Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

'സര്‍ക്കാര്‍ വാദങ്ങള്‍ മനസിലാകുന്നില്ല' ; കയ്യാങ്കളിക്കേസില്‍ വീണ്ടും സുപ്രീംകോടതിയുടെ വിമർശനം ; കേസ് വിധി പറയാനായി മാറ്റി

'സര്‍ക്കാര്‍ വാദങ്ങള്‍ മനസിലാകുന്നില്ല' ; കയ്യാങ്കളിക്കേസില്‍ വീണ്ടും സുപ്രീംകോടതിയുടെ വിമർശനം ; കേസ് വിധി പറയാനായി മാറ്റി
ന്യൂഡല്‍ഹി : നിയമസഭാ കയ്യാങ്കളിക്കേസില്‍ സര്‍ക്കാരിന് വീണ്ടും സുപ്രീംകോടതിയുടെ വിമര്‍ശനം. കേസ് പിന്‍വലിക്കാനുള്ള സര്‍ക്കാര്‍ അപേക്ഷയ്ക്കാണ് വിമര്‍ശനം. അപേക്ഷയിലെ വാദങ്ങള്‍ മനസിലാകുന്നില്ലെന്ന് സുപ്രീംകോടതി. വാദം പൂര്‍ത്തിയാക്കിയ കോടതി കേസ് വിധി പറയാനായി മാറ്റി. കേസില്‍ രാവിലെയും സർക്കാരിനെതിരെ വിമർശനവുമായി കോടതി രംഗത്തെത്തിയിരുന്നു. തോക്കുമായെത്തിയാലും സഭയ്‌ക്ക് പരമാധികാരമെന്ന് പറയാമോയെന്ന് കോടതി സർക്കാരിനോട് ചോദിച്ചു.ഇക്കാര്യത്തിൽ സർക്കാർ വിശദീകരണം നൽകണമെന്നും ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് വ്യക്തമാക്കി. കോടതിയിലും രൂക്ഷമായ വാദപ്രതിവാദങ്ങൾ നടക്കാറുണ്ട്. എന്നുകരുതി കോടതിയിലെ സാമഗ്രികൾ നശിപ്പിക്കുമോയെന്നും ജസ്റ്റിസ് ചന്ദ്രചൂഡ് ചോദിച്ചിരുന്നു. അതേസമയം കേസില്‍ മലക്കംമറിഞ്ഞ് സർക്കാർ. കെ.എം മാണി അഴിമതിക്കാരനായ മന്ത്രി എന്ന മുൻ പ്രയോഗം സർക്കാർ തിരുത്തി. സർക്കാരിനെതിരായ അഴിമതിയിലാണ് പ്രതിപക്ഷം സഭയിൽ പ്രതിഷേധിച്ചതെന്നാണ്  ഇന്ന് കോടതിയെ അറിയിച്ചത്. സഭയിൽ വനിതാ അംഗങ്ങളെ അപമാനിക്കുന്ന നടപടിയുണ്ടായെന്നും സർക്കാർ കോടതിയെ ബോധ്യപ്പെടുത്തി.  

Related articles

See all
Popular News

ധനരാജ് കേസിൽ അപ്പീൽ വേണം, ഷുക്കൂർ വധക്കേസിൽ വേണ്ടെന്ന നിലപാട് എന്ത് നീതിബോധത്തിന്റെ അടിസ്ഥ...

Popular News

'വീണാ ജോർജ് ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചു, ആറൻമുളയുടെ ആസ്തി വികസന ഫണ്ട് പൂർണ്ണമായും നഷ്ടപ്പെ...

Popular News

പി.ടി. ഉഷ മത്സരിക്കില്ല; ഐഒഎ അധ്യക്ഷ തിരഞ്ഞെടുപ്പില്‍ പത്രിക സമർപ്പിക്കാതെ പിന്മാറ്റം

Popular News

റാസൽഖൈമ ബസപകടം: മരണസംഖ്യ 13 ആയി ഉയർന്നു; 14 പേർ ചികിത്സയിൽ, മരിച്ചവരിൽ മലയാളികളുമെന്ന് സൂച...

Save your stories

Sign in