Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

'ഇച്ഛാശക്തിയുള്ള നേതാവ്, മികച്ച സംഘാടകന്‍, കോണ്‍ഗ്രസിന് തീരാനഷ്ടം'; അനുശോചിച്ച് ഉമ്മന്‍ ചാണ്ടി

'ഇച്ഛാശക്തിയുള്ള നേതാവ്, മികച്ച സംഘാടകന്‍, കോണ്‍ഗ്രസിന് തീരാനഷ്ടം'; അനുശോചിച്ച് ഉമ്മന്‍ ചാണ്ടി
  കണ്ണൂര്‍ മുന്‍ ഡിസിസി പ്രസിഡന്‍റും കെപിസിസി മുന്‍ ജനറല്‍ സെക്രട്ടറിയുമായിരുന്ന സതീശന്‍ പാച്ചേനിയുടെ നിര്യാണത്തില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അനുശോചിച്ചു. വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലൂടെ സംഘടനാ രംഗത്തേക്ക് കടന്നുവന്ന സതീശന്‍ യുവജന പ്രസ്ഥാനത്തിലും കോണ്‍ഗ്രസ് രാഷ്ട്രീയത്തിലും നിറഞ്ഞുനിന്നിരുന്ന പൊതുപ്രവര്‍ത്തകനായിരുന്നു. പോരാട്ടങ്ങളുടെ മുന്‍പന്തിയുണ്ടായിരുന്ന സതീശന്‍ ഏറ്റെടുത്ത എല്ലാ ഉത്തരവാദിത്തങ്ങളും ആത്മാര്‍ത്ഥയോടെ നിറവേറ്റി. പ്രതികൂല സാഹചര്യങ്ങളെ നേരിടാന്‍ ഇച്ഛാശക്തിയുള്ള നേതാവായിരുന്നു സതീശന്‍. കോണ്‍ഗ്രസ് പ്രസ്ഥാനത്തോട് എന്നും കൂറും വിശ്വാസവും കാട്ടിയ പൊതുപ്രവര്‍ത്തകന്‍.സിപിഎമ്മിന്‍റെ ശക്തികേന്ദ്രങ്ങളില്‍ കോണ്‍ഗ്രസ് പ്രസ്ഥാനത്തെ ശക്തിപ്പെടുത്താന്‍ സതീശന്‍ നല്‍കിയ സംഭാവനകള്‍ വലുതാണ്. സൗമ്യമായ പെരുമാറ്റം കൊണ്ട് ആരുടെയും ഹൃദയം കവര്‍ന്ന സതീശന്‍ മികച്ച സംഘാടകന്‍ കൂടിയായിരുന്നു. സതീശന്‍ പാച്ചേനിയുടെ വിയോഗം കോണ്‍ഗ്രസിന് വലിയ നഷ്ടമാണെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.

Related articles

See all
Popular News

ചക്കക്കൊമ്പൻ ദൗത്യത്തിൽ ആശ്വാസം; അരമണിക്കൂറിലേറെ നീണ്ട ആശങ്കയ്ക്കൊടുവിൽ കൊമ്പൻ കരയ്ക്ക് കയ...

Popular News

മൈക്രോ ഫിനാൻസ് തട്ടിപ്പ് കേസ്: 'ഒരു തെറ്റും ചെയ്തിട്ടില്ല, യാതൊരു പേടിയുമില്ല'; വെള്ളാപ്പള...

Popular News

കനത്ത മഴയിലും കാറ്റിലും വ്യാപക നാശനഷ്ടം: മേമുറി വില്ലേജിൽ മന്ത്രി അനൂപ് ജേക്കബിന്റെ സന്ദർശ...

Popular News

മാമി തിരോധാനക്കേസ്: നേരത്തെ ചോദ്യം ചെയ്ത് വിട്ടയച്ചവരെ വീണ്ടും ചോദ്യം ചെയ്യും, അന്വേഷണം ഊർ...

Save your stories

Sign in