Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

'പ്രധാനമന്ത്രിയുടെ കണ്ണീരിന് ജനങ്ങളുടെ ജീവന്‍ രക്ഷിക്കാനാവില്ല, ഇനിയെങ്കിലും വീഴ്ചകള്‍ പരിഹരിക്കണം' ; വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി

'പ്രധാനമന്ത്രിയുടെ കണ്ണീരിന് ജനങ്ങളുടെ ജീവന്‍ രക്ഷിക്കാനാവില്ല, ഇനിയെങ്കിലും വീഴ്ചകള്‍ പരിഹരിക്കണം' ;  വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി
ന്യൂഡല്‍ഹി : പ്രധാനമന്ത്രിയുടെ കണ്ണീരിന് ജനങ്ങളുടെ ജീവന്‍ രക്ഷിക്കാനാവില്ലെന്ന് രാഹുല്‍ ഗാന്ധി. അതിന് ഓക്സിജന്‍ തന്നെ ആവശ്യമാണ്. കൊവിഡില്‍ കേന്ദ്രത്തിന്‍റെ വീഴ്ചയില്‍ ധവളപത്രം പുറത്തിറക്കിക്കൊണ്ടായിരുന്നു രാഹുല്‍ ഗാന്ധിയുടെ വിമര്‍ശനം. കൊവിഡ് മൂന്നാം തരംഗത്തെ പ്രതിരോധിക്കുന്നതെങ്കിലും വീഴ്ച സംഭവിക്കരുത്. ഇതിനായി നിരവധി തയാറെടുപ്പുകള്‍ കേന്ദ്രം നടത്തേണ്ടതുണ്ട്. രണ്ടാം തരംഗത്തില്‍ ഓക്സിജന്‍ ലഭിക്കാതെ ദയനീയമായി മരണത്തിന് കീഴടങ്ങേണ്ടിവന്നവര്‍ നിരവധിയാണ്. മൂന്നാം തരംഗമെന്നത് സുനിശ്ചിതമായിരിക്കുമ്പോള്‍ ഇനിയെങ്കിലും ഇത്തരത്തില്‍ രാജ്യത്തെ ജനങ്ങളുടെ ജീവന്‍ നഷ്ടമാകരുത്. അതിനായി ആവശ്യമായ സംവിധാനങ്ങള്‍ ഉറപ്പുവരുത്തേണ്ടതുണ്ട്. മതിയായ ആശുപത്രി സൌകര്യങ്ങള്‍, ആവശ്യമായ ഓക്സിജന്‍, മരുന്നിന്‍റെ ലഭ്യത എന്നിവയെല്ലാം ഉറപ്പുവരുത്താന്‍‌ കേന്ദ്രം നടപടി സ്വീകരിക്കണം. നിരന്തരമായി കൊവിഡ് വകഭേദം ഉണ്ടാകുന്നുണ്ട്.  സമ്പൂര്‍ണ്ണ വാക്സിനേഷനാണ് കൊവിഡ് ഭീതി അവസാനിപ്പിക്കാനുള്ള ഏക മാര്‍ഗം. വാക്സിനേഷന്‍ പ്രക്രിയ മന്ദഗതിയിലാകുന്നത് ആശങ്കാജനകമാണ്. ഈ സാഹചര്യത്തില്‍ മൂന്നാം തരംഗത്തെ കാര്യക്ഷമമായി നേരിടാനുള്ള നിര്‍ദേശങ്ങള്‍ കോണ്‍ഗ്രസ് ധവളപത്രത്തിലൂടെ മുന്നോട്ടുവെച്ചു.

Related articles

See all
Popular News

ഈ വർഷത്തെ ഏറ്റവും വലിയ സൂപ്പർമൂൺ നാളെ; 'ബീവര്‍ മൂണ്‍' എന്ന പേരിന് പിന്നിലെ കാരണമറിയാം

Popular News

ഗ്രാമീണ രാജസ്ഥാൻ പിടിച്ചെടുത്ത് കോൺഗ്രസ്; ബിജെപിയുടെ കണക്കുകൂട്ടലുകൾ തെറ്റി; ഗെഹ്‌ലോട്ട്-പ...

Popular News

'നിതീഷ് സേതു' പാലത്തിന്റെ പേരിൽ വിവാദം: മോദി ഉദ്ഘാടനം ചെയ്തതിന് പിന്നാലെ RJD പ്രതിഷേധം; ND...

Popular News

അയോധ്യ സംഭാവന കൊള്ള: അന്വേഷണം എട്ട് ജീവനക്കാരില്‍ ഒതുക്കിയതിനെ ചോദ്യം ചെയ്ത് കോണ്‍ഗ്രസ്; സ...

Save your stories

Sign in