രജനികാന്തിന്റെ 'ജയിലർ 2'

Popular News

ഇടിമിന്നലും ശക്തമായ കാറ്റും: വിവിധ ജില്ലകളിൽ ജാഗ്രതാ നിർദേശം നൽകി കേന്ദ്ര കാലാവസ്ഥാ വകുപ്പ...

Save your stories

Sign in