പെരുന്നാൾ ദിനത്തിൽ പാണക്കാട്ട് സൗഹൃദ കൂടിക്കാഴ്ച; തങ്ങൾക്കൊപ്പം പ്രഭാതഭക്ഷണം കഴിച്ച് മുഖ്യമന്ത്രി
Jaihind TV News Report
Jaihind TV Web Desk
May 28, 2026
1 min read
•
Updated: June 12, 2026
പെരുന്നാൾ ദിനത്തിൽ മലപ്പുറം പാണക്കാട് സന്ദർശിച്ച് മുഖ്യമന്ത്രി വി.ഡി സതീശന്‍. പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കളുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തി. വിശേഷപ്പെട്ട ഈ ദിനത്തിൽ പാണക്കാട് എത്താൻ സാധിച്ചതിലും തങ്ങളോടൊപ്പം പ്രഭാതഭക്ഷണം കഴിക്കാൻ കഴിഞ്ഞതിലും വലിയ സന്തോഷമുണ്ടെന്ന് മുഖ്യമന്ത്രി പ്രതികരിച്ചു.
നല്ലൊരു ദിനത്തിൽ മുഖ്യമന്ത്രിക്ക് ആതിഥ്യമരുളാൻ കഴിഞ്ഞതിൽ ഏറെ സന്തോഷമുണ്ടെന്ന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങളും വ്യക്തമാക്കി. ഏറെ ഹൃദ്യമായ കൂടിക്കാഴ്ചയ്ക്കും പ്രഭാതഭക്ഷണത്തിനും ശേഷമാണ് മുഖ്യമന്ത്രി പാണക്കാട് നിന്നും മടങ്ങിയത്. പെരുന്നാൾ ദിനത്തിലെ ഈ സന്ദർശനം രാഷ്ട്രീയ വൃത്തങ്ങളിലും വലിയ ശ്രദ്ധനേടിയിട്ടുണ്ട്.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10