Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

കെഎം മാണിയോട് സിപിഎമ്മിന് വൈരുദ്ധ്യാത്മക 'അവസരവാദം' ; പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

കെഎം മാണിയോട് സിപിഎമ്മിന് വൈരുദ്ധ്യാത്മക 'അവസരവാദം' ; പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍
തിരുവനന്തപുരം : കെഎം മാണിയോട് സിപിഎമ്മിന് വൈരുദ്ധ്യാത്മക "അവസരവാദമെന്ന് " യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി രാഹുല്‍ മാങ്കൂട്ടത്തില്‍. കെ.എം മാണി അഴിമതിക്കാരനെന്ന് സർക്കാർ സുപ്രീംകോടതിയില്‍ പറഞ്ഞതിന് പിന്നാലെയാണ് രാഹുലിന്‍റെ പ്രതികരണം. തന്‍റെ പിതാവിനെ അഴിമതിക്കാരനെന്ന് വിളിച്ച സർക്കാരിനെതിരെ ഒരക്ഷരം മിണ്ടാത്ത ജോസ്.കെ. മാണിയെ  പരിഹസിച്ച് രാഹുല്‍ കുറിച്ചു. ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം :
KM മാണിയുടെ പാർട്ടിക്ക് LDF വക 12 സീറ്റ്, KM മാണിയുടെ സ്മാരകത്തിന് LDF സർക്കാർ വക 5 കോടി, KM മാണി പക്ഷേ അഴിമതിക്കാരനെന്ന് LDF സർക്കാർ വക കോടതിയിൽ വാദം, ഇതിനെയാണ് വൈരുദ്ധ്യാത്മിക അവസരവാദം, ക്ഷമിക്കണം ഭൗതികവാദം എന്ന് വിളിക്കുന്നത്. തൻ്റെ പിതാവിനെ അഴിമതിക്കാരനെന്ന് വിളിച്ച LDF നെതിരെ ജോസ്മോൻ്റെ നേതൃത്വത്തിൽ ഇന്ന് യോഗം ചേരും. ശക്തമായി പ്രതിഷേധിച്ചു കൊണ്ട് ജോസ്മോൻ മുണ്ട് മുറുക്കിയുടുക്കാനും, പിണറായിയെ നേരിൽ കണ്ട് പൊട്ടിക്കരയാനും തീരുമാനിക്കും. കരയുമ്പോൾ ഏങ്ങലടിക്കരുത് എന്ന് CPIM കർശന നിർദേശം നല്കിയിട്ടുണ്ട്.

Related articles

See all
Popular News

ധനരാജ് കേസിൽ അപ്പീൽ വേണം, ഷുക്കൂർ വധക്കേസിൽ വേണ്ടെന്ന നിലപാട് എന്ത് നീതിബോധത്തിന്റെ അടിസ്ഥ...

Popular News

'വീണാ ജോർജ് ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചു, ആറൻമുളയുടെ ആസ്തി വികസന ഫണ്ട് പൂർണ്ണമായും നഷ്ടപ്പെ...

Popular News

മിഷൻ ചക്കക്കൊമ്പൻ: ചിന്നക്കനാലിലെ ആറ് വാർഡുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി, ഗതാ...

Popular News

പാലക്കാട് സ്കൂളിൽ വെടിവെപ്പ്; ഒമ്പതാം ക്ലാസ് വിദ്യാർത്ഥിക്ക് സഹപാഠിയുടെ വെടിയേറ്റു, അന്വേഷ...

Save your stories

Sign in