Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

മന്ത്രിമാരുടെ പരിപാടിയിലെ ആള്‍ക്കൂട്ടം 'കാണാതെ' പൊലീസ്; പക്ഷപാതപരമായ പെരുമാറ്റമെന്ന് കെ.സി ജോസഫ് എം.എൽ.എ

മന്ത്രിമാരുടെ പരിപാടിയിലെ ആള്‍ക്കൂട്ടം 'കാണാതെ' പൊലീസ്;  പക്ഷപാതപരമായ പെരുമാറ്റമെന്ന് കെ.സി ജോസഫ് എം.എൽ.എ
  കൊവിഡ് മാനദണ്ഡം ലംഘിച്ച് സാന്ത്വന സ്പർശം പരിപാടി സംഘടിപ്പിച്ച മന്ത്രിമാരെ പ്രതിയാക്കി ആരോഗ്യമന്ത്രിക്കും മറ്റുള്ളവർക്കുമെതിരെ കേസെടുക്കാൻ എന്തുകൊണ്ടാണ് പൊലീസ് തയാറാകാത്തതെന്ന് ജില്ലാ പോലീസ് സൂപ്രണ്ട് വ്യക്തമാക്കണമെന്ന് കെ.സി ജോസഫ് എം.എൽ.എ. തളിപ്പറമ്പിൽ ആരോഗ്യമന്ത്രിയും മന്ത്രിമാരും നടത്തിയ ജനകീയ അദാലത്തിൽ വന്‍ ജനക്കൂട്ടമായിരുന്നു. ആരോഗ്യമന്ത്രിയുടെ നീക്കം വേലി തന്നെ വിളവ് തിന്നുന്നതിന് തുല്യമാണെന്ന് കെ.സി ജോസഫ് കുറ്റപ്പെടുത്തി. വേണ്ടത്ര മുന്നൊരുക്കങ്ങൾ ഇല്ലാതെ വന്നെത്തിയ ആൾക്കൂട്ടത്തിന് ഫലപ്രദമായ നിർദേശങ്ങൾ നൽകാൻ പോലും സംവിധാനമില്ലാതെയാണ് ആരോഗ്യമന്ത്രി അദാലത്ത് സംഘടിപ്പിച്ചത്. ഐശ്വര്യ കേരളയാത്രയിൽ പങ്കെടുത്ത യു.ഡി.എഫ് നേതാക്കന്മാർക്കും പ്രവർത്തകർക്കും എതിരെ കേസെടുത്ത പൊലീസ് മന്ത്രിമാരുടെ പരിപാടിയിലെ ആൾക്കൂട്ടം കണ്ടില്ലെന്ന് നടിക്കുന്നത് പക്ഷപാതപരമായ നിലപാടിന്‍റെ തെളിവാണെന്നും കെ.സി ജോസഫ് പറഞ്ഞു.

Related articles

See all
Popular News

മൈക്രോ ഫിനാൻസ് തട്ടിപ്പ് കേസ്: 'ഒരു തെറ്റും ചെയ്തിട്ടില്ല, യാതൊരു പേടിയുമില്ല'; വെള്ളാപ്പള...

Popular News

കനത്ത മഴയിലും കാറ്റിലും വ്യാപക നാശനഷ്ടം: മേമുറി വില്ലേജിൽ മന്ത്രി അനൂപ് ജേക്കബിന്റെ സന്ദർശ...

Popular News

മാമി തിരോധാനക്കേസ്: നേരത്തെ ചോദ്യം ചെയ്ത് വിട്ടയച്ചവരെ വീണ്ടും ചോദ്യം ചെയ്യും, അന്വേഷണം ഊർ...

Popular News

ഓപ്പറേഷന്‍ ചക്കക്കൊമ്പന്‍: ദൗത്യം മൂന്നാം ദിവസത്തിലേക്ക്; മയക്കുവെടി സംഘം ആനയുടെ തൊട്ടടുത്...

Save your stories

Sign in