Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

പ്രവാസികളോട് വഞ്ചന; സർക്കാരുകള്‍ ആരുടെ താത്പര്യമാണ് മുഖവിലക്കെടുക്കുന്നതെന്ന് രമേശ് ചെന്നിത്തല; ഉപവാസ സമരം തുടരുന്നു| VIDEO

പ്രവാസികളോട് വഞ്ചന; സർക്കാരുകള്‍ ആരുടെ താത്പര്യമാണ് മുഖവിലക്കെടുക്കുന്നതെന്ന് രമേശ് ചെന്നിത്തല; ഉപവാസ സമരം തുടരുന്നു| VIDEO
പ്രവാസികള്‍ക്കെതിരായ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ അവഗണനയ്ക്കെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നടത്തുന്ന ഉപവാസ സമരം തിരുവനന്തപുരത്ത് തുടരുന്നു. പ്രവാസികളോടുള്ള ഉത്തരവാദിത്തം കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ നിറവേറ്റുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. ഇരുസര്‍ക്കാരുകളും പ്രവാസികളുടെ മുന്നില്‍ വാതിലുകള്‍ കൊട്ടിയടക്കുകയാണ്. സര്‍ക്കാര്‍ ആരുടെ താല്‍പ്പര്യമാണ് മുഖവിലക്കെടുക്കുന്നതെന്നും അദ്ദേഹം ചോദിച്ചു. പ്രവാസികളോടുള്ള സംസ്ഥാന സര്‍ക്കാരുകളുടെ വഞ്ചനക്കെതിരെ സെക്രട്ടേറിയേറ്റിന് മുന്നില്‍ നടത്തുന്ന ഉവപാസ സമരത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കെ.പി.സി.സി പ്രസി‍ഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ ഉപവാസസമരം ഉദ്ഘാടനം ചെയ്തു. പ്രവാസികളുടെ കാര്യത്തിൽ ഉത്തരവാദിത്തം നിർവ്വഹിക്കുന്നതിൽ കേന്ദ്ര സംസ്ഥാന സർക്കാരുകൾ പരാജയപ്പെട്ടുവെന്ന് അദ്ദേഹം പറഞ്ഞു. പ്രവാസികളോട് മുഖ്യമന്ത്രി നന്ദികേട് കാണിച്ചു. പ്രവാസികളുടെ പുനരധിവാസത്തിനായി സർക്കാർ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കോണ്‍ഗ്രസ് നേതാക്കള്‍ക്കു പുറമെ യുഡിഎഫ് നേതാക്കളും ഉപവാസ സമരത്തില്‍ പങ്കെടുക്കുന്നുണ്ട്. വൈകിട്ട് 5 വരെയാണ് ഉപവാസം. സമാപനം മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നിര്‍വ്വഹിക്കും.  

Related articles

See all
Popular News

കായിക അക്കാദമികളുടെ കുടിശ്ശിക തീർക്കാൻ 9.10 കോടി രൂപ; അടിയന്തര അനുമതിയുമായി മുഖ്യമന്ത്രി

Popular News

ചക്കക്കൊമ്പനെ മയക്കുവെടി വെച്ച് റേഡിയോ കോളർ ഘടിപ്പിക്കും; വിക്രമും ഭരതും ചിന്നക്കനാലിൽ, നി...

Popular News

റബ്ബര്‍ വിലയില്‍ 18 ദിവസത്തിനിടെ 50 രൂപയുടെ ഇടിവ്; ടാപ്പിങ് പുനരാരംഭിച്ച കര്‍ഷകര്‍ക്ക് തിര...

Popular News

എല്ലാ ജില്ലകളിലും ദിവസേന മിന്നല്‍ പരിശോധന; ആശുപത്രികളിലെ വീഴ്ചകള്‍ അനുവദിക്കില്ലെന്ന് ആരോഗ...

Save your stories

Sign in