Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

India

വാക്‌സിന്‍ ലഭ്യമാക്കാനായില്ലെങ്കിൽ തൂങ്ങി മരിക്കണോ? ; കോടതി നിര്‍ദേശത്തില്‍ കേന്ദ്രമന്ത്രി സദാനന്ദ ഗൗഡ

വാക്‌സിന്‍ ലഭ്യമാക്കാനായില്ലെങ്കിൽ തൂങ്ങി മരിക്കണോ? ; കോടതി നിര്‍ദേശത്തില്‍ കേന്ദ്രമന്ത്രി സദാനന്ദ ഗൗഡ
ബംഗളുരു : കോടതി നിര്‍ദ്ദേശിച്ചതുപോലെ കൊവിഡ് വാക്‌സിന്‍ ഏവര്‍ക്കും ലഭ്യമാക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ സര്‍ക്കാരിലുള്ളവര്‍ തൂങ്ങിമരിക്കണോ എന്ന ചോദ്യവുമായി കേന്ദ്ര മന്ത്രി ഡി.വി സദാനന്ദ ഗൗഡ. രാജ്യത്തെ ജനങ്ങള്‍ക്ക് കൊവിഡിനെതിരായ പ്രതിരോധ കുത്തിവെപ്പ് നല്‍കണമെന്ന കോടതി പരാമര്‍ശത്തില്‍ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു കേന്ദ്ര മന്ത്രി. ' രാജ്യത്ത് എല്ലാവര്‍ക്കും പ്രതിരോധ കുത്തിവെപ്പ് നല്‍കണമെന്ന് നല്ല ഉദ്ദേശത്തോടെയാണ് കോടതി പറഞ്ഞത്. നാളെ ഇത്ര വാക്‌സിന്‍ നല്‍കണമെന്ന് കോടതി പറയുകയും അത്രത്തോളം വാക്‌സിന്‍ ഉല്പാദിപ്പിക്കാൻ സാധിക്കാതിരിക്കുകയും ചെയ്താല്‍ ഞങ്ങള്‍ തൂങ്ങി മരിക്കണോ?" - സദാനന്ദ ഗൗഡ ചോദിച്ചു. വാക്‌സിന്‍ ലഭ്യതക്കുറവിനെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക്കൃത്യമായ മറുപടി നല്‍കാന്‍ മന്ത്രി തയാറായില്ല. കാര്യങ്ങള്‍ മെച്ചപ്പെടുത്താന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നുണ്ടെന്നും ആളുകള്‍ക്ക് പ്രതിരോധ കുത്തിവെപ്പ് നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. ചില പോരായ്മകള്‍ സംഭവിച്ചിട്ടുണ്ടെന്നും മന്ത്രി സമ്മതിച്ചു.

Related articles

See all
Popular News

ഈ വർഷത്തെ ഏറ്റവും വലിയ സൂപ്പർമൂൺ നാളെ; 'ബീവര്‍ മൂണ്‍' എന്ന പേരിന് പിന്നിലെ കാരണമറിയാം

Popular News

ഗ്രാമീണ രാജസ്ഥാൻ പിടിച്ചെടുത്ത് കോൺഗ്രസ്; ബിജെപിയുടെ കണക്കുകൂട്ടലുകൾ തെറ്റി; ഗെഹ്‌ലോട്ട്-പ...

Popular News

'നിതീഷ് സേതു' പാലത്തിന്റെ പേരിൽ വിവാദം: മോദി ഉദ്ഘാടനം ചെയ്തതിന് പിന്നാലെ RJD പ്രതിഷേധം; ND...

Popular News

അയോധ്യ സംഭാവന കൊള്ള: അന്വേഷണം എട്ട് ജീവനക്കാരില്‍ ഒതുക്കിയതിനെ ചോദ്യം ചെയ്ത് കോണ്‍ഗ്രസ്; സ...

Save your stories

Sign in