Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

പ്രവാസി നിക്ഷേപത്തിന് കരുത്തേകാന്‍ സര്‍ക്കാര്‍; 'നോര്‍ക്ക പ്രൈവറ്റ് ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റ് പദ്ധതി 2026' പ്രഖ്യാപിച്ചു

പ്രവാസി നിക്ഷേപത്തിന് കരുത്തേകാന്‍ സര്‍ക്കാര്‍; 'നോര്‍ക്ക പ്രൈവറ്റ് ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റ് പദ്ധതി 2026' പ്രഖ്യാപിച്ചു

പ്രവാസി മലയാളികളുടെ നിക്ഷേപവും അനുഭവസമ്പത്തും കേരളത്തിന്റെ വ്യവസായ വളര്‍ച്ചയ്ക്ക് പ്രയോജനപ്പെടുത്തുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ 'നോര്‍ക്ക പ്രൈവറ്റ് ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റ് പദ്ധതി 2026' പ്രഖ്യാപിച്ചു. വ്യവസായ വകുപ്പിന്റെ നേതൃത്വത്തില്‍ നടപ്പിലാക്കുന്ന ഈ പദ്ധതിയിലൂടെ, സംസ്ഥാനത്ത് സ്വകാര്യ വ്യവസായ എസ്റ്റേറ്റുകളും സ്റ്റാന്‍ഡേഡ് ഡിസൈന്‍ ഫാക്ടറികളും ആരംഭിക്കുന്നതിനാവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാന്‍ പരമാവധി മൂന്ന് കോടി രൂപ വരെ സര്‍ക്കാര്‍ ധനസഹായം നല്‍കും.

സ്വന്തമായി ഭൂമിയുള്ളവര്‍ക്കും കുറഞ്ഞത് 30 വര്‍ഷത്തെ പാട്ടക്കരാറില്‍ ഭൂമി കൈവശമുള്ളവര്‍ക്കും നിശ്ചിത മാനദണ്ഡങ്ങള്‍ക്ക് വിധേയമായി പദ്ധതിയിലേക്ക് അപേക്ഷിക്കാവുന്നതാണ്. പ്രവാസികള്‍ക്ക് പുറമെ, നാട്ടില്‍ തിരിച്ചെത്തിയ പ്രവാസികള്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും ഈ സംരംഭത്തില്‍ പങ്കാളികളാകാന്‍ അവസരമുണ്ട്.

പദ്ധതിക്ക് ആവശ്യമായ വിവിധ വകുപ്പുകളുടെ അനുമതികള്‍ ഏകജാലക സംവിധാനത്തിലൂടെ വേഗത്തില്‍ ലഭ്യമാക്കും. പ്രവാസി നിക്ഷേപം ആകര്‍ഷിക്കുന്നതിലൂടെ കേരളത്തില്‍ കൂടുതല്‍ വ്യവസായ സംരംഭങ്ങളും തൊഴിലവസരങ്ങളും സൃഷ്ടിച്ച് സംസ്ഥാനത്തിന്റെ സാമ്പത്തിക-വ്യവസായ വികസനത്തിന് പുതിയ വേഗം നല്‍കുകയാണ് സര്‍ക്കാര്‍ ഇതിലൂടെ ലക്ഷ്യമിടുന്നത്.

Related articles

See all
Popular News

ലോക പൈതൃക പട്ടികയിൽ ഇന്ത്യയുടെ പ്രിയപ്പെട്ട കാർ; വേൾഡ് വെഹിക്കിൾ ഹെറിറ്റേജ് പുരസ്കാരം നേടു...

Popular News

ബിസ്‌ലേരി കുടിവെള്ളം സുരക്ഷിതമല്ലെന്ന് കണ്ടെത്തൽ; പ്രോസിക്യൂഷൻ നടപടിക്ക് അനുമതി നൽകി എഫ്എസ...

Popular News

തുടക്കത്തിൽ ആഞ്ഞടിച്ചു, അവസാനം തകർന്നടിഞ്ഞു; പാകിസ്ഥാൻ എ 313 റൺസിന് പുറത്ത്, തിരിച്ചടിച്ച്...

Popular News

അരിക്കൊമ്പന് പിന്നാലെ ചക്കക്കൊമ്പനും വലയിലാകുന്നു; കുംകിയാനകൾ നാളെ ചിന്നക്കനാലിൽ എത്തും

Save your stories

Sign in