Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

ശശീന്ദ്രന്‍റെ സ്ഥാനാര്‍ത്ഥിത്വത്തില്‍ പ്രതിഷേധം ; എന്‍സിപി സംസ്ഥാന നിര്‍വാഹകസമിതി അംഗം രാജി വച്ചു

ശശീന്ദ്രന്‍റെ സ്ഥാനാര്‍ത്ഥിത്വത്തില്‍ പ്രതിഷേധം ; എന്‍സിപി സംസ്ഥാന നിര്‍വാഹകസമിതി അംഗം രാജി വച്ചു
  കോഴിക്കോട് : നിയമസഭ തെരഞ്ഞെടുപ്പില്‍ മന്ത്രി എ.കെ ശശീന്ദ്രന് സീറ്റ് നല്‍കാനുള്ള തീരുമാനത്തില്‍ പ്രതിഷേധിച്ച് എന്‍സിപിയില്‍ രാജി.  എന്‍സിപി സംസ്ഥാന നിര്‍വാഹകസമിതി അംഗം പി.എസ് പ്രകാശന്‍ രാജി വച്ചു. മാണി സി കാപ്പനൊപ്പം പ്രവര്‍ത്തിക്കുമെന്ന് പ്രകാശന്‍ പറഞ്ഞു. ശശീന്ദ്രന്റെ സ്ഥാനാര്‍ത്ഥിത്വത്തിനെതിരെ എന്‍സിപിക്കുള്ളില്‍ പ്രതിഷേധം ശക്തമാകുകയാണ്. ശശീന്ദ്രനെതിരെ കൊച്ചിയിലും എലത്തൂരിലും പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു. എലത്തൂരില്‍ ഇടത് സ്ഥാനാര്‍ഥിയായി യുവാക്കളെ പരിഗണിക്കണമെന്നാവശ്യപ്പെട്ടാണ് പോസ്റ്ററുകള്‍. 27 വര്‍ഷം എംഎല്‍എയും ഒരു പ്രാവശ്യം മന്ത്രിയുമായ ശശീന്ദ്രന്‍ മത്സര രംഗത്ത് നിന്ന് പിന്‍മാറുക, എന്‍ സി പിയെ രക്ഷിക്കുക, ശശീന്ദ്രന്റെ ഫോണ്‍ വിളി വിവാദം എന്‍ സി പിയും എല്‍ഡിഎഫും മറക്കരുത് തുടങ്ങിയ വാചകങ്ങളും പോസ്റ്ററില്‍ ഉണ്ട്. കെ. ശശീന്ദ്രന്‍ മല്‍സരത്തില്‍ നിന്ന് മാറി നില്‍ക്കണമെന്നാവശ്യപ്പെട്ടാണ് ഏലത്തൂരിലെ പോസ്റ്റര്‍. പകരം മണ്ഡലത്തില്‍ പുതുമുഖത്തെ കൊണ്ടു വരണം. മന്ത്രിപ്പണി കുത്തകയാക്കി വയ്ക്കരുതെന്നും പോസ്റ്ററില്‍ ആവശ്യപ്പെടുന്നു .

Related articles

See all
Popular News

ധനരാജ് കേസിൽ അപ്പീൽ വേണം, ഷുക്കൂർ വധക്കേസിൽ വേണ്ടെന്ന നിലപാട് എന്ത് നീതിബോധത്തിന്റെ അടിസ്ഥ...

Popular News

'വീണാ ജോർജ് ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചു, ആറൻമുളയുടെ ആസ്തി വികസന ഫണ്ട് പൂർണ്ണമായും നഷ്ടപ്പെ...

Popular News

മിഷൻ ചക്കക്കൊമ്പൻ: ചിന്നക്കനാലിലെ ആറ് വാർഡുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി, ഗതാ...

Popular News

പാലക്കാട് സ്കൂളിൽ വെടിവെപ്പ്; ഒമ്പതാം ക്ലാസ് വിദ്യാർത്ഥിക്ക് സഹപാഠിയുടെ വെടിയേറ്റു, അന്വേഷ...

Save your stories

Sign in