Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

റേഷന്‍ കാര്‍ഡ് ഇല്ലാത്ത ഡല്‍ഹിയിലെ മലയാളികള്‍ക്കും സൗജന്യ റേഷനും ഭക്ഷ്യകിറ്റും നല്‍കണം; അരവിന്ദ് കേജരിവാളിന്‌ രമേശ് ചെന്നിത്തലയുടെ കത്ത്

റേഷന്‍ കാര്‍ഡ് ഇല്ലാത്ത ഡല്‍ഹിയിലെ മലയാളികള്‍ക്കും  സൗജന്യ റേഷനും ഭക്ഷ്യകിറ്റും നല്‍കണം; അരവിന്ദ്  കേജരിവാളിന്‌ രമേശ് ചെന്നിത്തലയുടെ കത്ത്
RameshChennithala   തിരുവനന്തപുരം: ഡല്‍ഹിയില്‍ കൊവിഡിന്‍റെ പശ്ചാത്തലത്തില്‍ റേഷന്‍കാര്‍ഡ് ഉടമകള്‍ക്ക് നല്‍കുന്ന സൗജന്യ റേഷനും ഭക്ഷ്യകിറ്റും റേഷന്‍ കാര്‍ഡ് ഇല്ലാത്ത മലയാളികള്‍ ഉള്‍പ്പടെയുള്ളവര്‍ക്കും നല്‍കണമെന്ന് അഭ്യര്‍ത്ഥിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിന് കത്ത് നല്‍കി. കേരളത്തില്‍ നിന്നുള്ള ധാരാളം പേര്‍ ഡല്‍ഹിയുടെ വിവിധ ഭാഗങ്ങളില്‍ പണിയെടുക്കുന്നുണ്ട്. കൊവിഡും ലോക്ഡൗണും കാരണം ഇവരില്‍ വലിയൊരു വിഭാഗത്തിന് തൊഴില്‍ നഷ്ടപ്പെടുകയോ, പൂര്‍ണ്ണമായോ ഭാഗീകമായോ വേതനം വെട്ടിക്കുറയ്ക്കപ്പെടുകയോ ചെയ്തിട്ടുണ്ട്. വരുമാനമാര്‍ഗ്ഗം അടഞ്ഞതോടെ വലിയ സാമ്പത്തിക പ്രതിസന്ധിയിലാണിവര്‍. ഇവരില്‍ മിക്കവര്‍ക്കും റേഷന്‍ കാര്‍ഡില്ലാത്തതു കാരണം ഡല്‍ഹി സംസ്ഥാന സര്‍ക്കാരോ കേന്ദ്ര സര്‍ക്കാരോ നല്‍കുന്ന ആശ്വാസ സഹായങ്ങള്‍ ഇവര്‍ക്ക് ലഭിക്കുന്നില്ല. അതിനാല്‍ റേഷന്‍ കാര്‍ഡില്ലാത്ത മലാളികള്‍ ഉള്‍പ്പടെയുള്ളവര്‍ക്കും ഡല്‍ഹി സര്‍ക്കാര്‍ നല്‍കുന്ന സൗജന്യ റേഷനും മറ്റു ആനുകൂല്യങ്ങളും ലഭ്യമാക്കണമെന്ന് രമേശ് ചെന്നിത്തല കത്തില്‍ അഭ്യര്‍ത്ഥിച്ചു.

Related articles

See all
Popular News

റബ്ബര്‍ വിലയില്‍ 18 ദിവസത്തിനിടെ 50 രൂപയുടെ ഇടിവ്; ടാപ്പിങ് പുനരാരംഭിച്ച കര്‍ഷകര്‍ക്ക് തിര...

Popular News

എല്ലാ ജില്ലകളിലും ദിവസേന മിന്നല്‍ പരിശോധന; ആശുപത്രികളിലെ വീഴ്ചകള്‍ അനുവദിക്കില്ലെന്ന് ആരോഗ...

Popular News

സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത; ഇന്ന് മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Popular News

'ഹൃദയത്തില്‍ ദൈവത്തിന്റെ കൈയ്യൊപ്പ് ഉള്ള ആളാണ് എം.എ യൂസഫലി'; ഗാന്ധിഭവനിലെ പിതൃമന്ദിരം മുഖ്...

Save your stories

Sign in