Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

ദൈവങ്ങളെ കൂട്ടുപിടിച്ചുള്ള സര്‍ക്കാരിന്‍റെ മലക്കം മറിച്ചില്‍ ജനങ്ങളെ ഭയന്ന് : ഉമ്മന്‍ ചാണ്ടി

ദൈവങ്ങളെ കൂട്ടുപിടിച്ചുള്ള സര്‍ക്കാരിന്‍റെ മലക്കം മറിച്ചില്‍ ജനങ്ങളെ ഭയന്ന് : ഉമ്മന്‍ ചാണ്ടി
  കോട്ടയം : ദൈവങ്ങളെ കൂട്ടുപിടിച്ചുള്ള സര്‍ക്കാരിന്റെ മലക്കം മറിച്ചില്‍ ജനങ്ങളെ ഭയന്നെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ഇന്ന് ഒപ്പമുണ്ടെന്ന് പറയുന്ന ദൈവങ്ങള്‍ ഇന്നലെവരെ ആരുടെ കൂടെയായിരുന്നെന്നും അദ്ദേഹം ചോദിച്ചു. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ആര്‍ക്കൊപ്പമായിരുന്നെന്ന് കണ്ടില്ലേയെന്നും അദ്ദേഹം പറഞ്ഞു. യുഡിഎഫ് വന്‍വിജയം നേടുമെന്നും അദ്ദേഹം പറഞ്ഞു. ദേശീയതലത്തില്‍ കോണ്‍ഗ്രസിന്റെ തിരിച്ചുവരവിന് തുടക്കമിടും. സര്‍ക്കാര്‍ വിശ്വാസികളെ വഞ്ചിച്ചു. ശബരിമലയില്‍ സര്‍ക്കാരിന്റേത് ഇപ്പോഴും പഴയ നിലപാട് തന്നെ. ഖേദം പ്രകടിപ്പിച്ച കടകംപള്ളിയെ മുഖ്യമന്ത്രി തിരുത്തിയെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. കഴികെ ജോർജിയന്‍ പബ്ലിക് സ്കൂളില്‍ വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Related articles

See all
Popular News

ധനരാജ് കേസിൽ അപ്പീൽ വേണം, ഷുക്കൂർ വധക്കേസിൽ വേണ്ടെന്ന നിലപാട് എന്ത് നീതിബോധത്തിന്റെ അടിസ്ഥ...

Popular News

'വീണാ ജോർജ് ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചു, ആറൻമുളയുടെ ആസ്തി വികസന ഫണ്ട് പൂർണ്ണമായും നഷ്ടപ്പെ...

Popular News

മിഷൻ ചക്കക്കൊമ്പൻ: ചിന്നക്കനാലിലെ ആറ് വാർഡുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി, ഗതാ...

Popular News

പാലക്കാട് സ്കൂളിൽ വെടിവെപ്പ്; ഒമ്പതാം ക്ലാസ് വിദ്യാർത്ഥിക്ക് സഹപാഠിയുടെ വെടിയേറ്റു, അന്വേഷ...

Save your stories

Sign in