Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

ശബരിമലയില്‍ ആചാരം ലഘിച്ച് കടന്നാല്‍ രണ്ട് വര്‍ഷം തടവ്'; നിയമനിര്‍മ്മാണം നടത്തുമെന്ന് യു.ഡി.എഫ്, കരട് പുറത്തുവിട്ടു

ശബരിമലയില്‍ ആചാരം ലഘിച്ച് കടന്നാല്‍ രണ്ട് വര്‍ഷം തടവ്'; നിയമനിര്‍മ്മാണം നടത്തുമെന്ന് യു.ഡി.എഫ്, കരട് പുറത്തുവിട്ടു
ശബരിമലയിൽ നിയമനിർമ്മാണത്തിന്‍റെ കരട് പുറത്ത് വിട്ട് യുഡിഎഫ്. ശബരിമലയിൽ ആചാരം ലംഘിച്ച് കടന്നാൽ രണ്ട് വർഷം തടവ് ലഭിക്കുമെന്നും ക്ഷേത്രത്തിന്‍റെ പരമാധികാരി തന്ത്രിയായിരിക്കുമെന്നും പുറത്തുവിട്ട കരടിൽ പറയുന്നു. തിരുവഞ്ചൂർ രാധാകൃഷ്ണനാണ് കരട് പുറത്തുവിട്ടത്. കരട് രേഖ എ.കെ ബാലന് കൈമാറാമെന്നും തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു. ശബരിമലയിൽ ഊന്നി പ്രചാരണം മുന്നോട്ടുകൊണ്ടുപോകാൻ തന്നെയാണ് യുഡിഎഫ് തീരുമാനം. സുപ്രീം കോടതി വിധി മറികടക്കാൻ നിയമനിർമാണം നടത്താൻ സംസ്ഥാന സർക്കാരിനെ യുഡിഎഫ് വെല്ലുവിളിച്ചു. അധികാരത്തിലെത്തിയാൽ യുഡിഎഫ് നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന നിയമത്തിൻ്റെ കരട് പുറത്തുവിടാൻ മന്ത്രി എ.കെ. ബാലനും വെല്ലുവിളിച്ചു. ഇതിൻ്റെ പിന്നാലെയാണ് നിയമത്തിൻ്റെ കരട് തന്നെ യുഡിഎഫ് പുറത്തുവിട്ടത്. മുൻ ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ ടി.ആസിഫലിയാണ് കരട് തയ്യാറാക്കിയത്. ക്ഷേത്രത്തിന്‍റെ പരമാധികാരി തന്ത്രിയാണെന്നും കരടിൽ വ്യക്തമാക്കുന്നു.

Related articles

See all
Popular News

ചക്കക്കൊമ്പൻ ദൗത്യത്തിൽ ആശ്വാസം; അരമണിക്കൂറിലേറെ നീണ്ട ആശങ്കയ്ക്കൊടുവിൽ കൊമ്പൻ കരയ്ക്ക് കയ...

Popular News

മൈക്രോ ഫിനാൻസ് തട്ടിപ്പ് കേസ്: 'ഒരു തെറ്റും ചെയ്തിട്ടില്ല, യാതൊരു പേടിയുമില്ല'; വെള്ളാപ്പള...

Popular News

കനത്ത മഴയിലും കാറ്റിലും വ്യാപക നാശനഷ്ടം: മേമുറി വില്ലേജിൽ മന്ത്രി അനൂപ് ജേക്കബിന്റെ സന്ദർശ...

Popular News

മാമി തിരോധാനക്കേസ്: നേരത്തെ ചോദ്യം ചെയ്ത് വിട്ടയച്ചവരെ വീണ്ടും ചോദ്യം ചെയ്യും, അന്വേഷണം ഊർ...

Save your stories

Sign in