Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

'ഒരു കുഴലിട്ടാല്‍ അങ്ങോട്ടും ഇങ്ങോട്ടും എന്ന നിലയിലാകരുത്' ; മുഖ്യമന്ത്രിയെ പരിഹസിച്ച് ഷാഫി പറമ്പില്‍

'ഒരു കുഴലിട്ടാല്‍ അങ്ങോട്ടും ഇങ്ങോട്ടും എന്ന നിലയിലാകരുത്' ; മുഖ്യമന്ത്രിയെ പരിഹസിച്ച് ഷാഫി പറമ്പില്‍
തിരുവനന്തപുരം : കുഴല്‍പ്പണക്കേസില്‍ മുഖ്യമന്ത്രിയെ പരിഹസിച്ച് ഷാഫി പറമ്പില്‍ എംഎല്‍എ. ഒരു പാലമിട്ടാല്‍ അങ്ങോട്ടും ഇങ്ങോട്ടുമെന്ന് കേട്ടിട്ടുണ്ട്. ഒരു കുഴലിട്ടാല്‍ അങ്ങോട്ടും ഇങ്ങോട്ടും എന്ന നിലയിലാകരുതെന്ന് അദ്ദേഹം പറഞ്ഞു. കുഴല്‍പ്പണക്കേസില്‍ ചോദ്യംചെയ്തത് ബിജെപി നേതാക്കളെയാണ്. എന്നിട്ടും കേസില്‍ ബിജെപിക്ക് ബന്ധമില്ലെന്നാണ് പറയുന്നത്. ബിജെപിയുടെ കേരളത്തിലെ ഏറ്റവും വലിയ പ്രചാരണസാമഗ്രി പണമാണെന്നും ഷാഫി പറമ്പില്‍ പറഞ്ഞു. ഇന്ത്യയുടെ ജി.ഡി.പി നഷ്ടത്തിലായി. രാജ്യത്ത് കള്ളനോട്ട് സജീവമായുണ്ട്. കുഴല്‍പ്പണക്കേസില്‍ പണം നഷ്ടപ്പെട്ടിട്ട് പരാതി കൊടുക്കാൻ പോലും തയ്യാറായില്ല. പൊലീസ് തലകുത്തി അന്വേഷിച്ചാലും ബിജെപിയിലെത്തില്ലെന്നാണ് കെ.സുരേന്ദ്രന്‍  പറഞ്ഞത്. അത് തന്നെയാണ് തങ്ങൾക്കും പറയാനുള്ളത്. തലകുത്തി നിന്നല്ല പൊലീസ് നേരെ നിന്ന് കേസ് അന്വേഷിക്കണമെന്നും അദ്ദേഹം നിയമസഭയില്‍ പറഞ്ഞു.

Related articles

See all
Popular News

ധനരാജ് കേസിൽ അപ്പീൽ വേണം, ഷുക്കൂർ വധക്കേസിൽ വേണ്ടെന്ന നിലപാട് എന്ത് നീതിബോധത്തിന്റെ അടിസ്ഥ...

Popular News

'വീണാ ജോർജ് ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചു, ആറൻമുളയുടെ ആസ്തി വികസന ഫണ്ട് പൂർണ്ണമായും നഷ്ടപ്പെ...

Popular News

മിഷൻ ചക്കക്കൊമ്പൻ: ചിന്നക്കനാലിലെ ആറ് വാർഡുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി, ഗതാ...

Popular News

പാലക്കാട് സ്കൂളിൽ വെടിവെപ്പ്; ഒമ്പതാം ക്ലാസ് വിദ്യാർത്ഥിക്ക് സഹപാഠിയുടെ വെടിയേറ്റു, അന്വേഷ...

Save your stories

Sign in