Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർ പരീക്ഷാ ക്രമക്കേട്: ചെയർമാൻ എം.ആർ. ബൈജു കേസിൽ പ്രതി, FIR രജിസ്റ്റര്‍ ചെയ്ത് ക്രൈംബ്രാഞ്ച്

ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർ പരീക്ഷാ ക്രമക്കേട്: ചെയർമാൻ എം.ആർ. ബൈജു കേസിൽ പ്രതി, FIR രജിസ്റ്റര്‍ ചെയ്ത് ക്രൈംബ്രാഞ്ച്
തിരുവനന്തപുരം: പിഎസ്‌സി ഫിഷറീസ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ പരീക്ഷയില്‍ ചെയര്‍മാന്‍ എം.ആര്‍ ബൈജുവിനെ പ്രതിചേര്‍ത്ത് ക്രൈംബ്രാഞ്ച് എസ്ഐടി. പരാതിക്കാരന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ചെയര്‍മാനെ പ്രതിയാക്കി എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. അര്‍ഹരായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് നിയമന അവസരം നഷ്ടപ്പെടുത്തിയെന്ന് എഫ്‌ഐആറില്‍ പറയുന്നു.

ആസൂത്രണ ബോര്‍ഡ് പരീക്ഷ ക്രമക്കേടുമായി ബന്ധപ്പെട്ട ഉയര്‍ന്ന ആരോപണങ്ങള്‍ക്ക് പിന്നാലെയാണ് പ്രധാനപ്പെട്ട മൂന്ന് തസ്തികകളുമായി ബന്ധപ്പെട്ട് ആരോപണങ്ങള്‍ ഉയര്‍ന്നത്. ഖാദി ബോര്‍ഡ്, ഫിഷറീസ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍, എംവിഡി അസിസ്റ്റന്റ് ഇന്‍സ്പെക്ടര്‍ എന്നിവയുമായി ബന്ധപ്പെട്ട് ക്രമക്കേട് ആരോപണങ്ങളാണുള്ളത്. ഇതില്‍ രണ്ട് സംഭവങ്ങളില്‍ എസ്ഐടി കേസെടുക്കുമെന്ന വിവരങ്ങള്‍ പുറത്തുവന്നതിന് പിന്നാലെയാണ് പിഎസ്സി ചെയര്‍മാനെ ഉള്‍പ്പെടെ പ്രതി ചേര്‍ത്ത് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

അതേസമയം കേസില്‍ കഴിഞ്ഞ ദിവസം അറസ്റ്റിലായ അഡീഷണല്‍ സെക്രട്ടറി ആര്‍. ഹരിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും. നേരത്തെ അറസ്റ്റിലായ മുന്‍ ഡെപ്യൂട്ടി സെക്രട്ടറി പി. സതീഷ്, അഡീഷണല്‍ സെക്രട്ടറി ആര്‍. ഹരി എന്നിവരെ ഒരുമിച്ചിരുത്തി കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യാനാണ് ക്രൈംബ്രാഞ്ച് സംഘം ലക്ഷ്യമിടുന്നത്. കേസിന്റെ വ്യാപ്തി വര്‍ദ്ധിച്ച സാഹചര്യത്തില്‍ അന്വേഷണം കൂടുതല്‍ ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.

കേസുമായി ബന്ധപ്പെട്ട് പി.എസ്.സി സെക്രട്ടറി സാജു ജോര്‍ജിനെ പ്രത്യേക അന്വേഷണസംഘം ഇന്ന് ചോദ്യം ചെയ്യും. തുടര്‍ന്ന് വരും ദിവസങ്ങളില്‍ പരീക്ഷാ കണ്‍ട്രോളര്‍ ബിനി കെ. ഏബ്രഹാമിനെയും മറ്റ് പി.എസ്.സി അംഗങ്ങളെയും തിങ്കളാഴ്ച മുതല്‍ ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.



Related articles

See all
Popular News

ഉമ്മൻചാണ്ടിയുടെ 83-ാം ജന്മദിനം: ആയിരം വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പ് വിതരണം ചെയ്യുമെന്ന് ച...

Popular News

'എൽഡിഎഫ് നയമല്ല യുഡിഎഫിന്', പുതിയ മദ്യനയം പ്രഖ്യാപിക്കുന്നത് വരെ ബാറുകള്‍ക്ക് ലൈസന്‍സ് നല്...

Popular News

കിഫ്ബി വഴി ഊരാളുങ്കലിന് നല്‍കിയത് 218 പദ്ധതികള്‍, പകുതി പദ്ധതികളും പാതി വഴിയില്‍; വൻ തട്ടി...

Popular News

കേരള സർവകലാശാല അസിസ്റ്റന്റ് നിയമന തട്ടിപ്പ്: അനുബന്ധ കുറ്റപത്രം നൽകാൻ ക്രൈംബ്രാഞ്ച്; അനധിക...

Save your stories

Sign in