Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

'ഹൃദയത്തില്‍ ദൈവത്തിന്റെ കൈയ്യൊപ്പ് ഉള്ള ആളാണ് എം.എ യൂസഫലി'; ഗാന്ധിഭവനിലെ പിതൃമന്ദിരം മുഖ്യമന്ത്രി വി.ഡി. സതീശന്‍ ഉദ്ഘാടനം ചെയ്തു

'ഹൃദയത്തില്‍ ദൈവത്തിന്റെ കൈയ്യൊപ്പ് ഉള്ള ആളാണ് എം.എ യൂസഫലി'; ഗാന്ധിഭവനിലെ പിതൃമന്ദിരം മുഖ്യമന്ത്രി വി.ഡി. സതീശന്‍ ഉദ്ഘാടനം ചെയ്തു

കൊല്ലം: പത്തനാപുരം ഗാന്ധിഭവനിലെ അഗതികളായ അച്ഛന്മാര്‍ക്കായി ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ. യൂസഫലി 20 കോടി രൂപ ചെലവില്‍ നിര്‍മ്മിച്ചുനല്‍കിയ അത്യാധുനിക പിതൃമന്ദിരം മുഖ്യമന്ത്രി വി.ഡി. സതീശന്‍ ഉദ്ഘാടനം ചെയ്തു. സ്വന്തം ഹൃദയത്തില്‍ ദൈവത്തിന്റെ കൈയ്യൊപ്പ് ഉള്ള ആളാണ് എം.എ. യൂസഫലി എന്ന് ഉദ്ഘാടന വേളയില്‍ അദ്ദേഹം വിശേഷിപ്പിച്ചു. ആശ്രയമറ്റവര്‍ക്ക് താങ്ങാകുന്ന മാതൃകാപരമായ പുണ്യപ്രവര്‍ത്തനമാണിതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

സ്വത്തെല്ലാം എഴുതിവാങ്ങിയ ശേഷം പ്രായമായ മാതാപിതാക്കളെ ഉപേക്ഷിക്കുന്ന മക്കള്‍ക്ക് മൂന്ന് വര്‍ഷം വരെ തടവ് ശിക്ഷ ഉറപ്പാക്കുന്ന നിയമനിര്‍മ്മാണ നടപടികളുമായി മുന്നോട്ടുപോകുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. മുതിര്‍ന്ന പൗരന്മാര്‍ക്കായി പ്രത്യേക വകുപ്പ് രൂപീകരിക്കാന്‍ ആദ്യം തീരുമാനമെടുത്ത സര്‍ക്കാരിന്റെ ചരിത്രം ചൂണ്ടിക്കാട്ടിയാണ് ഈ പ്രഖ്യാപനം. പ്രായമായവരെ ഉപേക്ഷിക്കുന്ന മക്കളുടെ സമീപനം അംഗീകരിക്കാനാവില്ലെന്നും, മാതാപിതാക്കളെ ചേര്‍ത്തുപിടിക്കുന്ന മക്കളെയാണ് കേരളത്തിന് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. പ്രായമായവര്‍ ഒറ്റയ്ക്കാണെന്ന തോന്നല്‍ ആര്‍ക്കും ഉണ്ടാകരുതെന്നും, ഇവര്‍ക്കുള്ള സംരക്ഷണത്തിന് പ്രത്യേക നയങ്ങള്‍ നടപ്പാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മക്കള്‍ ഉപേക്ഷിക്കുന്ന പ്രായമായവര്‍ക്ക് ഏറ്റവും മികച്ച സൗകര്യങ്ങള്‍ ഉറപ്പാക്കണമെന്ന താല്‍പ്പര്യത്തിലാണ് മാതൃഭവനത്തിന് പിന്നാലെ പിതൃമന്ദിരം കൂടി യാഥാര്‍ത്ഥ്യമാക്കിയതെന്ന് എം.എ. യൂസഫലി പറഞ്ഞു. ഗാന്ധിഭവനിലെ അന്തേവാസികളുടെ ഭക്ഷണം, മരുന്ന്, നിത്യച്ചെലവ് എന്നിവയ്ക്കായി നല്‍കിയിരുന്ന ഒരു കോടി രൂപയുടെ ധനസഹായം ഒന്നരക്കോടി രൂപയായി ഉയര്‍ത്തി നല്‍കുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. ഗാന്ധിഭവനിലെ ഭിന്നശേഷി കുട്ടികള്‍ക്കായുള്ള സ്‌കൂള്‍ കെട്ടിടത്തിന്റെ പുനര്‍നിര്‍മ്മാണം ഏറ്റെടുക്കുമെന്നും ഉടന്‍ തന്നെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുമെന്നും അദ്ദേഹം അറിയിച്ചു. മാതാപിതാക്കളെ ഉപേക്ഷിക്കുന്ന രീതി വിദ്യാസമ്പന്നരായ കേരള സമൂഹം മാറ്റണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ചടങ്ങില്‍ ജ്യോതികുമാര്‍ ചാമക്കാല എംഎല്‍എ, മുന്‍ മന്ത്രി കെ.ബി. ഗണേഷ് കുമാര്‍, ഗാന്ധിഭവന്‍ സെക്രട്ടറിയും മാനേജിംഗ് ട്രസ്റ്റിയുമായ പുനലൂര്‍ സോമരാജന്‍, ഗാന്ധിഭവന്‍ വൈസ് ചെയര്‍മാന്‍ പി.എസ്. അമല്‍രാജ്, ശിവഗിരി മഠം പ്രസിഡന്റ് സ്വാമി ഋതംബരാനന്ദ എന്നിവര്‍ പങ്കെടുത്തു.

