Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

ചട്ടങ്ങള്‍ കാറ്റില്‍ പറത്തി പിണറായി സർക്കാർ ; ഇഷ്ടക്കാരെ തിരുകിക്കയറ്റാന്‍ പേഴ്സണല്‍ സ്റ്റാഫ് ചട്ടം ഭേദഗതി ചെയ്തു

ചട്ടങ്ങള്‍ കാറ്റില്‍ പറത്തി പിണറായി സർക്കാർ ; ഇഷ്ടക്കാരെ തിരുകിക്കയറ്റാന്‍ പേഴ്സണല്‍ സ്റ്റാഫ് ചട്ടം ഭേദഗതി ചെയ്തു
  തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിക്കും പ്രസ് അഡ്വൈസർക്കും ഉൾപ്പെടെ പെൻഷൻ നൽകാൻ തീരുമാനം. ഇതിനായി പേഴ്‌സണൽ സ്റ്റാഫ് ചട്ടത്തിൽ സർക്കാർ ഭേദഗതി വരുത്തി. പേഴ്‌സണൽ സ്റ്റാഫുകളുടെ എണ്ണം 37 ആക്കി ഉയർത്താനും സർക്കാർ ഉത്തരവ് ഇറക്കി. അതേസമയം സ്റ്റാഫുകളുടെ എണ്ണം വർധിപ്പിക്കുന്നതിൽ അഴിമതിയുണ്ടെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വ്യക്തമാക്കി. സർക്കാർ ഉത്തരവിന്‍റെ മാത്രം പിൻബലത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസിൽ നിയമിതരായ 7 പേർക്ക് പെൻഷൻ ഉറപ്പാക്കാൻ ചട്ടങ്ങൾ കാറ്റിൽ പറത്തിയാണ് സർക്കാർ നിയമം മാറ്റിയെഴുതിയത്. കഴിഞ്ഞ മന്ത്രിസഭാ യോഗമാണ് മുഖ്യമന്ത്രിയുടെ പ്രസ് അഡ്വൈസർ, പ്രസ് സെക്രട്ടറി, പൊളിറ്റിക്കൽ സെക്രട്ടറി, അദ്ദേഹത്തിന്‍റെ സ്റ്റാഫിൽപ്പെട്ട ക്ലാർക്ക്, ഓഫീസ് അറ്റൻഡന്‍റ്, കമ്പ്യൂട്ടർ അസിസ്റ്റന്‍റ്, ഡ്രൈവർ എന്നിവരുടെ നിയമനം ക്രമപ്പെടുത്താൻ പേഴ്‌സണൽ സ്റ്റാഫ് സ്‌പെഷ്യൽ റൂൾസിൽ ഭേദഗതി തീരുമാനിച്ചത്. നിയമവകുപ്പുമായി ആലോചിക്കാതെ ധനവകുപ്പിൽനിന്ന് മാത്രം അഭിപ്രായം തേടിയായിരുന്നു തീരുമാനം. ഈ സർക്കാർ അധികാരമേറ്റതിന്‍റെ അടുത്ത മാസം മുതൽ പ്രാബല്യം നൽകിയാകും പൊതുഭരണ വകുപ്പ് ചട്ടം ഭേദഗതി ചെയ്യുക. അതേസമയം സ്റ്റാഫുകളുടെ എണ്ണം കൂട്ടാനുള്ള തീരുമാനത്തിനെതിരെ പ്രതിപക്ഷ നേതാവ് രംഗത്തെത്തി. പൊതുഭരണ വകുപ്പിന്‍റെ 2011 സെപ്റ്റംബർ 16 ലെ ഉത്തരവനുസരിച്ച് മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും ചീഫ് വിപ്പിനും പ്രതിപക്ഷ നേതാവിനും പ്രൈവറ്റ് സെക്രട്ടറി, അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി, അസിസ്റ്റന്‍റ് പ്രൈവറ്റ് സെക്രട്ടറി തുടങ്ങി 30 പേരെയാണ് പേഴ്‌സണൽ സ്റ്റാഫിൽ നിയമിക്കാനാകുക. മുഖ്യമന്ത്രിക്ക് മാത്രം സെക്രട്ടറി റാങ്കിൽ ഒരാളെക്കൂടി വേണമെങ്കിൽ വെക്കാം. ഇവർ 2 വർഷം ജോലി ചെയ്താൽ സർക്കാർ പെൻഷൻ ലഭിക്കും. പുതിയ തീരുമാനത്തിലൂടെ ഇനി മുഖ്യമന്ത്രിയുടെ പേഴ്‌സണൽ സ്റ്റാഫിൽ നിയമിക്കാവുന്നവരുടെ എണ്ണം 30 ൽ നിന്നു 37 ആകുകയും ചെയ്യും.

Related articles

See all
Popular News

ചക്കക്കൊമ്പൻ ദൗത്യത്തിൽ ആശ്വാസം; അരമണിക്കൂറിലേറെ നീണ്ട ആശങ്കയ്ക്കൊടുവിൽ കൊമ്പൻ കരയ്ക്ക് കയ...

Popular News

മൈക്രോ ഫിനാൻസ് തട്ടിപ്പ് കേസ്: 'ഒരു തെറ്റും ചെയ്തിട്ടില്ല, യാതൊരു പേടിയുമില്ല'; വെള്ളാപ്പള...

Popular News

കനത്ത മഴയിലും കാറ്റിലും വ്യാപക നാശനഷ്ടം: മേമുറി വില്ലേജിൽ മന്ത്രി അനൂപ് ജേക്കബിന്റെ സന്ദർശ...

Popular News

മാമി തിരോധാനക്കേസ്: നേരത്തെ ചോദ്യം ചെയ്ത് വിട്ടയച്ചവരെ വീണ്ടും ചോദ്യം ചെയ്യും, അന്വേഷണം ഊർ...

Save your stories

Sign in