Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

ഇനി മുതല്‍ ട്രെയിനുകളിൽ ഉച്ചത്തിൽ പാട്ടോ വീഡിയോയോ കേൾക്കരുത്; നിയമം ലംഘിച്ചാൽ പിഴയും തടവും, യാത്രക്കാരെ പുറത്താക്കും, കർശന നടപടിയുമായി റെയിൽവേ

ഇനി മുതല്‍ ട്രെയിനുകളിൽ ഉച്ചത്തിൽ പാട്ടോ വീഡിയോയോ കേൾക്കരുത്; നിയമം ലംഘിച്ചാൽ പിഴയും തടവും, യാത്രക്കാരെ പുറത്താക്കും, കർശന നടപടിയുമായി റെയിൽവേ

ന്യൂഡൽഹി: റെയിൽവേ സ്റ്റേഷനുകളിലും ട്രെയിനുകളിലും ഉച്ചത്തിൽ പാട്ടുകളോ വീഡിയോകളോ കേൾക്കുന്നവർക്കും ഫോണിൽ ഉറക്കെ സംസാരിക്കുന്നവർക്കും എതിരെ കർശന നടപടിയുമായി ദക്ഷിണ റെയിൽവേ. നിയമം ലംഘിക്കുന്ന യാത്രക്കാർക്ക് 1000 രൂപ പിഴയോ ആറുമാസം തടവോ അല്ലെങ്കിൽ രണ്ടും കൂടിയോ ശിക്ഷയായി ലഭിക്കാം.

മാത്രമല്ല, ഇത്തരത്തിൽ നിയമം ലംഘിക്കുന്ന യാത്രക്കാരെ സ്റ്റേഷനിൽ നിന്നും ട്രെയിനിൽ നിന്നും പുറത്താക്കുകയും ചെയ്യും. യാത്രക്കാർ സ്പീക്കർ ഫോണിൽ പാട്ടുകളും ഓഡിയോയും കേൾക്കുന്നത് സഹയാത്രികർക്ക് വലിയ ബുദ്ധിമുട്ടുണ്ടാക്കുന്നതായി നിരവധി പരാതികൾ ലഭിച്ചതിനെ തുടർന്നാണ് റെയിൽവേ അധികൃതർ നടപടികൾ കടുപ്പിച്ചത്.

യാത്രക്കാരുടെ സൗകര്യാർത്ഥം ട്രെയിനുകളിലും സ്റ്റേഷനുകളിലും ഇയർഫോണുകൾ ഉപയോഗിക്കാൻ റെയിൽവേ ആഭ്യർത്ഥിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി പ്രാദേശിക ഭാഷകളിലും ഹിന്ദിയിലും ഇംഗ്ലീഷിലും ഇതുസംബന്ധിച്ച അനൗൺസ്മെന്റുകൾ നടത്താനും നോട്ടിസുകൾ പ്രദർശിപ്പിക്കാനും ഡിവിഷനുകൾക്ക് നിർദേശം നൽകിയിട്ടുണ്ട്.

കൂടാതെ, ഇതുസംബന്ധിച്ച റിപ്പോർട്ട് ഒക്ടോബർ ഇരുപതിനകം സമർപ്പിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. റെയിൽവേ ആക്ട് 145 (2) വകുപ്പ് അനുസരിച്ചാണ് നിർദേശം ലംഘിക്കുന്നവർക്കെതിരെ കേസെടുക്കുന്നത്.

Related articles

See all
Popular News

ഹർദീപ്‌സിംഗ് പുരി-എപ്സ്റ്റീൻ കൂടിക്കാഴ്ച; കേന്ദ്രമന്ത്രി എപ്സ്റ്റീനെ കണ്ടത് ഹീനമായ കുറ്റകൃ...

Popular News

'സാധാരണക്കാരുടെ ജീവിതം പ്രതിസന്ധിയിൽ, വിലക്കയറ്റവും തൊഴിലില്ലായ്മയും രൂക്ഷം'; രാവണനുമായി മ...

Popular News

വിജയദശമി ദിനത്തിൽ വേറിട്ട പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ്; രാവണന്റെ കോലത്തിനൊപ്പം ഗ്യാനേഷ്...

Popular News

അശുതോഷിനും സൗരവ് ദാസിനും ജാമ്യമില്ല; സിജെപി നേതാക്കൾ 2 ദിവസം കൂടി ജുഡീഷ്യൽ കസ്റ്റഡിയിൽ തുട...

Save your stories

Sign in