Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

പ്രിയ നേതാവ് കണ്‍മുന്നില്‍ , സന്തോഷം അടക്കാനാകാതെ പത്മാവതി അമ്മ ; സഹായം ഉറപ്പ് നല്‍കി ഉമ്മന്‍ ചാണ്ടി

പ്രിയ നേതാവ് കണ്‍മുന്നില്‍ , സന്തോഷം അടക്കാനാകാതെ പത്മാവതി അമ്മ ; സഹായം ഉറപ്പ് നല്‍കി ഉമ്മന്‍ ചാണ്ടി
  തിരുവനന്തപുരം:  അപ്രതീക്ഷിതമായി തന്റെ പ്രിയനേതാവിനെ കാണാന്‍ കഴിഞ്ഞതിലുള്ള സന്തോഷത്തിലാണ് നെയ്യാറ്റിന്‍കര കുളത്തൂര്‍ സ്വദേശി പത്മാവതി അമ്മ. സര്‍ക്കാരിന്റെ ചികിത്സാസഹായം തേടി സെക്രട്ടേറിയറ്റിലെത്തിയതായിരുന്നു അവര്‍. ഇതിനിടെയാണ് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ കണ്ടത്. 'സാര്‍' എന്ന വിളിയോടെ  അടുത്തെത്തി അദ്ദേഹത്തിന്‍റെ കരംകവർന്നു. തുടർന്ന് സ്‌നേഹാന്വേഷണം. മുഖ്യമന്ത്രിയായിരിക്ക ഉമ്മന്‍ ചാണ്ടി നടത്തിയ ജനസമ്പര്‍ക്ക പരിപാടിയില്‍ സഹായം തേടിയെത്തിയ പത്മാവതിയ്ക്ക് അദ്ദേഹത്തോട് വലിയ സ്‌നേഹവും ആരാധനയുമാണ്. ഒപ്പമുള്ള കെപിസിസി വൈസ് പ്രസിഡന്റ് പി.സി.വിഷ്ണുനാഥിനോട് പത്മാവതിയുടെ വിവരങ്ങൾ ശേഖരിക്കാൻ നിർദേശിച്ച ഉമ്മൻ ചാണ്ടി ചികിത്സാ സഹായം എത്തിക്കാമെന്ന ഉറപ്പ് നൽകിയാണ് അവിടെ നിന്നും മടങ്ങിയത്. മക്കളില്ലാത്ത പത്മാവതിവിഴിഞ്ഞം മുല്ലൂരിൽ സഹോദരിയുടെ മകൾക്കൊപ്പമാണ് താമസിക്കുന്നത്.

Related articles

See all
Popular News

"ഊരിയ വാൾ ഉറയിലിടണം"; ടി.ഐ. മധുസൂദനന്റെ പ്രസംഗത്തിനെതിരെ ആഞ്ഞടിച്ച് രമേശ് ചെന്നിത്തല

Popular News

ചിന്നക്കനാലിലെ നിയന്ത്രണങ്ങൾ പിൻവലിച്ചു; ചക്കക്കൊമ്പൻ ദൗത്യം താൽക്കാലികമായി നിർത്തിവെച്ചതോ...

Popular News

അട്ടപ്പാടി–മണ്ണാർക്കാട് പട്ടികജാതി ഫണ്ട് തട്ടിപ്പ്: അഞ്ച് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ; വിജിലൻസ...

Popular News

ഇന്നും രക്ഷയില്ല; ചക്കക്കൊമ്പൻ ദൗത്യം താൽക്കാലികമായി അവസാനിപ്പിച്ചുവെന്ന് CCF

Save your stories

Sign in