Logo
Sat, Jun 13, 2026 • 12:44 AM
LIVE TV
Watch

No business videos available

No Middle East videos available

ഒറ്റയ്ക്ക് ഷോപ്പിംഗ് നടത്തി മടുത്തോ? എങ്കിൽ നിങ്ങൾക്കായി ഇതാ ഒരു പേഴ്‌സണൽ അസിസ്റ്റന്റ്!


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
May 26, 2026
1 min read Updated: June 12, 2026
SHARE:
SAVE: Login to save

ഒറ്റയ്ക്ക് ഷോപ്പിംഗ് നടത്തി മടുത്തോ? എങ്കിൽ നിങ്ങൾക്കായി ഇതാ ഒരു പേഴ്‌സണൽ അസിസ്റ്റന്റ്!



ഷോപ്പിംഗ് പ്രേമികളുടെ ഏറ്റവും വലിയ തലവേദനയാണ് വാങ്ങിക്കൂട്ടുന്ന സാധനങ്ങളുടെ ബാഗുകളും തൂക്കി നടക്കുക എന്നത്. ഇതിനൊരു കിടിലൻ പരിഹാരവുമായാണ് 'കാരിമെൻ' സ്റ്റാർട്ടപ്പിന്റെ വരവ്. കസ്റ്റമേഴ്‌സിനെ ഷോപ്പിംഗ് ബാഗുകൾ പിടിച്ച് സഹായിക്കുക, തിരക്കേറിയ സ്ഥലങ്ങളിലൂടെയും മാളുകളിലൂടെയും അവർക്ക് സുഗമമായി സഞ്ചരിക്കാൻ വഴിയൊരുക്കുക, ഷോപ്പിംഗിനിടയിൽ അവർ തളർന്നുപോകാതെ നോക്കുക എന്നിവയൊക്കെയാണ് ഈ അസിസ്റ്റന്റുമാരുടെ പ്രധാന ജോലി.

ഒരു സിനിമയ്‌ക്കോ ഭക്ഷണത്തിനോ ഓർഡർ ചെയ്യുന്നത് പോലെ എളുപ്പത്തിൽ ഇനി നമുക്കായി ഒരു ഷോപ്പിംഗ് അസിസ്റ്റന്റിനെ ബുക്ക് ചെയ്യാം. കുറഞ്ഞത് 30 മിനിറ്റ് വരെയുള്ള സമയത്തേക്ക് ഇവരുടെ സേവനം ലഭ്യമാണ്. ഇതിനായി പ്രത്യേക പരിശീലനം ലഭിച്ച പ്രൊഫഷണൽ അസിസ്റ്റന്റുകളെയാണ് കമ്പനി നൽകുന്നത്. ഷോപ്പിംഗ് എന്നത് ഒട്ടും സമ്മർദ്ദമില്ലാത്ത, പൂർണ്ണമായും ആസ്വദിക്കാൻ പറ്റുന്ന ഒരു അനുഭവമാക്കി മാറ്റുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് കാരിമെൻ വെബ്‌സൈറ്റിലൂടെ വ്യക്തമാക്കുന്നു.

കുടുംബത്തിനൊപ്പമോ സുഹൃത്തുക്കൾക്കൊപ്പമോ അല്ലാതെ ഒറ്റയ്ക്ക് ഷോപ്പിംഗിന് ഇറങ്ങുന്നവർക്കും, പ്രായമായവർക്കും ഈ സർവീസ് വലിയ അനുഗ്രഹമാകുമെന്നാണ് വിലയിരുത്തൽ. ബിസിനസ് ലോകത്ത് പലവിധ സ്റ്റാർട്ടപ്പുകൾ നമ്മൾ കണ്ടിട്ടുണ്ടെങ്കിലും ഇത്തരമൊരു 'കാവലാൾ' സർവീസ് ഇതാദ്യമായാണ്. ഡൽഹിയിൽ തുടക്കം കുറിച്ച ഈ ന്യൂജെൻ ബിസിനസ് ഐഡിയക്ക് സോഷ്യൽ മീഡിയയിൽ വൻ വരവേൽപ്പാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.



Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10