Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

നടപ്പാക്കുന്നത് സംഘപരിവാർ അജണ്ട ; 'ലക്ഷദ്വീപില്‍' നിയമസഭ ഐക്യദാർഢ്യ പ്രമേയം പാസാക്കണം : ഷാഫി പറമ്പില്‍

നടപ്പാക്കുന്നത് സംഘപരിവാർ അജണ്ട ; 'ലക്ഷദ്വീപില്‍' നിയമസഭ ഐക്യദാർഢ്യ പ്രമേയം പാസാക്കണം :  ഷാഫി പറമ്പില്‍
തിരുവനന്തപുരം :  ലക്ഷദ്വീപ് വിഷയത്തില്‍  നിയമസഭ ഐക്യദാർഢ്യ പ്രമേയം പാസാക്കണമെന്ന് ഷാഫി പറമ്പില്‍ എംഎല്‍എ. ഇക്കാര്യം ആവശ്യപ്പെട്ട് അദ്ദേഹം സ്പീക്കർക്കും മുഖ്യമന്ത്രിക്കും പ്രതിപക്ഷ നേതാവിനും കത്ത് നല്കി.  നടക്കുന്നത് കേന്ദ്രത്തിന്‍റെ സംഘപരിവാർ അജണ്ടകൾ നടപ്പിലാക്കാനുള്ള സാംസ്കാരിക അധിനിവേശമാണെന്നും അതിനുള്ള ഉപകരണം മാത്രമാണ് ലക്ഷദ്വീപിലെ അഡ്മിനിസ്ട്രേറ്ററെന്നും അദ്ദേഹം പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം
ലക്ഷദ്വീപിൽ നടക്കുന്നത് കേന്ദ്ര സർക്കാരിന്റെ സംഘപരിവാർ അജണ്ടകൾ നടപ്പിലാക്കുവാനുള്ള സാംസ്കാരിക അധിനിവേശമാണ്. ആ ഫാഷിസ്റ്റ് പ്രക്രിയയുടെ ഒരു ഉപകരണം മാത്രമാണ് ലക്ഷദ്വീപിലെ അഡ്മിനിസ്ട്രേറ്റർ. ലക്ഷദ്വീപിലെ ജനതയ്ക്ക് വേണ്ടി ശബ്ദമുയർത്തേണ്ടുന്നത് ഓരോ ജനാധിപത്യ ബോധമുള്ള ഇന്ത്യക്കാരന്റെയും ഉത്തരവാദിത്വമാണ്. ഫാഷിസ്റ്റ് വിരുദ്ധ പോരാട്ടത്തിന്റെ ഉദാത്തമായ വേദിയാണ് കേരള നിയമസഭ. മുൻ കാലങ്ങളിലെ പോലെ ഈ ഫാഷിസ്റ്റ് അതിക്രമത്തിനെതിരെയുള്ള യോജിച്ച ശബ്ദവും കേരള നിയമസഭയിൽ നിന്ന് മുഴങ്ങുവാൻ, ഒരു ഐക്യദാർഢ്യ പ്രമേയം പാസാക്കുവാൻ ബഹുമാനപ്പെട്ട സ്പീക്കർക്കും, മുഖ്യമന്ത്രിക്കും, പ്രതിപക്ഷ നേതാവിനും കത്ത് നല്കി.

Related articles

See all
Popular News

ബെംഗളൂരുവില്‍ മലയാളി നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ കൊലപാതകം: പിന്നില്‍ ആണ്‍സുഹൃത്തിന്റെ സം...

Popular News

തദ്ദേശ സ്ഥാപനങ്ങള്‍ക്ക് 2,029.15 കോടി രൂപ; വികസന ഫണ്ടിന്റെ രണ്ടാം ഗഡു അനുവദിച്ച് മുഖ്യമന്ത...

Popular News

ഉന്നതവിദ്യാഭ്യാസ രംഗത്ത് വന്‍ കുതിപ്പിനൊരുങ്ങി കേരളം; നോളജ് വാലികള്‍ വരുന്നു; സുപ്രധാന ബില...

Popular News

ഗുരുവായൂരപ്പനെ കൺനിറയെ കണ്ട് രാഷ്ട്രപതി; കിഴക്കേ നടയിൽ ഭക്തരെ കൈവീശി അഭിവാദ്യം ചെയ്ത് ദ്രൗ...

Save your stories

Sign in