Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

'മറനീക്കിയത് എല്‍ഡിഎഫും ബിജെപിയുമായുള്ള രഹസ്യധാരണ' ; യുഡിഎഫ് ഒറ്റക്കെട്ടായി മുന്നോട്ടുപോകുമെന്ന് ഡീന്‍ കുര്യാക്കോസ്

'മറനീക്കിയത് എല്‍ഡിഎഫും ബിജെപിയുമായുള്ള രഹസ്യധാരണ' ; യുഡിഎഫ് ഒറ്റക്കെട്ടായി മുന്നോട്ടുപോകുമെന്ന് ഡീന്‍ കുര്യാക്കോസ്
ഇടുക്കി : നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫിന് ഇടുക്കി ജില്ലയിൽ ഉണ്ടായ പരാജയത്തിൽ നിന്നും പാഠം ഉൾക്കൊണ്ട് ദൗർബല്യങ്ങൾ പരിഹരിച്ച് യുഡിഎഫ് ഒറ്റക്കെട്ടായി മുന്നോട്ടു പോകുമെന്ന് ഡീൻ കുര്യാക്കോസ് എം.പി. ബി.ജെ.പിയുമായി എൽ.ഡി.എഫ് ഉണ്ടാക്കിയ രഹസ്യ ബന്ധം തെരഞ്ഞെടുപ്പിൽ മറനീക്കി പുറത്തുവന്നതായും ഡീൻ കുര്യാക്കോസ് പറഞ്ഞു. 2016 ലെ തിരഞ്ഞെടുപ്പിൽ ബി.ജെ പി ജില്ലയിൽ വലിയ പ്രകടനമാണ് കാഴ്ചവച്ചത്. ഉടുമ്പൻചോലയിലും ഇടുക്കിയിലും തൊടുപുഴയിലും 30000 ന് അടുത്ത് വോട്ടുപിടിച്ചവർ ഈ തെരഞ്ഞെടുപ്പിൽ യു.ഡി.എഫിനെ എങ്ങനെയും തോൽപിക്കുക എന്ന സമീപനമാണ് സ്വീകരിച്ചത്. ഉടുമ്പൻചോലയിൽ 7000 വും ഇടുക്കിയിൽ 9000 വും വോട്ടുകള്‍ മാത്രമാണ് ഇത്തവണ ബി ജെ.പി. പിടിച്ചത്. ബാക്കി വോട്ടുകൾ എവിടെ പോയി എന്നത് വ്യക്തമാണ്. പീരുമേട്ടിലും ദേവികുളത്തും പതിനായിരത്തിലധികം വോട്ടുകളാണ് മറിച്ചത്. പരാജയത്തിനിടയാക്കിയ കാര്യങ്ങൾ വിലയിരുത്തി യു.ഡി.എഫ്. ഒറ്റക്കെട്ടായി മുന്നോട്ടു പോകുമെന്ന് ഡീൻ കുര്യാക്കോസ്.എം.പി പറഞ്ഞു. തൊടുപുഴയിൽ മാത്രമാണ് ബിജെപി 21,000 ത്തിലധികം വോട്ടുകൾ നേടിയത്. അവിടെ യു.ഡി.എഫ് സ്ഥാനാർത്ഥി പി.ജെ ജോസഫ് 20000 ലധികം ഭൂരിപക്ഷത്തിൽ വിജയിക്കുകയും ചെയ്തു. ബി.ജെ.പി.യും എൽ.ഡി.എഫും തമ്മിലുള്ള രഹസ്യബന്ധം പരസ്യമായ സാഹചര്യത്തിൽ അവിശുദ്ധ കൂട്ടുകെട്ടിനെതിരെ ശക്തമായ പ്രചരണം നടത്തുമെന്നും ഡീൻ കുര്യാക്കോസ് വ്യക്തമാക്കി.

Related articles

See all
Popular News

ധനരാജ് കേസിൽ അപ്പീൽ വേണം, ഷുക്കൂർ വധക്കേസിൽ വേണ്ടെന്ന നിലപാട് എന്ത് നീതിബോധത്തിന്റെ അടിസ്ഥ...

Popular News

'വീണാ ജോർജ് ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചു, ആറൻമുളയുടെ ആസ്തി വികസന ഫണ്ട് പൂർണ്ണമായും നഷ്ടപ്പെ...

Popular News

മിഷൻ ചക്കക്കൊമ്പൻ: ചിന്നക്കനാലിലെ ആറ് വാർഡുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി, ഗതാ...

Popular News

പാലക്കാട് സ്കൂളിൽ വെടിവെപ്പ്; ഒമ്പതാം ക്ലാസ് വിദ്യാർത്ഥിക്ക് സഹപാഠിയുടെ വെടിയേറ്റു, അന്വേഷ...

Save your stories

Sign in