ഏകദേശം 40,000 ചതുരശ്ര അടി വിസ്തീര്‍ണ്ണത്തില്‍ നാല് നിലകളിലായി നിര്‍മ്മിച്ച ഈ ബഹുനില മന്ദിരം 250 പുരുഷ അന്തേവാസികള്‍ക്ക് താമസസൗകര്യമൊരുക്കും. കിടപ്പുരോഗികള്‍ക്ക് ക്രമീകരിക്കാവുന്ന അഡ്ജസ്റ്റബിള്‍ ബെഡുകള്‍ ഉള്‍പ്പെടെ 250 കിടക്കകളും വീല്‍ചെയറുകളും പാലിയേറ്റീവ് സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. മുഴുവന്‍ സമയ നഴ്‌സിംഗ് സേവനവും പ്രത്യേക പരിചരണ മുറികളും ലഭ്യമാണ്. രോഗികളെ കൊണ്ടുപോകാന്‍ രണ്ട് സ്‌ട്രെച്ചര്‍ ലിഫ്റ്റുകളും മന്ദിരത്തില്‍ സജ്ജീകരിച്ചിട്ടുണ്ട്.

ഫാര്‍മസിയും ലബോറട്ടറിയും ഭിന്നശേഷിക്കാര്‍ക്കായി പ്രത്യേക ശുചിമുറികളും മന്ദിരത്തിന്റെ പ്രത്യേകതകളാണ്. 450 പേര്‍ക്ക് ഇരിക്കാവുന്ന ശീതീകരിച്ച ഇന്‍ഡോര്‍ ഓഡിറ്റോറിയം, ഒരേസമയം 150 പേര്‍ക്ക് ഭക്ഷണം കഴിക്കാവുന്ന ഡൈനിംഗ് ഹാള്‍, ലൈബ്രറി, വായനാമുറി, പ്രാര്‍ത്ഥനാ മുറികള്‍, ഓഫീസ് മുറി, വാഹന പാര്‍ക്കിംഗ് എന്നിവയും ഒരുക്കിയിട്ടുണ്ട്.

2016-ല്‍ ഗാന്ധിഭവന്‍ സന്ദര്‍ശിച്ചപ്പോഴാണ് എം.എ. യൂസഫലി അമ്മമാര്‍ക്കായി മന്ദിരം നിര്‍മ്മിക്കുമെന്ന് പ്രഖ്യാപിച്ചത്. തുടര്‍ന്ന് 2022 നവംബറില്‍ 18 കോടി രൂപ ചെലവില്‍ സ്‌നേഹമന്ദിരം കൈമാറുകയും അന്നത്തെ ചടങ്ങില്‍ പുരുഷന്മാര്‍ക്കായി പിതൃമന്ദിരം നിര്‍മ്മിക്കുമെന്ന് വാഗ്ദാനം നല്‍കുകയും ചെയ്തിരുന്നു. കെട്ടിടങ്ങള്‍ക്കു പുറമെ അന്തേവാസികളുടെ ക്ഷേമത്തിനായി ഇതുവരെ 11.75 കോടി രൂപ എം.എ. യൂസഫലി നല്‍കിയിട്ടുണ്ടെന്ന് പുനലൂര്‍ സോമരാജന്‍ വ്യക്തമാക്കി.

Related articles

See all
Popular News

സൗന്ദര്യവര്‍ധക വസ്തുക്കളുടെ വില്‍പ്പനയ്ക്കും വിതരണത്തിനും കര്‍ശന നിയന്ത്രണം: ലൈസന്‍സും രജി...

Popular News

ചക്കകൊമ്പൻ ദൗത്യം: ചിന്നക്കനാലിൽ നിരോധനാജ്ഞയും വിനോദസഞ്ചാര വിലക്കും; കുങ്കിയാനകൾ എത്തി

Popular News

സർക്കാർ ആശുപത്രികളിൽ ദിവസേന മിന്നൽ പരിശോധന; സേവനങ്ങളിൽ വിട്ടുവീഴ്ചയില്ലെന്ന് സർക്കാർ

Popular News

നടൻ ശ്രീജിത്ത് രവിക്ക് ഒരു വർഷം തടവ്: കുട്ടികൾക്ക് മുന്നിൽ നഗ്നതാ പ്രദർശനം നടത്തിയ കേസിൽ ക...

Save your stories

Sign in