Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

യോഗി ആദിത്യനാഥിനെക്കാള്‍ ആര്‍.എസ്.എസിന് വിശ്വാസം പിണറായിയെ; പൂരം കലക്കിയത് പോലെ പൊങ്കാലയും കലക്കുമെന്ന് കെ മുരളീധരന്‍

യോഗി ആദിത്യനാഥിനെക്കാള്‍ ആര്‍.എസ്.എസിന് വിശ്വാസം പിണറായിയെ; പൂരം കലക്കിയത് പോലെ പൊങ്കാലയും കലക്കുമെന്ന് കെ മുരളീധരന്‍
തിരുവനന്തപുരം: യോഗി ആദിത്യനാഥിനെക്കാള്‍ ആര്‍.എസ്.എസിന് വിശ്വാസം പിണറായി വിജയനെയാണെന്ന് കോണ്‍ഗ്രസ് നേതാവ് കെ.മുരളീധരന്‍. എം.ആര്‍ അജിത് കുമാറും പി.ശശിയും പിണറായി വിജയന്റെ കവചകുണ്ഡലങ്ങളാണ്. അന്‍വര്‍ അല്ല ബിനോയ് വിശ്വം ഉറഞ്ഞുതുള്ളിയാലും പിണറായി അത് ഊരി വക്കില്ല. അതു ഊരിയാല്‍ പിണറായി രാജ്ഭവനില്‍ പോയി രാജിവച്ചാല്‍ മതിയെന്നും അദ്ദേഹം പറഞ്ഞു. പൂരം കലക്കി സുരേഷ് ഗോപിയെ ഡല്‍ഹിക്ക് അയച്ച പോലെ പൊങ്കാല കലക്കി തിരുവനന്തപുരം നഗരസഭ ബിജെപിക്ക് കൊടുക്കുമോ എന്നാണ് ഇനി അറിയേണ്ടത്. പൊലീസ് നല്‍കിയ റിപ്പോര്‍ട്ടില്‍ സിപിഐക്ക് വിശ്വാസം ഉണ്ടോയെന്നും മുരളീധരന്‍ ചോദിച്ചു. തൃശൂര്‍ പൂരം കലക്കല്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത് പൂരം കലക്കിയ ആള്‍ തന്നെയാണ്. അതിനെപ്പറ്റി ജനയുഗം വ്യക്തമായി എഴുതിയിട്ടുണ്ട് . തിരുവമ്പാടി കൃഷ്ണനും പാറമേക്കാവ് ഭഗവതിയും ചേര്‍ന്ന് പൂരം കലക്കിയെന്ന് പറയാത്തത് ഭാഗ്യമെന്നും മുരളീധരന്‍ വ്യക്തമാക്കി.

Related articles

See all
Popular News

'ഓപ്പറേഷൻ തെളിമ 2.0'; പാചക എണ്ണയിൽ വലിയ ക്രമക്കേട്, ആരോഗ്യവകുപ്പിന്റെ മിന്നൽ പരിശോധനയില്‍...

Popular News

നികുതി കൂട്ടാതെ വരുമാനം വർദ്ധിപ്പിച്ചു, സംസ്ഥാനത്ത് 6486 കോടിയുടെ വരുമാന വർധന; 'ജിഎസ്ടി ചര...

Popular News

പിഎസ്‌സി പരീക്ഷാ ക്രമക്കേട്: അഡീഷണൽ സെക്രട്ടറി ആർ. ഹരിക്ക് സസ്‌പെൻഷൻ

Popular News

വാഗ്ദാനം യാഥാർത്ഥ്യമാക്കി യുഡിഎഫ് സർക്കാർ; മുതിർന്ന പൗരന്മാർക്ക് ഇനി പൂർണ്ണ സംരക്ഷണം, വയോജ...

Save your stories

Sign in