പുതുക്കാട്: തൊറവ് എസ്.ബി.ഐ ശാഖയിലെ എ.ടി.എം, സി.ഡി.എം.എ (CDM) മെഷീനുകള്‍ കട്ടര്‍ ഉപയോഗിച്ച് മുറിച്ച് പണം കവരാന്‍ ശ്രമിച്ച കേസില്‍ പ്രതിയെ പുതുക്കാട് പോലീസ് പിടികൂടി. പുതുക്കാട് കല്ലൂര്‍ വില്ലേജ് കോട്ടായി സ്വദേശി ആഴ്ചങ്ങാടന്‍ വീട്ടില്‍ ജിതിന്‍ (30) ആണ് അറസ്റ്റിലായത്.
2026 ഒക്ടോബര്‍ 29-ന് വൈകിട്ട് 6.45-നും ഒക്ടോബര്‍ 30-ന് രാവിലെ 9-നും ഇടയിലാണ് സംഭവം നടന്നത്. ബാങ്ക് ബ്രാഞ്ച് മാനേജരായ വിഷ്ണു മുരളി (37) നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്തിവരികയായിരുന്നു പോലീസ്. നൂറിലധികം സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ച് നടത്തിയ ശാസ്ത്രീയ അന്വേഷണത്തിനൊടുവിലാണ് പ്രതിയെ പ്രത്യേക അന്വേഷണ സംഘം വലയിലാക്കിയത്. ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചു. വരന്തരപ്പിള്ളി പോലീസ് സ്റ്റേഷന്‍ പരിധിയിലുള്ള ഒരു അടിപിടി കേസിലും പ്രതിയാണ് അറസ്റ്റിലായ ജിതിന്‍.
ചാലക്കുടി ഡിവൈ.എസ്.പി കുരിയാക്കോസ് ജെ, തൃശ്ശൂര്‍ റൂറല്‍ ക്രൈം ബ്രാഞ്ച് ഡിവൈ.എസ്.പി സേതു കെ.സി, പുതുക്കാട് ഐ.എച്ച്.പി / സി.ഐ ഫക്രുദ്ദീന്‍, എസ്.ഐമാരായ പാട്രിക് പി.വി, രാജേഷ്, റൂറല്‍ ക്രൈം സ്‌ക്വാഡ് അംഗങ്ങളായ എസ്.ഐമാരായ ജയകൃഷ്ണന്‍, സതീശന്‍, എ.എസ്.ഐമാരായ സില്‍ജോ, റെജി എ.യു, രനീഷ്, ജി.എസ്.സി.പി.ഒമാരായ അരുണ്‍, ഷിനോജ്, സി.പി.ഒമാരായ ഫ്രെഡി, ജിന്റോ, ഷാഡോ പോലീസ് അംഗങ്ങളായ സജീവ്, രാഗേഷ്, സജീഷ് കുമാര്‍, ശ്രീജിത്ത് എന്നിവരുള്‍പ്പെട്ട പ്രത്യേക അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്. കേസില്‍ പോലീസിന്റെ തുടര്‍നടപടികള്‍ പുരോഗമിക്കുകയാണ്.
പുതുക്കാട് SBI എ.ടി.എം കവർച്ചാശ്രമം: പ്രതി അറസ്റ്റിൽ