Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

തപാല്‍ വോട്ടിനിടെ പെന്‍ഷനും ; കായംകുളത്ത് വോട്ടറെ സ്വാധീനിക്കാന്‍ ശ്രമം ; പരാതി നല്‍കി യുഡിഎഫ്

തപാല്‍ വോട്ടിനിടെ പെന്‍ഷനും ; കായംകുളത്ത് വോട്ടറെ സ്വാധീനിക്കാന്‍ ശ്രമം ; പരാതി നല്‍കി യുഡിഎഫ്
ആലപ്പുഴ : കായംകുളത്ത് വോട്ടറെ സ്വാധീനിക്കാന്‍ ശ്രമമെന്ന് പരാതി. എല്‍ഡിഎഫിനായി വോട്ട് ക്യാന്‍വാസ് ചെയ്യുന്നതായാണ് പരാതി. തപാല്‍ വോട്ടിന് ആളെത്തിയപ്പോള്‍ പെന്‍ഷന്‍ നല്‍കാനും ആളെത്തി. ഇത് സംബന്ധിച്ച് യുഡിഎഫ് തെരഞ്ഞെടുപ്പ് കമ്മീഷനും കളക്ടര്‍ക്കും പരാതി നല്‍കി. കായംകുളം മണ്ഡലത്തിലെ 77-ാം നമ്പര്‍ ബൂത്തിലെ വോട്ടര്‍ക്കാണ് വോട്ട് ചെയ്യിക്കാന്‍ എത്തിയതിനൊപ്പം പെന്‍ഷനും നല്‍കിയത്. ഇത് കൃത്യമായ തെരഞ്ഞെടുപ്പ് ചട്ടലംഘനമാണെന്ന് യുഡിഎഫ് ആരോപിക്കുന്നു. കായംകുളത്ത് 80 വയസിന് മുകളില്‍ പ്രായമുള്ള വോട്ടര്‍മാരെ തപാല്‍ വോട്ട് ചെയ്യിക്കാനെത്തിപ്പോള്‍ അതിനൊപ്പം പെന്‍ഷന്‍ നല്‍കാനും ആളെത്തി എന്നതാണ് പ്രധാനമായ പരാതി. 2 മാസത്തെ പെന്‍ഷനാണ് നല്‍കുന്നതെന്ന് ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാണ്. എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നാല്‍ പെന്‍ഷന്‍ തുക കൂടുതല്‍ ലഭിക്കുമെന്ന് പെന്‍ഷന്‍ കൈമാറുന്ന ആള്‍ പറയുന്നതും ദൃശ്യങ്ങളിലുണ്ട്. പെന്‍ഷന്‍ നല്‍കാനെത്തിയ സഹകരണ ബാങ്ക് ഉദ്യോഗസ്ഥന്‍ തന്നെ ഇത്തരത്തില്‍ എല്‍ഡിഎഫിന് വോട്ട് നല്‍കണമെന്ന് അഭ്യര്‍ത്ഥിക്കുന്നെന്നാണ് പ്രധാനമായും ഉയരുന്ന ആരോപണം. തപാല്‍വോട്ട് വ്യാപകമായി നടക്കുന്ന ഘട്ടത്തിലാണ് ഇത്തരത്തില്‍ ഒരു ആക്ഷേപം ഉയര്‍ന്നിരിക്കുന്നത്.

Related articles

See all
Popular News

ധനരാജ് കേസിൽ അപ്പീൽ വേണം, ഷുക്കൂർ വധക്കേസിൽ വേണ്ടെന്ന നിലപാട് എന്ത് നീതിബോധത്തിന്റെ അടിസ്ഥ...

Popular News

'വീണാ ജോർജ് ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചു, ആറൻമുളയുടെ ആസ്തി വികസന ഫണ്ട് പൂർണ്ണമായും നഷ്ടപ്പെ...

Popular News

മിഷൻ ചക്കക്കൊമ്പൻ: ചിന്നക്കനാലിലെ ആറ് വാർഡുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി, ഗതാ...

Popular News

പാലക്കാട് സ്കൂളിൽ വെടിവെപ്പ്; ഒമ്പതാം ക്ലാസ് വിദ്യാർത്ഥിക്ക് സഹപാഠിയുടെ വെടിയേറ്റു, അന്വേഷ...

Save your stories

Sign in