Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

കൊവിഡ് : മൊറട്ടോറിയം കാലാവധി നീട്ടി നല്‍കണം ; ധനമന്ത്രിക്ക് പ്രതിപക്ഷ എംഎല്‍എമാരുടെ കത്ത്

കൊവിഡ് : മൊറട്ടോറിയം കാലാവധി നീട്ടി നല്‍കണം ;  ധനമന്ത്രിക്ക് പ്രതിപക്ഷ എംഎല്‍എമാരുടെ കത്ത്
തിരുവന്തപുരം : കൊവിഡ് 19 ഉം അനുബന്ധ ലോക്ഡൗണും കണക്കിലെടുത്ത് ലോണുകള്‍ക്കുള്ള മൊട്ടോറിയം കാലാവധി നീട്ടി നല്‍കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ എംഎല്‍മാര്‍ ധനമന്ത്രി കെഎന്‍ ബാലഗോപാലിന് കത്ത് നല്‍കി. ബാങ്ക് ലോണുകള്‍ക്ക് ഏര്‍പ്പെടുത്തയിരുന്ന മൊറട്ടോറിയം കാലാവധി അവസാനിച്ചതാണെന്നും, ഈ പ്രതിസന്ധിയില്‍ കര്‍ഷകരടക്കമുള്ള സമൂഹം ബാങ്ക് ലോണ്‍തിരിച്ചടവിനുള്ള സമ്മര്‍ദ്ധം താങ്ങാനാവാത്ത അവസ്ഥയിലാണെന്നും പ്രതിപക്ഷം കത്തില്‍ പറയുന്നു. സംസ്ഥാനത്തെ കര്‍ഷകര്‍, പ്രത്യേകിച്ച് ചെറുകിട കര്‍ഷകര്‍ വിപണി മാന്ദ്യത്തിനിടയില്‍ തന്നെ സര്‍ക്കാര്‍ തലത്തിലുള്ള സംഭരണം തടസ്സപ്പെട്ടിരിക്കുന്നതിനാലും തറവില കുടിശ്ശിക ലഭിക്കാത്തതിനാലും കടുത്ത ഉപജീവന പ്രതിസന്ധിയിലും ജീവിതം വഴിമുട്ടി നില്‍ക്കുന്ന അവസ്ഥയിലുമാണെന്ന് കത്തില്‍ ചൂണ്ടിക്കാട്ടി. കൊവിഡ് 19 രണ്ടാം തരംഗം കണക്കിലെടുത്ത് ബഡ്ജറ്റും വകയിരുത്തലുകളും പുനക്രമീകരിക്കാന്‍ ആലോചിക്കുന്ന ഈ ഘട്ടത്തില്‍ , ഇക്കാര്യം ഒരു പാക്കേജായി ഉല്‍പ്പെടുത്തി മതിയായ തുക വകയിരുത്തണമെന്നും പ്രതിപക്ഷം അവശ്യപ്പെട്ടു. പ്രതിപക്ഷത്തിനായി എംഎല്‍എമാരായ പിജെ ജോസഫ്, എപി അനില്‍കുമാര്‍, മോന്‍സ് ജോസഫ്, സണ്ണി ജോസഫ്, അനൂപ് ജേക്കബ്, അന്‍വർ സാദത്ത്, അബ്ദുള്‍ ഹമീദ്, സജീവ് ജോസഫ്, ഐസി ബാലകൃഷ്ണന്‍, റോജി എം ജോൺ, സിആർ മഹേഷ്, എല്‍ദോസ് കുന്നപ്പള്ളി, ഷാഫി പറമ്പില്‍, ടി സിദ്ദിഖ്, ഡോ.മാത്യു കുഴല്‍നാടന്‍ എന്നിവർ കത്തില്‍ ഒപ്പുവച്ചു.

Related articles

See all
Popular News

ധനരാജ് കേസിൽ അപ്പീൽ വേണം, ഷുക്കൂർ വധക്കേസിൽ വേണ്ടെന്ന നിലപാട് എന്ത് നീതിബോധത്തിന്റെ അടിസ്ഥ...

Popular News

'വീണാ ജോർജ് ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചു, ആറൻമുളയുടെ ആസ്തി വികസന ഫണ്ട് പൂർണ്ണമായും നഷ്ടപ്പെ...

Popular News

മിഷൻ ചക്കക്കൊമ്പൻ: ചിന്നക്കനാലിലെ ആറ് വാർഡുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി, ഗതാ...

Popular News

പാലക്കാട് സ്കൂളിൽ വെടിവെപ്പ്; ഒമ്പതാം ക്ലാസ് വിദ്യാർത്ഥിക്ക് സഹപാഠിയുടെ വെടിയേറ്റു, അന്വേഷ...

Save your stories

Sign in