Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

സ്വപ്നയെ അറിയില്ലെന്ന വാദം കള്ളം; സർക്കാർ പരിപാടിയില്‍ മുഖ്യമന്ത്രിക്കൊപ്പം സ്വപ്ന, ചിത്രങ്ങള്‍ പുറത്തുവിട്ട് രമേശ് ചെന്നിത്തല

സ്വപ്നയെ അറിയില്ലെന്ന വാദം കള്ളം; സർക്കാർ പരിപാടിയില്‍ മുഖ്യമന്ത്രിക്കൊപ്പം സ്വപ്ന,  ചിത്രങ്ങള്‍ പുറത്തുവിട്ട് രമേശ് ചെന്നിത്തല
  തിരുവനന്തപുരം: സ്വപ്‌ന സുരേഷിനെ അറിയില്ലെന്ന മുഖ്യമന്ത്രിയുടെ വാദം തെറ്റെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സ്‌പേസ് കോണ്‍ക്ലേവിന്റെ മുഖ്യസംഘാടകയായിരുന്നു സ്വപ്ന. സംസ്ഥാന സർക്കാർ നടത്തിയ പരിപാടിയിൽ ആളുകളെ ക്ഷണിച്ചതും ധാരണാപത്രം കൈമാറിയതും ഇവരായിരുന്നു. പരിപാടിയില്‍ മുഖ്യമന്ത്രിയും പങ്കെടുത്തു. എന്നിട്ടും സ്വപ്നയെ അറിയില്ലെന്നാണ് മുഖ്യമന്ത്രി പറയുന്നതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. പരിപാടിയില്‍ മുഖ്യമന്ത്രി പങ്കെടുത്തതിന്‍റെ ചിത്രങ്ങളും അദ്ദേഹം പുറത്തുവിട്ടു. അതേസമയം മുഖ്യമന്ത്രി രാജിവെച്ച് അന്വേഷണം നേരിടണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. സ്വപ്‌നയുമായി മുഖ്യമന്ത്രിയുടെ ഓഫീസിന് അടുത്ത ബന്ധമുണ്ട്. ഐ.ടി വകുപ്പിലെ സ്വപ്‌നയുടെ നിയമനം മുഖ്യമന്ത്രിയുടേയും സര്‍ക്കാരിന്‍റെയും അറിവോടെയാണ്. സ്വപ്നയെ സംരക്ഷിക്കാനാണ് മുഖ്യമന്ത്രിയുടെ ശ്രമമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

Related articles

See all
Popular News

മുണ്ടംവേലി ഫ്ലാറ്റ് നിർമ്മാണ അഴിമതി: അന്വേഷണം കടുപ്പിച്ച് വിജിലൻസ്; ജി.സി.ഡി.എ ഉദ്യോഗസ്ഥരെ...

Popular News

കായിക ഭരണരംഗത്തെ അനാവശ്യ രാഷ്ട്രീയ ഇടപെടലുകള്‍ ഒഴിവാക്കും; പുതിയ നിയമം കായിക കേരളത്തിന് കര...

Popular News

ശബരിമലയിൽ ട്രാൻസ്ജെൻഡറുകൾക്ക് പ്രവേശനം വേണമെന്ന ഹർജി തള്ളി മദ്രാസ് ഹൈക്കോടതി; കേരള ഹൈക്കോട...

Popular News

ധനരാജ് വധക്കേസ്: കുറ്റക്കാരായ മൂന്ന് പ്രതികള്‍ക്ക് ജീവപര്യന്തം തടവും അഞ്ച് ലക്ഷം രൂപ പിഴയു...

Save your stories

Sign in