Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

ഐഎഫ്എഫ്കെ ഉദ്ഘാടനച്ചടങ്ങിൽ നിന്ന് ഒഴിവാക്കി; രാഷ്ട്രീയമെന്ന് സലിം കുമാർ

ഐഎഫ്എഫ്കെ ഉദ്ഘാടനച്ചടങ്ങിൽ നിന്ന് ഒഴിവാക്കി;  രാഷ്ട്രീയമെന്ന് സലിം കുമാർ
കൊച്ചി : ഐ.എഫ്.എഫ്.കെ ഉദ്ഘാടനച്ചടങ്ങിൽ നിന്ന് ദേശീയ പുരസ്‌കാര ജേതാവ്‌ സലിം കുമാറിനെ ഒഴിവാക്കി. പ്രായക്കൂടുതലെന്ന് കാരണം പറഞ്ഞാണ് ഒഴിവാക്കല്‍. എന്നാല്‍ ഇതിന് പിന്നില്‍ രാഷ്ട്രീയമാണെന്ന് സലിം കുമാർ പ്രതികരിച്ചു. ചടങ്ങിൽ തിരിതെളിക്കുന്ന 25 പുരസ്കാര ജേതാക്കളുടെ ഒപ്പം സലിംകുമാറിന്‍റെ പേരില്ല. പ്രായക്കൂടുതലെന്ന കാരണത്തെ സലിം കുമാർ തള്ളി. ഒപ്പം പഠിച്ചവരാണ് അമൽ നീരദും ആഷിഖ് അബുവും. അവരേക്കാൾ രണ്ടോ മൂന്നോ വയസ് മാത്രമാണ് തനിക്ക് കൂടുതൽ. ഇത് തന്നെ അപമാനിക്കുന്നതിന് തുല്യമാണ്. യഥാർത്ഥ കാരണം രാഷ്ട്രീയമാണെന്നും  സി.പി.എം മേളയിൽ കോൺഗ്രസുകാരനെ പങ്കെടുപ്പിക്കുന്നില്ലെന്നും സലിംകുമാർ തുറന്നടിച്ചു.

Related articles

See all
Popular News

ചക്കക്കൊമ്പൻ ദൗത്യത്തിൽ ആശ്വാസം; അരമണിക്കൂറിലേറെ നീണ്ട ആശങ്കയ്ക്കൊടുവിൽ കൊമ്പൻ കരയ്ക്ക് കയ...

Popular News

മൈക്രോ ഫിനാൻസ് തട്ടിപ്പ് കേസ്: 'ഒരു തെറ്റും ചെയ്തിട്ടില്ല, യാതൊരു പേടിയുമില്ല'; വെള്ളാപ്പള...

Popular News

കനത്ത മഴയിലും കാറ്റിലും വ്യാപക നാശനഷ്ടം: മേമുറി വില്ലേജിൽ മന്ത്രി അനൂപ് ജേക്കബിന്റെ സന്ദർശ...

Popular News

മാമി തിരോധാനക്കേസ്: നേരത്തെ ചോദ്യം ചെയ്ത് വിട്ടയച്ചവരെ വീണ്ടും ചോദ്യം ചെയ്യും, അന്വേഷണം ഊർ...

Save your stories

Sign in