Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

India

രാജ്യം വാക്സിന്‍ ക്ഷാമത്തില്‍, ഇപ്പോഴും കയറ്റുമതി തുടരുന്നു ; ഇത് മോദി നിർമിത ദുരന്തമെന്ന് മമത

രാജ്യം വാക്സിന്‍ ക്ഷാമത്തില്‍, ഇപ്പോഴും കയറ്റുമതി തുടരുന്നു ; ഇത് മോദി നിർമിത ദുരന്തമെന്ന് മമത
കൊല്‍ക്കത്ത : രാജ്യത്ത് കൊവിഡ് വ്യാപനം അതി രൂക്ഷമായിരിക്കുമ്പോഴും മതിയായ വാക്സിനോ പ്രാണവായുവോ കിട്ടാതെ ജനം നെട്ടോട്ടമോടുമ്പോഴും കാര്യക്ഷമമായ നടപടികള്‍ സ്വീകരിക്കാത്ത കേന്ദ്ര സർക്കാരിനെതിരെ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനർജി. കൊവിഡിന്‍റെ രണ്ടാം തരംഗം മോദി നിര്‍മിത ദുരന്തമാണെന്ന് മമത വിമര്‍ശിച്ചു. ദക്ഷിണ്‍ ദിനജ്പുര്‍ ജില്ലയിലെ തെരഞ്ഞെടുപ്പ് റാലിക്കിടെയായിരുന്നു മമതയുടെ കടന്നാക്രമണം. വൈറസിന്‍റെ രണ്ടാം തരംഗം കൂടുതല്‍ തീവ്രമാണ്. ഇത് മോദി നിര്‍മിത ദുരന്തമാണെന്ന് താന്‍ പറയും. രാജ്യത്ത് വാക്‌സിനും മരുന്നുകള്‍ക്കും ക്ഷാമം നേരിടുമ്പോഴും കേന്ദ്രസര്‍ക്കാര്‍ ഇവയെല്ലാം വിദേശത്തേക്ക് കയറ്റുമതി ചെയ്യുകയാണെന്നും മമത കുറ്റപ്പെടുത്തി. എവിടെയും ഓക്‌സിജന്‍ പോലും കിട്ടാനില്ലാത്ത സാഹചര്യമാണുള്ളത്. നിലവിലെ കൊവിഡ് സാഹചര്യം കൈകാര്യം ചെയ്യാന്‍ സാധിക്കുന്നില്ലെങ്കില്‍ നരേന്ദ്ര മോദി പ്രധാനമന്ത്രി സ്ഥാനം ഒഴിയണമെന്നും മമത ആവശ്യപ്പെട്ടു. ബംഗാളില്‍ തെരഞ്ഞെടുപ്പ് നടന്നുകൊണ്ടിരിക്കെ മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് ആളുകളെ ഇങ്ങോട്ടെത്തിച്ച് ബിജെപി ഇവിടെയുള്ള ജനങ്ങള്‍ക്കിടയില്‍ വൈറസ് പടര്‍ത്തുകയാണെന്നും മമത ആരോപിച്ചു. ബംഗാളിനെ രക്ഷിക്കാനുള്ള തെരഞ്ഞെടുപ്പാണ് ഇത്.  മോദിയുടെ ഇരട്ട എന്‍ജിനില്‍ ബംഗാള്‍ ഓടില്ലെന്നും മമത പരിഹസിച്ചു.

Related articles

See all
Popular News

ഈ വർഷത്തെ ഏറ്റവും വലിയ സൂപ്പർമൂൺ നാളെ; 'ബീവര്‍ മൂണ്‍' എന്ന പേരിന് പിന്നിലെ കാരണമറിയാം

Popular News

ഗ്രാമീണ രാജസ്ഥാൻ പിടിച്ചെടുത്ത് കോൺഗ്രസ്; ബിജെപിയുടെ കണക്കുകൂട്ടലുകൾ തെറ്റി; ഗെഹ്‌ലോട്ട്-പ...

Popular News

'നിതീഷ് സേതു' പാലത്തിന്റെ പേരിൽ വിവാദം: മോദി ഉദ്ഘാടനം ചെയ്തതിന് പിന്നാലെ RJD പ്രതിഷേധം; ND...

Popular News

അയോധ്യ സംഭാവന കൊള്ള: അന്വേഷണം എട്ട് ജീവനക്കാരില്‍ ഒതുക്കിയതിനെ ചോദ്യം ചെയ്ത് കോണ്‍ഗ്രസ്; സ...

Save your stories

Sign in