Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

കാലിക്കറ്റ് സർവകലാശാലയിൽ യുജിസി മാനദണ്ഡങ്ങൾ ലംഘിച്ച് വീണ്ടും ബന്ധു നിയമനം

കാലിക്കറ്റ് സർവകലാശാലയിൽ യുജിസി മാനദണ്ഡങ്ങൾ ലംഘിച്ച് വീണ്ടും ബന്ധു നിയമനം
കാലിക്കറ്റ് സർവകലാശാലയിൽ വീണ്ടും ബന്ധു നിയമനം. അധ്യാപക നിയമനത്തിനുള്ള സബ് കമ്മിറ്റിയിൽ അംഗമായ ഡോ. എം മനോഹരന്റെ ഭാര്യയെ അസോസിയേറ്റ് പ്രൊഫസറായി നിയമിച്ചു. ഡോ. കൃഷ്ണറാണിയ്ക്ക് നിയമനം ലഭിച്ചത് സ്റ്റാറ്റിസ്റ്റിക്‌സ് വിഭാഗത്തിൽ. കോഴിക്കോട് ഫറോക്ക് കോളേജിലെ അധ്യാപികയായ ഡോ. കൃഷ്ണറാണിയ്ക്കാണ് യു ജി സി മാനദണ്ഡങ്ങൾ ലംഘിച്ച് സർവകലാശാലയിൽ നിയമനം നൽകിയിരിക്കുന്നത്. അധ്യാപികയുടെ ഭർത്താവും അധ്യാപക നിയമനത്തിനുള്ള സബ് കമ്മിറ്റിയിൽ അംഗവുമായ ഡോ. എം മനോഹരന്‍റെ പ്രത്യേക താല്‍പര്യ പ്രകാരമാണ് നിയമനം. സ്റ്റാറ്റിസ്റ്റിക്‌സ് ഡിപ്പാർട്ട്‌മെന്‍റിൽ അസോസിയേറ്റ് പ്രൊഫസറായി നിയമനം ലഭിച്ച ഇവർക്ക് യുജിസി അനുശാസിക്കുന്ന പ്രബന്ധങ്ങൾ പോലും ഇല്ലെന്നാണ് ഉയരുന്ന ആരോപണം. ഗവർണർക്ക് ലഭിച്ച പരാതിയിൽ ഈ മാസം അഞ്ചിന് വിശദീകരണം നൽകാൻ രാജ്ഭവനിൽ നിന്ന് വൈസ് ചാന്സിലർക്ക് കത്ത് നൽകിയിരുന്നു. എന്നാൽ കത്തിന് മറുപടി നൽകാതെ ഏഴിന് തന്നെ സർവകലാശാല നിയമനം നൽകി.യുജിസി യോഗ്യതയുള്ള മൂന്ന് ഉദ്യോഗാർത്ഥികളെ തള്ളിയാണ് ഡോ. കൃഷ്ണറാണിയുടെ നിയമനം. സ്റ്റാറ്റിസ്റ്റിക്‌സ് വിഭാഗത്തിൽ നടന്ന ബന്ധു നിയമനത്തെ ചൊല്ലി ഇടത് അധ്യാപക സംഘടനയ്ക്കുള്ളിലും ഭിന്നത രൂക്ഷമാണ്

Related articles

See all
Popular News

സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴ തുടരും; ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Popular News

സംസ്ഥാന വ്യാപകമായി ഇന്ന് ഭരണഘടനാ സംരക്ഷണ ദിനം ആചരിക്കാന്‍ കോണ്‍ഗ്രസ്; സംസ്ഥാനതല ഉദ്ഘാടനം മ...

Popular News

'കണക്ക് പറയേണ്ടത് പാര്‍ട്ടി പറഞ്ഞ് തന്നെ തീര്‍ക്കും'; ധനരാജ് വധക്കേസ് വിധിക്ക് പിന്നാലെ കോ...

Popular News

'ചക്കക്കൊമ്പന്‍' ദൗത്യം ഇന്നും തുടരും; ചിന്നക്കനാല്‍ മേഖലയില്‍ നിരോധനാജ്ഞ

Save your stories

Sign in