Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

മാസ് ലുക്കിൽ ശിവകാർത്തികേയൻ; ‘സിയോൺ’ ഗ്ലിംപ്സ് വീഡിയോ പുറത്ത്, ചിത്രീകരണം മധുരയിൽ പുരോഗമിക്കുന്നു

മാസ് ലുക്കിൽ ശിവകാർത്തികേയൻ; ‘സിയോൺ’ ഗ്ലിംപ്സ് വീഡിയോ പുറത്ത്, ചിത്രീകരണം മധുരയിൽ പുരോഗമിക്കുന്നു

 ‘അമരൻ’ എന്ന ബ്ലോക്ക്ബസ്റ്റർ ചിത്രത്തിന് ശേഷം കമൽ ഹാസന്റെ രാജ് കമൽ ഫിലിംസ് ഇന്റർനാഷണൽ നിർമിക്കുന്ന ശിവകാർത്തികേയൻ ചിത്രമായ ‘സിയോൺ’ ശ്രദ്ധ നേടുന്നു. ചിത്രത്തിന്റെ രണ്ടാം ഘട്ട ചിത്രീകരണം മധുരയിൽ പുരോഗമിക്കുന്നതിനിടെ മാസ് ലുക്കിലുള്ള ശിവകാർത്തികേയന്റെ ഗ്ലിംപ്സ് വീഡിയോ അണിയറപ്രവർത്തകർ പുറത്തുവിട്ടു.

ശിവകാർത്തികേയന്റെ 26-ാമത് ചിത്രമാണ് ‘സിയോൺ’. ശിവകുമാർ മുരുകേശനാണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിക്കുന്നത്. രാജ് കമൽ ഫിലിംസ് ഇന്റർനാഷണലിന്റെ ബാനറിൽ കമൽ ഹാസനും ആർ. മഹേന്ദ്രനും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. രാജ് കമൽ ഫിലിംസ് ഇന്റർനാഷണലിനൊപ്പം ടർമറിക് മീഡിയയും ചേർന്നാണ് ചിത്രം അവതരിപ്പിക്കുന്നത്.

ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങിയപ്പോൾ തന്നെ ശിവകാർത്തികേയന്റെ വ്യത്യസ്തമായ മാസ് അവതരണം ശ്രദ്ധ നേടിയിരുന്നു. ഗ്രാമീണ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന മാസ് ആക്ഷൻ ഫാമിലി എന്റർടെയ്‌നറായാണ് ‘സിയോൺ’ എത്തുന്നത്.

ആക്ഷനും മാസ് വിനോദ ഘടകങ്ങൾക്കുമൊപ്പം കുടുംബബന്ധങ്ങൾക്കും വൈകാരികതയ്ക്കും ചിത്രത്തിൽ പ്രാധാന്യമുണ്ടാകുമെന്നാണ് അണിയറപ്രവർത്തകർ നൽകുന്ന സൂചന. ‘പരാശക്തി’ക്ക് ശേഷം ശിവകാർത്തികേയൻ അഭിനയിക്കുന്ന ചിത്രം കൂടിയാണ് ‘സിയോൺ’.

പ്രശസ്ത സംഗീതസംവിധായകൻ സന്തോഷ് നാരായണനാണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്. ഗ്രാമീണ പശ്ചാത്തലവും ആക്ഷൻ രംഗങ്ങളും വൈകാരിക മുഹൂർത്തങ്ങളും സമന്വയിപ്പിച്ചുള്ള അവതരണമായിരിക്കും ചിത്രത്തിന്റേതെന്നാണ് സൂചന.

രണ്ടാം ഘട്ട ചിത്രീകരണം മധുരയിൽ ആരംഭിച്ചതിന് പിന്നാലെയാണ് ശിവകാർത്തികേയന്റെ മാസ് ലുക്ക് പുറത്തുവന്നത്. ഗ്ലിംപ്സ് വീഡിയോയോടെ ചിത്രത്തെക്കുറിച്ചുള്ള പ്രേക്ഷക പ്രതീക്ഷയും ഉയർന്നിരിക്കുകയാണ്.



Related articles

See all
Popular News

'ഒരിടവേളയ്ക്ക് ശേഷം ഇന്നലെ ഒരു സിനിമ ഒറ്റയിരുപ്പിൽ കണ്ടു, മനസിൻ കയറിയ ഒരാൾ ഗ്ലിക്സനാണ്'; '...

Popular News

അഭ്യൂഹങ്ങൾക്ക് വിരാമം; അനിരുദ്ധ് രവിചന്ദറും കാവ്യാ മാരനും വിവാഹിതരാകുന്നു, സ്ഥിരീകരിച്ച് ത...

Popular News

ആദ്യ ദിനം 1600 ഹൗസ്ഫുൾ ഷോകൾ; ബോക്സ് ഓഫീസിൽ തരംഗമായി രജനികാന്തിന്റെ 'ജയിലർ 2'

Popular News

ഇടിമിന്നലും ശക്തമായ കാറ്റും: വിവിധ ജില്ലകളിൽ ജാഗ്രതാ നിർദേശം നൽകി കേന്ദ്ര കാലാവസ്ഥാ വകുപ്പ...

Save your stories

Sign in