Logo
Tue, Aug 04, 2026 • 08:38 PM
LIVE TV
Watch

No business videos available

No Middle East videos available

പൃഥ്വിരാജിന്റെ 'ഖലീഫ' ഓഗസ്റ്റ് 20ന് തിയേറ്ററുകളിൽ; പുതിയ പോസ്റ്റർ പുറത്ത്


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
August 04, 2026
1 min read
SHARE:
SAVE: Login to save

പൃഥ്വിരാജിന്റെ 'ഖലീഫ' ഓഗസ്റ്റ് 20ന് തിയേറ്ററുകളിൽ; പുതിയ പോസ്റ്റർ പുറത്ത്

 പൃഥ്വിരാജ് സുകുമാരൻ നായകനാകുന്ന ഏറ്റവും പുതിയ ചിത്രം **'ഖലീഫ'** ഓഗസ്റ്റ് 20ന് തിയേറ്ററുകളിലെത്തും. ചിത്രത്തിന്റെ റിലീസിന് മുന്നോടിയായി പൃഥ്വിരാജ് പുതിയ പോസ്റ്റർ പുറത്തുവിട്ടു. സ്മാർട്ട് ആൻഡ് മാസ് ലുക്കിലുള്ള താരത്തിന്റെ ചിത്രമാണ് പോസ്റ്ററിന്റെ പ്രധാന ആകർഷണം.

വൻ പ്രതീക്ഷകളോടെയാണ് വൈശാഖ് സംവിധാനം ചെയ്യുന്ന 'ഖലീഫ' പ്രേക്ഷകരിലേക്ക് എത്തുന്നത്. ദുബായിൽ ചിത്രീകരണം പൂർത്തിയാക്കിയ ചിത്രം രണ്ട് ഭാഗങ്ങളായാണ് റിലീസ് ചെയ്യുന്നത്.

ചിത്രത്തിൽ മാമ്പറയ്ക്കൽ ആമിർ അലി എന്ന കഥാപാത്രമായാണ് പൃഥ്വിരാജ് എത്തുന്നത്. മലയാളത്തിന്റെ ഇതിഹാസ താരം മോഹൻലാൽ മാമ്പറയ്ക്കൽ അഹമ്മദ് അലി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് അതിഥി വേഷത്തിൽ എത്തുന്നുണ്ട്. മാളവിക ശർമ്മയാണ് ചിത്രത്തിലെ നായിക. താരത്തിന്റെ ആദ്യ മലയാള സിനിമ കൂടിയാണ് 'ഖലീഫ'.

ജിനു എബ്രഹാമാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ജിനു ഇന്നോവേഷൻസിന്റെ ബാനറിൽ ജിനു വി. എബ്രഹാമാണ് ചിത്രം നിർമ്മിക്കുന്നത്. സൂരജ് കുമാർ, ശ്രീലാൽ സൂരപാണി, സിജോ സെബാസ്റ്റ്യൻ എന്നിവർ സഹനിർമ്മാതാക്കളാണ്.

ജോമോൻ ടി. ജോണാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത്. ചിത്രസംയോജനം ചമൻ ചാക്കോ കൈകാര്യം ചെയ്യുന്നു. മോഹൻദാസാണ് പ്രൊഡക്ഷൻ ഡിസൈനർ. ചേതൻ ഡിസൂസ, യാനിക് ബെൻ, ഫോണിക്സ് പ്രഭു എന്നിവരാണ് ആക്ഷൻ ഡയറക്ടർമാർ.

സുരേഷ് ദിവാകർ കോ ഡയറക്ടറായും, വിശ്വനാഥ് അരവിന്ദ് കലാസംവിധായകനായും പ്രവർത്തിക്കുന്നു. മഷർ ഹംസയാണ് വസ്ത്രാലങ്കാരം നിർവഹിക്കുന്നത്. അമൽ ചന്ദ്രൻ മേക്കപ്പും, സിങ്ക് സിനിമ സൗണ്ട് ഡിസൈനും നിർവഹിക്കുന്നു.

ജാബിർ സുലൈം അധിക സംഗീതവും, എം.ആർ. രാജാകൃഷ്ണൻ ഫൈനൽ മിക്സും കൈകാര്യം ചെയ്യുന്നു. റെനി ദിവാകർ, വിനോഷ് കൈമൾ എന്നിവർ പ്രൊഡക്ഷൻ കൺട്രോളർമാരാണ്. ശ്രീക്ക് വാര്യർ കളറിസ്റ്റായും, എയ്സ്തെറ്റിക്ക് കുഞ്ഞമ്മ പോസ്റ്റർ ഡിസൈനറായും പ്രവർത്തിക്കുന്നു.

പൃഥ്വിരാജിന്റെ മാസ് അവതരണവും മോഹൻലാലിന്റെ സാന്നിധ്യവും ചിത്രത്തിന്റെ പ്രതീക്ഷകൾ ഉയർത്തിയിരിക്കുകയാണ്. ആക്ഷനും ത്രില്ലും നിറഞ്ഞ വലിയ കാൻവാസിലുള്ള ചിത്രത്തിനായി ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്.


Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10