Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

ബജറ്റ് കൺകെട്ട് വേലയെന്ന് ആവർത്തിച്ച് രമേശ് ചെന്നിത്തല; വിദ്യാഭ്യാസ മേഖലയിലെ ഇടത് സർക്കാരിന്‍റെ കൈ കടത്തലിനെതിരെയും വിമർശനം

ബജറ്റ് കൺകെട്ട് വേലയെന്ന് ആവർത്തിച്ച് രമേശ് ചെന്നിത്തല; വിദ്യാഭ്യാസ മേഖലയിലെ ഇടത് സർക്കാരിന്‍റെ കൈ കടത്തലിനെതിരെയും വിമർശനം
ബജറ്റ് കൺകെട്ട് വേലയെന്ന് ആവർത്തിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അധ്യാപകരുടെ 2000 തസ്തികകൾ ഇല്ലാതാക്കി 1000 തസ്തികകൾ കൊണ്ടുവന്ന് താത്കാലിക നിയമനമാണ് ബജറ്റിൽ പരാമർശിക്കുന്നത്. സ്വപ്ന ലോകത്ത് നിന്നാണ് ബജറ്റ് തയ്യാറാക്കിയതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. മന്ത്രി കെ.ടി. ജലീലിന് വേറെ വകുപ്പ് നൽകി ഉന്നത വിദ്യാഭ്യാസ വകുപ്പിനെ മുഖ്യമന്ത്രി രക്ഷിക്കണമെന്നും അദ്ദേഹം പറഞ്ഞു. കെ.പി.സി.ടി.എ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. [embed]https://www.facebook.com/JaihindNewsChannel/videos/1486341258188202/[/embed] വിദ്യാഭ്യാസ മേഖലയിലെ ഇടത് സർക്കാരിന്‍റെ കൈ കടത്തലിനെതിരെ പ്രതിപക്ഷ നേതാവ് ആഞ്ഞടിച്ചു. കെ.ഇ.ആർ പ്രകാരം നിയമനം നടത്തണമെന്നും, കെ.ഇ.ആർ ഭേദഗതി ചെയ്യുന്നത് അഴിമതിക്കും സ്വജനപക്ഷപാതത്തിനും വഴിവയ്ക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. അതേ സമയം, കെ.എം മാണി പഠന ഗവേഷണ കേന്ദ്രത്തിന് ബജറ്റിൽ തുക വകയിരുത്തിയതിൽ രാഷ്ട്രീയം കാണുന്നില്ലെന്നും മൺമറഞ്ഞ രാഷ്ട്രീയ നേതാക്കൾക്ക് സ്മാരകങ്ങൾ പണിയാനായി മുമ്പും ബജറ്റിൽ തുക മാറ്റിവെച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. [embed]https://www.facebook.com/JaihindNewsChannel/videos/793552471145828/[/embed]

Related articles

See all
Popular News

ധനരാജ് കേസിൽ അപ്പീൽ വേണം, ഷുക്കൂർ വധക്കേസിൽ വേണ്ടെന്ന നിലപാട് എന്ത് നീതിബോധത്തിന്റെ അടിസ്ഥ...

Popular News

'വീണാ ജോർജ് ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചു, ആറൻമുളയുടെ ആസ്തി വികസന ഫണ്ട് പൂർണ്ണമായും നഷ്ടപ്പെ...

Popular News

മിഷൻ ചക്കക്കൊമ്പൻ: ചിന്നക്കനാലിലെ ആറ് വാർഡുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി, ഗതാ...

Popular News

പാലക്കാട് സ്കൂളിൽ വെടിവെപ്പ്; ഒമ്പതാം ക്ലാസ് വിദ്യാർത്ഥിക്ക് സഹപാഠിയുടെ വെടിയേറ്റു, അന്വേഷ...

Save your stories

Sign in