Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

പിൻവാതിൽ നിയമനത്തിനെതിരെ യൂത്ത് കോൺഗ്രസ് പ്രതിഷേധം; സെക്രട്ടേറിയറ്റ് മാർച്ചിന് നേരെ പൊലീസ് ജലപീരങ്കിയും കണ്ണീർ വാതകവും പ്രയോഗിച്ചു

പിൻവാതിൽ നിയമനത്തിനെതിരെ യൂത്ത് കോൺഗ്രസ് പ്രതിഷേധം; സെക്രട്ടേറിയറ്റ് മാർച്ചിന് നേരെ പൊലീസ് ജലപീരങ്കിയും കണ്ണീർ വാതകവും പ്രയോഗിച്ചു
പിൻവാതിൽ നിയമനങ്ങളിൽ ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് നടത്തിയ യൂത്ത് കോൺഗ്രസ് മാർച്ചിന് നേരെ സംഘർഷം. യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് നേരെ പൊലീസ് ജലപീരങ്കിയും കണ്ണീർ വാതകവും പ്രയോഗിച്ചു. പി എസ് സി ലിസ്റ്റിൽ ഉൾപ്പെട്ട ഉദ്യോഗാർത്ഥികൾക്ക് നിയമനം നൽകുക, കരാർ തൊഴിലാളികളെ സ്ഥിരപ്പെടുത്താനുള്ള സർക്കാർ തീരുമാനം പിൻവലിക്കുക, പിൻവാതിൽ നിയമനങ്ങളിൽ ജുഡീഷ്യൽ അന്വേഷണം നടത്തുക ഇനി ആവശ്യങ്ങള്‍ ഉന്നയിച്ചാണ് യൂത്ത് കോൺഗ്രസ് തിരുവനന്തപുരം ജില്ലാ പ്രസിഡന്‍റ് സുധീർ ഷാ പാലോടിന്‍റെ നേതൃത്വത്തിൽ സെക്രട്ടറിയേറ്റിലേക്ക് മാർച്ച് സംഘടിപ്പിച്ചത്. മാർച്ച് യൂത്ത് കോൺഗ്രസ് സംസ്ഥാനം വൈസ് പ്രസിഡന്‍റ് കെ എസ് ശബരീനാഥൻ എം എൽ എ ഉദ്ഘാടനം ചെയ്തു. പൊലീസ് സ്ഥാപിച്ച ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ച പ്രവർത്തകർക്കുനേരെ ജലപീരങ്കി പ്രയോഗിച്ചു. പ്രതിഷേധം തുടർന്ന പ്രവർത്തകർക്കു നേരെ പൊലീസ് കണ്ണീർ വാതകം പ്രയോഗിച്ചു. മാർച്ചിനിടെ പരിക്കേറ്റ വനിതാ പ്രവർത്തകയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡണ്ടുമാരായ എൻഎസ് നുസൂർ, എസ് എം ബാലു തുടങ്ങിയവരും മാർച്ചിനെ അഭിവാദ്യം ചെയ്തു സംസാരിച്ചു. [embed]https://www.facebook.com/JaihindNewsChannel/posts/1536446453212758[/embed]

Related articles

See all
Popular News

ആന്റോ അഗസ്റ്റിനെതിരായ അബ്കാരി കേസ്: ഭാര്യാപിതാവിന്റെ മൊഴിയെടുത്ത് എക്സൈസ്; കുറ്റപത്രം ഉടൻ

Popular News

'മിഷൻ ചക്കക്കൊമ്പൻ' രണ്ടാം ദിനം: തന്ത്രം മാറ്റി വനംവകുപ്പ്; ഉദ്യോഗസ്ഥരുടെ സുരക്ഷയ്ക്ക് മുൻ...

Popular News

രാജ്യത്തിന് മാതൃകയായി വയനാട്; ഇന്ത്യയിലെ ആദ്യ സമ്പൂര്‍ണ്ണ ഇ-മാലിന്യമുക്ത ജില്ല; പ്രഖ്യാപനം...

Popular News

സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം; ഒൻപത് ജില്ലകളിൽ യെല്ലോ അലർട്ട്, മലപ്പുറത്തും കോഴിക്ക...

Save your stories

Sign in