Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

മരംമുറിയില്‍ വീണ്ടും പ്രതികാര നടപടിയുമായി സർക്കാർ ; ഉദ്യോഗസ്ഥയുടെ ഗുഡ് സർവ്വീസ് എന്‍ട്രി റദ്ദാക്കി

മരംമുറിയില്‍ വീണ്ടും പ്രതികാര നടപടിയുമായി സർക്കാർ ; ഉദ്യോഗസ്ഥയുടെ ഗുഡ് സർവ്വീസ് എന്‍ട്രി റദ്ദാക്കി
തിരുവനന്തപുരം : മുട്ടിൽ മരംമുറി വിവാദത്തിൽ വീണ്ടും പ്രതികാരനടപടിയുമായി സർക്കാർ. മരംമുറിയുമായി ബന്ധപ്പെട്ട് വിവരാവകാശ പ്രകാരം ഫയലുകൾ നൽകിയ ഉദ്യോഗസ്ഥയുടെ ഗുഡ് സർവ്വീസ് എന്‍ട്രി പിൻവലിച്ചു. അണ്ടർ സെക്രട്ടറി ശാലിനിയുടെ ഗുഡ് സർവ്വീസ് എന്‍ട്രിയാണ് പിൻവലിച്ചത്. ഇന്‍റഗ്രിറ്റി ഇല്ല എന്ന് ആരോപിച്ച് ശാലിനിയുടെ ഗുഡ് സർവീസ് പിന്‍വലിച്ച് സർക്കാർ ഉത്തരവിറക്കി. പുതിയ വിവാദങ്ങളുടെ പശ്ചാത്തലത്തിൽ നടത്തിയ പരിശോധനയിൽ ഉദ്യോഗസ്ഥയ്ക്ക് വിശ്വാസ്യത ഇല്ല എന്നാണ് കണ്ടെത്തൽ. അതിനാൽ ഗുഡ് സർവീസ് എൻട്രി റദ്ദാക്കണമെന്നും ഇക്കാര്യം സർവ്വീസ് ബുക്കിൽ രേഖപ്പെടുത്തണമെന്നും റവന്യൂ സെക്രട്ടറി ഇറക്കിയ ഉത്തരവിൽ പറയുന്നു. കഴിഞ്ഞ ഏപ്രിൽ മാസത്തിലാണ് ശാലിനിക്ക് സർക്കാർ ഗുഡ് സർവീസ് എൻട്രി നൽകിയത്. റവന്യൂ വകുപ്പിലെ പ്രവർത്തനമികവ് കണക്കിലെടുത്ത് റവന്യൂ സെക്രട്ടറി ജയതിലക് തന്നെയാണ് ഉദ്യോഗസ്ഥയ്ക്ക് ബഹുമതി നൽകിയത്. വർഷങ്ങളായി റവന്യൂ വകുപ്പിലെ വിവിധ വിഭാഗങ്ങളിലായി ജോലിചെയ്യുന്ന ശാലിനിയുടെ ആത്മാർത്ഥത കണക്കിലെടുത്തു കൊണ്ടായിരുന്നു അന്ന് റവന്യൂ സെക്രട്ടറിയുടെ ശുപാർശ. മരംമുറിയിൽ വിവരാവകാശപ്രകാരം മറുപടി നൽകിയ അണ്ടർ സെക്രട്ടറി ശാലിനിയെ നേരത്തെ വിവരാവകാശ സെക്ഷനിൽ നിന്ന് മാറ്റി നിർബന്ധിത അവധിയും നൽകിയിരിന്നു. ഇതിനുപിന്നാലെയാണ് മറ്റൊരു അച്ചടക്കനടപടി കൂടി ശാലിനിക്ക് നേരെ  സർക്കാർ സ്വീകരിക്കുന്നത്.

Related articles

See all
Popular News

ധനരാജ് കേസിൽ അപ്പീൽ വേണം, ഷുക്കൂർ വധക്കേസിൽ വേണ്ടെന്ന നിലപാട് എന്ത് നീതിബോധത്തിന്റെ അടിസ്ഥ...

Popular News

'വീണാ ജോർജ് ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചു, ആറൻമുളയുടെ ആസ്തി വികസന ഫണ്ട് പൂർണ്ണമായും നഷ്ടപ്പെ...

Popular News

മിഷൻ ചക്കക്കൊമ്പൻ: ചിന്നക്കനാലിലെ ആറ് വാർഡുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി, ഗതാ...

Popular News

പാലക്കാട് സ്കൂളിൽ വെടിവെപ്പ്; ഒമ്പതാം ക്ലാസ് വിദ്യാർത്ഥിക്ക് സഹപാഠിയുടെ വെടിയേറ്റു, അന്വേഷ...

Save your stories

Sign in