Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

ആവേശത്തുഴയെറിഞ്ഞ് രാഹുല്‍ ; പത്തനംതിട്ടയില്‍ ആയിരങ്ങള്‍ അണിനിരന്ന് റോഡ് ഷോ

ആവേശത്തുഴയെറിഞ്ഞ് രാഹുല്‍ ; പത്തനംതിട്ടയില്‍ ആയിരങ്ങള്‍ അണിനിരന്ന് റോഡ് ഷോ
  തിരുവനന്തപുരം :  പത്തനംതിട്ടയില്‍ ആവേശമായി രാഹുല്‍ ഗാന്ധിയുടെ റോഡ് ഷോ. കോന്നിയിലും റാന്നിയിലും വലിയ ജനക്കൂട്ടമാണ് രാഹുലിനെ വരവേല്‍ക്കാന്‍ കാത്തുനിന്നത്. പ്രചാരണം കോട്ടയം ജില്ലയിലേക്ക് കടന്നു. രാവിലെ പ്രമാടത്ത് ഹെലിക്കോപ്ടര്‍ ഇറങ്ങിയ അദ്ദേഹം കോന്നിയിലേക്കാണ് ആദ്യം യാത്ര തിരിച്ചത്. റോഡിനിരുവശവും ജംഗ്ഷനുകളിലും നൂറുകണക്കിന് പേര്‍ രാഹുലിന് അഭിവാദ്യമര്‍പ്പിക്കാന്‍ കാത്തുനിന്നു. കോന്നി നഗരത്തിലെ പൊതുയോഗത്തിലും ആയിരങ്ങള്‍ പങ്കെടുത്തു. തുടര്‍ന്ന് കോന്നിയില്‍ നിന്ന് പത്തനംതിട്ടയിലേക്ക് റോഡ് ഷോ. പത്തനംതിട്ടയിലും ജനസാഗരമാണ് അദ്ദേഹത്തെ കേള്‍ക്കാനായി കാത്തുനിന്നത്. റോഡരികില്‍ കാത്തുനിന്നവരുടെ സ്വീകരണം ഏറ്റുവാങ്ങിയ അദ്ദേഹം സ്ഥാനാര്‍ത്ഥികള്‍ക്കുവേണ്ടി വോട്ടഭ്യര്‍ത്ഥന നടത്തി. അക്രമല്ല, സാഹോദര്യവും, സൗഹാര്‍ദവുമാണ് തങ്ങളുടെ മാര്‍ഗമെന്ന് അദ്ദേഹം പറഞ്ഞു. കേരളത്തില്‍ സാധാരണക്കാരന് ജോലികിട്ടാത്ത സാഹചര്യമാണുള്ളതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ജില്ലയില്‍ മൂന്ന് മണ്ഡലങ്ങളിലെ പര്യടനം കഴിഞ്ഞ് രാഹുല്‍ ഇടുക്കി ജില്ലയിലേക്ക് യാത്ര തിരിച്ചു. അടിമാലിയിലും പുറ്റടിയിലും പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്യും.

Related articles

See all
Popular News

ധനരാജ് കേസിൽ അപ്പീൽ വേണം, ഷുക്കൂർ വധക്കേസിൽ വേണ്ടെന്ന നിലപാട് എന്ത് നീതിബോധത്തിന്റെ അടിസ്ഥ...

Popular News

'വീണാ ജോർജ് ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചു, ആറൻമുളയുടെ ആസ്തി വികസന ഫണ്ട് പൂർണ്ണമായും നഷ്ടപ്പെ...

Popular News

മിഷൻ ചക്കക്കൊമ്പൻ: ചിന്നക്കനാലിലെ ആറ് വാർഡുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി, ഗതാ...

Popular News

പാലക്കാട് സ്കൂളിൽ വെടിവെപ്പ്; ഒമ്പതാം ക്ലാസ് വിദ്യാർത്ഥിക്ക് സഹപാഠിയുടെ വെടിയേറ്റു, അന്വേഷ...

Save your stories

Sign in