Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

ട്രാക്ടര്‍ റാലി ഹരിയാന അതിര്‍ത്തിയില്‍ തടഞ്ഞു; അനുമതി നല്‍കും വരെ കാത്തിരിക്കുമെന്ന് രാഹുല്‍ ഗാന്ധി

ട്രാക്ടര്‍ റാലി ഹരിയാന അതിര്‍ത്തിയില്‍ തടഞ്ഞു; അനുമതി നല്‍കും വരെ കാത്തിരിക്കുമെന്ന് രാഹുല്‍ ഗാന്ധി
  പഞ്ചാബില്‍ നിന്നും ആരംഭിച്ച രാഹുല്‍ ഗാന്ധിയുടെ ട്രാക്ടര്‍ റാലി ഹരിയാന അതിര്‍ത്തിയില്‍ പൊലീസ് തടഞ്ഞു. സ്ഥലത്ത് സംഘർഷാവസ്ഥ നിലനില്‍ക്കുകയാണ്. പ്രവർത്തകരും പൊലീസും തമ്മില്‍ ഉന്തുംതള്ളുമുണ്ടായി. പൊലീസ് ലാത്തിച്ചാർജ് നടത്തുകയും ജലപീരങ്കി പ്രയോഗിക്കുകയും ചെയ്തു. അതിർത്തി തനിക്ക് വേണ്ടി തുറക്കുന്നത് വരെ  തുടരുമെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. അതിർത്തി തുറക്കാൻ 5000 മണിക്കൂർ എടുത്താൽ പോലും കാത്തിരിക്കാൻ തയാറാണ്. സമാധാനപരമായി റാലി സംഘടിപ്പിക്കാനാണ് താൻ എത്തിയത്. അതിനാൽ അനുമതി ലഭിക്കുന്നത് വരെ കാത്തിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കോർപ്പറേറ്റുകൾക്ക് വേണ്ടി കർഷകരെ വഞ്ചിക്കുകയാണ് മോദി സർക്കാർ ചെയ്യുന്നതെന്ന് പഞ്ചാബിലെ രണ്ടാം ദിന റാലിക്കിടെ രാഹുൽ പറഞ്ഞു. കാർഷിക നിയമങ്ങൾ രാജ്യത്തെ വ്യവസ്ഥിതികളെ തകർക്കാൻ ലക്ഷ്യം വെച്ചുള്ളതാണ്. രാജ്യത്തെ പ്രതിസന്ധി നേരിടുന്നവർക്ക് ഒപ്പമാണ് തന്‍റെ പോരാട്ടം. പ്രതിഷേധിക്കുന്ന കർഷകർക്കൊപ്പം അവസാനംവരെയും പോരാടുമെന്നും അദ്ദേഹം പറഞ്ഞു. https://www.facebook.com/JaihindNewsChannel/videos/365189811193115

Related articles

See all
Popular News

ഈ വർഷത്തെ ഏറ്റവും വലിയ സൂപ്പർമൂൺ നാളെ; 'ബീവര്‍ മൂണ്‍' എന്ന പേരിന് പിന്നിലെ കാരണമറിയാം

Popular News

ഡൽഹിയിൽ ബിഎസ്-6 വാഹനങ്ങൾ മാത്രം മതി: കർശന നിലപാടുമായി സുപ്രീംകോടതി

Popular News

വാട്‌സ്ആപ്പ് ഉപയോഗത്തിന് കേന്ദ്ര മുന്നറിയിപ്പ്: രഹസ്യവിവരങ്ങൾ പങ്കുവയ്ക്കരുത്; വെബ് അക്കൗണ...

Popular News

ഗോധ്ര ട്രെയിന്‍ കത്തിക്കല്‍ കേസ്: പ്രതി ഇര്‍ഫാന്‍ സിറാജ് പാഡയുടെ ശിക്ഷ മരവിപ്പിച്ച് സുപ്രീ...

Save your stories

Sign in