Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

ശിവശങ്കറും രവീന്ദ്രനും സര്‍ക്കാരിന്‍റെ  മാഫിയ മുഖം ; മുഖ്യമന്ത്രിക്കെതിരെ ഇനിയും പ്രതിഷേധങ്ങളുയരും : ഷാഫി പറമ്പില്‍

ശിവശങ്കറും രവീന്ദ്രനും സര്‍ക്കാരിന്‍റെ  മാഫിയ മുഖം ; മുഖ്യമന്ത്രിക്കെതിരെ ഇനിയും പ്രതിഷേധങ്ങളുയരും : ഷാഫി പറമ്പില്‍
  തിരുവനന്തപുരം: എം.ശിവശങ്കറും സി.എം രവീന്ദ്രനും സര്‍ക്കാരിന്‍റെ  മാഫിയ മുഖമെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഷാഫി പറമ്പില്‍ എം.എല്‍.എ. സര്‍ക്കാരിന്‍റെ രാജി ആവശ്യപ്പെട്ടുള്ള യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധ ശൃംഖലയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അധോലോക നായകന്റെ സംരക്ഷരായി പ്രവര്‍ത്തിച്ചിരുന്നവരാണ് ഇരുവരും. മുഖ്യമന്ത്രിയുടെ എല്ലാ കള്ളത്തരങ്ങള്‍ക്കും കവചമായിരുന്നു സി.എം രവീന്ദ്രന്‍. അന്വേഷണ ഏജന്‍സികളെ ഭയപ്പെടുത്താന്‍ മുഖ്യമന്ത്രി നേരിട്ട് നേതൃത്വം നല്‍കുകയാണെന്നും ഷാഫി പറമ്പില്‍ തിരുവനന്തപുരത്ത് പറഞ്ഞു. പ്രതിഷേധങ്ങളെ നേരിടാതിരിക്കാന്‍ പിണറായി വിജയൻ മഹാരാജാവല്ല. ഇനിയും പ്രതിഷേധങ്ങളുയരും. ചില്ലുകൊട്ടാരത്തിലിരുന്ന് പ്രതിപക്ഷശബ്ദങ്ങളെ അവഗണിച്ച് ഏകാധിപതിയായി വാഴുകയാണ് മുഖ്യമന്ത്രി. ജനങ്ങളുടെ ചോദ്യത്തിന് അദ്ദേഹത്തിന് ഉത്തരമില്ല. അന്വേഷണം തന്നിലേക്കെത്തുന്ന ഭയംകൊണ്ടാണ് മുഖ്യമന്ത്രി അന്വേഷണ ഏജന്‍സികള്‍ക്കെതിരെ തിരിയുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Related articles

See all
Popular News

ഇനി കെഎസ്ആർടിസി യാത്രയിൽ സ്കാൻ ആൻഡ് പേ; ചലോ ആപ്പിൽ പുതിയ പേയ്‌മെന്റ് സൗകര്യങ്ങൾ, 50% ക്യാഷ...

Popular News

'മിഷൻ ചക്കക്കൊമ്പൻ' രണ്ടാംദിനത്തിലേക്ക്; ചെമ്പകത്തൊഴുകുടിക്ക് സമീപം ആനയെ കണ്ടെത്തി, നിരീക്...

Popular News

കൊലവിളി പ്രസംഗം: ടി.ഐ മധുസൂദനനെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് ഡി.ജി.പിക്ക് പരാതി നല്‍കി...

Popular News

'ആനയ്ക്ക് ഹാനികരമായ നടപടികളില്ല; ചക്കക്കൊമ്പനെ റേഡിയോ കോളർ ഘടിപ്പിച്ച് നിരീക്ഷിക്കും': ഷിബ...

Save your stories

Sign in