Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

ഉമ്മന്‍ ചാണ്ടിയുടേത് അനിതരസാധാരണമായ നേട്ടമെന്ന് സോണിയാ ഗാന്ധി ; ജനമനസ് തൊട്ടറിഞ്ഞ നേതാവെന്ന് രാഹുല്‍ ഗാന്ധി | VIDEO

ഉമ്മന്‍ ചാണ്ടിയുടേത് അനിതരസാധാരണമായ നേട്ടമെന്ന് സോണിയാ ഗാന്ധി ; ജനമനസ് തൊട്ടറിഞ്ഞ നേതാവെന്ന് രാഹുല്‍ ഗാന്ധി | VIDEO
കോട്ടയം : ഉമ്മൻ ചാണ്ടിയുടെ നിയമസഭാ സാമാജികത്വത്തിന്‍റെ സുവർണ ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി നിർവഹിച്ചു. ഉമ്മൻ ചാണ്ടിയുടേത് അനിതരസാധാരണമായ നേട്ടമെന്ന് സോണിയാ ഗാന്ധി ആശംസാ സന്ദേശത്തിൽ പറഞ്ഞു. കേരള ജനതയുടെ മനസ് തൊട്ടറിഞ്ഞ യഥാർത്ഥ നേതാവാണ് ഉമ്മന്‍ ചാണ്ടിയെന്നും ജനങ്ങളോട് അദ്ദേഹത്തിനുള്ള കരുണയും പ്രതിബദ്ധതയും അത്ഭുതപ്പെടുത്തുന്നതാണെന്നും രാഹുല്‍ ഗാന്ധിയും ആശംസാ സന്ദേശത്തില്‍ അറിയിച്ചു. തുടർച്ചയായി 50 വർഷം പുതുപ്പള്ളി മണ്ഡലത്തിൽ നിന്ന് ജയിക്കാനായത് ജനങ്ങൾക്ക് അദ്ദേഹത്തോടുള്ള സ്‌നേഹം വ്യക്തമാക്കുന്നതാണെന്ന് സോണിയാ ഗാന്ധി. മണ്ഡലത്തിലെ ജനങ്ങളുടെ ക്ഷേമത്തിനും ഉന്നമനത്തിനുമായി ആത്മാർത്ഥമായും അർപ്പണമനോഭാവത്തോടെയും പ്രവർത്തിച്ചതിന്‍റെ അംഗീകാരമാണ് ഈ നേട്ടമെന്നും സോണിയാ ഗാന്ധി ആശംസാ സന്ദേശത്തില്‍ അറിയിച്ചു. ദീർഘകാലത്തെ പൊതുപ്രവർത്തന ജീവിതത്തിൽ ഒരു മികച്ച വിദ്യാർത്ഥി നേതാവായും, ദീർഘവീക്ഷണമുള്ള മുഖ്യമന്ത്രിയായും, പ്രതിപക്ഷ നേതാവായും എ.ഐ.സി.സി ജനറൽ സെക്രട്ടറിയായും എല്ലാം മികച്ച പ്രവർത്തനമാണ് ഉമ്മന്‍ ചാണ്ടി  കാഴ്ചവെച്ചത്. തന്‍റെ തത്വങ്ങളിൽ നിന്ന് വ്യതിചലിക്കാതെ  ജനാധിപത്യ മൂല്യങ്ങളിലും സാമൂഹ്യനീതിയിലുമെല്ലാം അടിയുറച്ചതാണ് ഉമ്മന്‍ ചാണ്ടിയുടെ പ്രവർത്തനമെന്നും സോണിയാ ഗാന്ധി പറഞ്ഞു. കെ.സി ജോസഫ് എം.എൽ.എയാണ് സോണിയാ ഗാന്ധിയുടെ ആശംസാ സന്ദേശം വായിച്ചത്.

Related articles

See all
Popular News

ദേശീയ ക്ഷീരദിനം: മില്‍മയുടെ വിവിധ ഡെയറികള്‍ പൊതുജനങ്ങള്‍ക്ക് സന്ദര്‍ശിക്കാം

Popular News

എഫ് -ട്യൂണ്‍ മേയ്ഡ് ഇന്‍ കാസര്‍ഗോഡ്? കസ്റ്റമര്‍ കെയര്‍ മൊബൈല്‍ നമ്പര്‍ കാസര്‍ഗോട്ടെ ഒരു സ്...

Popular News

കൊച്ചി, തിരുവനന്തപുരം നഗരങ്ങളിലെ വായു ഗുണനിലവാരം പഠിക്കാൻ വിദഗ്ധ സമിതി

Popular News

നെടുമ്പാശേരി വിമാനത്താവളത്തില്‍ തോക്കുകള്‍ പിടികൂടി; 11 എയര്‍ റൈഫിളുകളുമായി പാലക്കാട് സ്വദ...

Save your stories

Sign in