Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

നേമത്ത് ജനസമ്മതിയുള്ള സ്വീകാര്യനായ സ്ഥാനാര്‍ത്ഥി വരും : മുല്ലപ്പള്ളി രാമചന്ദ്രന്‍

നേമത്ത് ജനസമ്മതിയുള്ള സ്വീകാര്യനായ സ്ഥാനാര്‍ത്ഥി വരും : മുല്ലപ്പള്ളി രാമചന്ദ്രന്‍
  ന്യൂഡല്‍ഹി : നേമത്ത് ജനസമ്മതിയുള്ള സ്വീകാര്യനായ സ്ഥാനാര്‍ത്ഥി വരുമെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. മണ്ഡലത്തെ ഗൗരവമായി കാണുകയാണ്. നേമം തങ്ങളുടെ ഗുജറാത്താണെന്നാണ് ബിജെപി പറഞ്ഞത്.  ഗുജറാത്താകുമോയെന്ന് കാണാമെന്നും അദ്ദേഹം പറഞ്ഞു. അദ്ദേഹം കോൺഗ്രസ് സ്ഥാനാർഥിപ്പട്ടിക ഇന്ന് 6 മണിക്ക് പ്രഖ്യാപിക്കും. കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി യോഗത്തിന് ശേഷമായിരിക്കും പ്രഖ്യാപനം. നേമത്ത് ഉൾപ്പെടെ കരുത്തുറ്റ സ്ഥാനാർഥികളെ പ്രഖ്യാപിച്ച് കേരളം തിരിച്ചു പിടിക്കാനാണ് നേതൃത്വം തയ്യാറെടുക്കുന്നത്. കോൺഗ്രസ് സ്ഥാനാർഥി നിർണയ ചർച്ചകൾക്ക് ഇന്ന് വിരാമമാകും. ചർച്ചകൾക്കായി 4 ദിവസമായി ഡൽഹിയിൽ തുടരുന്ന നേതാക്കൾ, അന്തിമ ചർച്ച പൂർത്തിയാക്കി പട്ടിക കേന്ദ്ര തെരഞ്ഞെടുപ്പ് സമിതിക്ക് കൈമാറും. സോണിയ ഗാന്ധിയുടെ അധ്യക്ഷതയിലുള്ള 12 അംഗ കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി യോഗം ചേർന്ന ശേഷം അന്തിമ പട്ടികയ്ക്ക് രൂപം നൽകും. തുടർന്ന് പട്ടികാ പ്രഖ്യാപനം ഉണ്ടാകും. മുഴുവൻ സ്ഥാനാർഥികളേയും ഒറ്റഘട്ടമായായിരിക്കും പ്രഖ്യാപിക്കുക. ശക്തരായ സ്ഥാനാർഥികളെ ഇറക്കിയാണ് കേരളം പിടിക്കാൻ കോൺഗ്രസ് ഒരുങ്ങുന്നത്. ഇതിനായി കരുത്തുറ്റ സ്ഥാനാർഥിയെ നേമത്ത് ഉൾപ്പെടെ മത്സരിപ്പിക്കും. 50 ശതമാനത്തിന് മുകളിൽ പുതുമുഖങ്ങളും വനിതകളും യുവാക്കളും അടങ്ങുന്നതാകും പട്ടിക. വിജയസാധ്യത മാത്രമാണ് സ്ഥാനാർഥിത്വത്തിന് മാനദണ്ഡം.

Related articles

See all
Popular News

ധനരാജ് കേസിൽ അപ്പീൽ വേണം, ഷുക്കൂർ വധക്കേസിൽ വേണ്ടെന്ന നിലപാട് എന്ത് നീതിബോധത്തിന്റെ അടിസ്ഥ...

Popular News

'വീണാ ജോർജ് ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചു, ആറൻമുളയുടെ ആസ്തി വികസന ഫണ്ട് പൂർണ്ണമായും നഷ്ടപ്പെ...

Popular News

മിഷൻ ചക്കക്കൊമ്പൻ: ചിന്നക്കനാലിലെ ആറ് വാർഡുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി, ഗതാ...

Popular News

പാലക്കാട് സ്കൂളിൽ വെടിവെപ്പ്; ഒമ്പതാം ക്ലാസ് വിദ്യാർത്ഥിക്ക് സഹപാഠിയുടെ വെടിയേറ്റു, അന്വേഷ...

Save your stories

Sign in